We showcase the Real Heroes around us; who inspire us and make life vibrant !!! This channel tells the stories of masters who are victorious, ideal, talented, genuine, and motivated. stay tuned...
പ്രിയപ്പെട്ടവരെ...
നിങ്ങൾക്ക് മുമ്പാകെ ഞങ്ങളിതാ സമർപ്പിക്കുന്നു, ചില വ്യക്തിത്വങ്ങൾ... അവർ ചിലപ്പോൾ നിങ്ങളെ സ്വാധീനിച്ചേക്കാം... നിങ്ങൾക്ക് പോസിറ്റീവ് എനർജി തന്നേക്കാം...
അതേ, ഈ ചാനൽ അതികേമൻമാരായ ചില ആളുകളുടെ വിജയത്തിന്റെ, അവരുടെ കഴിവുകളുടെ, സത്യസന്ധതയുടെ, നേർക്കാഴ്ചകൾ നിങ്ങൾക്ക് പകർന്നു നൽകുന്നു..
കാത്തിരിക്കുക...
പ്രിയമുള്ള പ്രേക്ഷകരെ ചാനൽ subscribe ചെയ്ത് മുന്നോട്ട് നയിക്കൂ...
നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തു...
Bells of Minds 21
ഇരുള്‍ മായട്ടെ, വെളിച്ചം പടരട്ടെ, ഏവർക്കും നന്‍മ തുളുമ്പും ദീപാവലി ആശംസകള്‍🎁🎁🎁🎁🎁🎁🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
1 day ago | [YT] | 5
View 1 reply
Bells of Minds 21
2026 നവംബർ 1 കേരളപ്പിറവി ദിനം.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
ലോകത്തിൻ്റെ വിവിധ കോണുകളിലുള്ള എല്ലാ മലയാളികൾക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ🥰🥰🥰🥰🥰🥰🥰🥰🥰🥰
1 week ago | [YT] | 14
View 0 replies
Bells of Minds 21
പുരയിടത്തിൽ നിന്ന് വിളവെടുത്തത് 35 കിലോയോളം തൂക്കം വരുന്ന ഭീമൻ കപ്പ; കൗതുകം
മംഗലംഡാം പുരയിടത്തിൽ വിളവെടുത്ത 35 കിലോയോളം തൂക്കം വരുന്ന ഭീമൻ കപ്പ കൗതുകമായി. വീടിനോടു ചേർന്ന സ്ഥലത്ത് 10 മൂടു കപ്പയാണ് നട്ടിരുന്നത്. ഇതുവരെ പറിച്ച മൂടുകളിലെല്ലാം 25 മുതൽ 30 കിലോ വരെ കപ്പ കിട്ടിയതായി വീട്ടുകാർ പറഞ്ഞു. നല്ല വിളവുള്ളതുകൊണ്ട് ഒരു മൂടിൽനിന്നു വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ കപ്പ ഇളക്കിയെടുക്കലാണ് പതിവ്. ഒന്നു കഴിയുമ്പോൾ അടുത്തതിൽ നിന്നു മാന്തിയെടുക്കും. ഇതിനിടെ വീട്ടിലെത്തിയ ബന്ധുക്കൾക്കുകൂടി കൊടുത്തുവിടാമെന്ന് കരുതി ഒരു മൂടു മൊത്തത്തിൽ ഇളക്കിയപ്പോഴാണ് അസാധാരണ വലിപ്പമുള്ള കപ്പ ശ്രദ്ധയിൽപ്പെട്ടത്. മൂപ്പു കൂടിയ വേളാങ്കി ഇനത്തിൽപ്പെട്ട കപ്പ മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന കപ്പത്തണ്ട് മുറിച്ചുനട്ടതാണെന്നും മണ്ണ് നല്ലതുപോലെ ആഴത്തിൽ കൊത്തിയിളക്കി തടമെടുത്തു നട്ടതല്ലാതെ രാസവളമോ മറ്റോ ചേർത്തിട്ടില്ലെന്നും ജോസ് പറഞ്ഞു.
English Summary:
Giant tapioca harvest weighing nearly 35 kg from a farm in Mangalam Dam has amazed locals and highlighted successful organic farming methods in Kerala. The homeowner Jose shared that no chemical fertilizers were used for this high-yielding Velangi variety.
1 week ago | [YT] | 9
View 0 replies
Bells of Minds 21
ഹരിതകേരളം മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ അഞ്ചര ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് രാജ്യത്തിന് മാതൃകയായി മാറിയിരിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടന്ന ഇ-മാലിന്യങ്ങൾ നീക്കം ചെയ്തതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകാപരമായ നേട്ടമാണ് പഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്.
1 week ago | [YT] | 5
View 1 reply
Bells of Minds 21
PSC-യെ അട്ടിമറിക്കാൻ BJP ഗവർണറെ ഉപയോഗിക്കുന്നുവെന്നും, ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ശുപാർശ ഭരണഘടനാ വിരുദ്ധമെന്നും എം വി ഗോവിന്ദൻ
2 weeks ago | [YT] | 5
View 4 replies
Bells of Minds 21
യൂട്യൂബറുടെ വിദ്വേഷ പരാമർശം; കേരളത്തിലുള്ളവർ എന്ത് കഴിക്കണമെന്ന് മലയാളികൾ തീരുമാനിക്കും, ഉത്തരേന്ത്യയിൽ നിന്ന് ആരും വന്ന് ക്ലാസെടുക്കേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖർ
2 weeks ago | [YT] | 11
View 10 replies
Bells of Minds 21
ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപിയുടെ ഭാര്യ പണം വാങ്ങി; ആരോപണവുമായി ഇ പി ജയരാജന്റെ സഹോദരീപുത്രന്‍
കണ്ണൂര്‍: ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണവുമായി ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പി. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. ഇപി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന്‍ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്ന് ഇപിയുടെ സഹോദരീപുത്രൻ പോസ്റ്റില്‍ ആരോപിക്കുന്നു. ഇതിലും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ ജീവിതം അവസാനിപ്പിച്ചാൽ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വാർത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
2 weeks ago | [YT] | 12
View 0 replies
Bells of Minds 21
ഔഷധിയുടെ ചെലവിൽ ചെയർപേഴ്‌സന്റെ വി.ഐ.പി സൗന്ദര്യ ചികിത്സ; മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടയും ഉപയോഗിച്ചതായി അന്വേഷണ റിപ്പോർട്ട്
തൃശൂർ: ഔഷധി ചെയർപേഴ്‌സണായിരുന്ന ശോഭന ജോർജ് സ്ഥാപനത്തിന്റെ ഔദ്യോഗിക ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര സൗന്ദര്യ ചികിത്സ നടത്തിയതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ഒക്ടോബർ 24-ന് മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ചട്ടങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ ഈ വി.ഐ.പി ചികിത്സയ്‌ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടുള്ള പരാതി നിലവിൽ ആരോഗ്യ മന്ത്രിയുടെ പരിഗണനയിലാണ്
ഔഷധിയുടെ തൃശൂരിലുള്ള പഞ്ചകർമ്മ ആശുപത്രിയിലെ ഡീലക്‌സ് എ.സി മുറിയിലാണ് മുൻ ചെയർപേഴ്‌സണ് വേണ്ടി പ്രത്യേക സൗന്ദര്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയത്. ആശുപത്രി രേഖകളിൽ ഉൾപ്പെടുത്താതെ അതീവ രഹസ്യമായായിരുന്നു ഈ നടപടികൾ.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:
• അനധികൃത ചികിത്സ:
ഔഷധി ചെയർപേഴ്‌സൺ പദവിയിലുള്ള വ്യക്തിക്ക് ഇത്തരം സൗജന്യ ആഡംബര ചികിത്സകൾക്ക് നിയമപരമായ യാതൊരു അർഹതയുമില്ല. കൂടാതെ, ഈ പഞ്ചകർമ്മ ആശുപത്രിയിൽ സൗന്ദര്യവർദ്ധക ചികിത്സകൾക്ക് അനുമതിയോ സൗകര്യങ്ങളോ നിലവിലില്ല.
• വൻതോതിൽ വാങ്ങിക്കൂട്ടിയ സാമഗ്രികൾ: ഒരു ദിവസത്തെ ചികിത്സയ്ക്കായി മാത്രം മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ട്, കോഴിമുട്ട, നാരങ്ങാനീര് എന്നിവ ഔഷധിയുടെ ചെലവിൽ വാങ്ങി ഏലാദി വെളിച്ചെണ്ണയിൽ ചേർത്ത് പ്രയോഗിച്ചു. ഇതിനുപുറമെ മുരിങ്ങയില, ഇളനീർ, അരിപ്പൊടി, ഓറഞ്ചുനീര്, തൈര്, പാൽ, റോസ് വാട്ടർ, മഞ്ഞൾ ബോഡി റാപ്പ് എന്നിവയും ചികിത്സയ്ക്കായി ഉപയോഗിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
• ശാസ്ത്രീയതയില്ലാത്ത രീതികൾ: ഈ വി.ഐ.പിക്ക് നൽകിയ ചികിത്സാ രീതികൾ ആയുർവേദ വിദ്യാർത്ഥികളുടെ ഔദ്യോഗിക സിലബസിൽ ഇല്ലാത്തതാണെന്ന് തിരുവനന്തപുരം ആയുർവേദ കോളേജ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഈ ഗുരുതരമായ ചട്ടലംഘനം നടക്കുമ്പോൾ അന്നത്തെ ആശുപത്രി സൂപ്രണ്ട് വിഷയം മാനേജിങ് ഡയറക്ടറെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മുൻ ചെയർപേഴ്‌സൺ ശോഭന ജോർജ് പൂർണ്ണമായും നിഷേധിച്ചു
2 weeks ago | [YT] | 6
View 1 reply
Bells of Minds 21
*കോട്ടയത്ത് പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടം: ബസ് ഡ്രൈവർക്കെതിരെ കേസ്*
2 weeks ago | [YT] | 7
View 0 replies
Bells of Minds 21
*പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ICC രൂപീകരിക്കാൻ CPIM*
2 weeks ago | [YT] | 6
View 0 replies
Load more