എറണാകുളം പെരുമ്പാവൂർ സ്വദേശി അക്കു തോമസ് (25) ഹൃദയാഘാദത്തെ തുടർന്ന് അന്തരിച്ചു.ട്യൂമർ ബാധിച്ച് ശസ്ത്രക്രിയയ്ക്കു ശേഷം അക്കു ഐസൊലേഷനിലായിരുന്നു.തുടർന്ന് ഉണ്ടായ ഹൃദയാഘാദത്തിലാണ് അന്തരിച്ചത് #perumbavoor#ernakulam#kochi i #heartattack#cancer
നായകനായി പുതിയ ഹിന്ദി ചിത്രം 'ദായറ' (Daayra) തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ, മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ചാ രാജാ ഗണേശ പന്തലിൽ ദർശനം നടത്തി നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. ഇരുവരുടെയും സന്ദർശന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രത്തിൽ പൃഥ്വിരാജും കരീന കപൂറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. അതേസമയം, റിലീസ് ദിനത്തിൽ ബോക്‌സ് ഓഫീസിൽ കനത്ത തിരിച്ചടിയാണ് ചിത്രം നേരിട്ടത്. ഇന്ത്യയിൽ നിന്ന് ആദ്യദിനം 90 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നെറ്റ് കളക്ഷനായി നേടാനായത്. ഇതോടെ കരീന കപൂറിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും കുറഞ്ഞ ആദ്യദിന ബോക്‌സ് ഓഫീസ് ഓപ്പണിംഗുകളിൽ ഒന്നായി 'ദായറ' മാറി #prithviraj#prithvirajsukumaran#supriyamenonprithviraj#kareenakapoor#hindi
എറണാകുളത്തു ട്രെയിനില്‍ നിന്ന് വീണ് കൊല്ലം സ്വദേശി രാഹുൽ (18) മരിച്ചു. മലബാര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയാണ് ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിട്ടത്. രാഹുലിനൊപ്പം ട്രെയിനിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് സംഭവം സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയത്. ഉറങ്ങുന്നതിന് മുൻപ് രാഹുൽ ട്രെയിനിന്റെ വാതിലിനടുത്ത് ഇരിക്കുന്നത് കണ്ടിരുന്നുവെന്ന് സുഹൃത്ത് വ്യക്തമാക്കി. ട്രെയിൻ കൊല്ലത്ത് എത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു. തുടർന്ന് രാഹുലിന്റെ മൊബൈൽ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ സുഹൃത്ത് റെയിൽവേ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഓടുന്ന ട്രെയിനിന്റെ വാതിൽപടിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ചു വീണു മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം #ernakulam#kollam#train#kochi#railway
പാലക്കാട് കൊടുവായൂരിൽ യുവതിയെ വീടിനുള്ളിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എത്തനൂർ സ്വദേശി അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊലപാതകത്തിന് പിന്നാലെ മണികണ്ഠൻ തന്നെയാണ് പുതുനഗരം പോലീസ് സ്റ്റേഷനിൽ നേരിട്ട് വിളിച്ച് വിവരം അറിയിച്ചത്. ദമ്പതികൾ തമ്മിൽ നിരന്തരം കുടുംബവഴക്കുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. വഴക്കിനിടെ പ്രകോപിതനായ മണികണ്ഠൻ, അനുപ്രിയയുടെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം #palakkad#husband#wife#marriage#divorce
പത്താം ക്ലാസിൽ ഒരേ സ്കൂളിൽ പഠിക്കുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചു. തങ്ങൾ ഒരേ സ്കൂളിൽ പഠിക്കുന്നവരാണെന്നും വീട്ടുകാർക്ക് പരസ്പരം അറിയാമെന്നും പറഞ്ഞിട്ടും അക്രമികൾ അത് ചെവിക്കൊണ്ടില്ല. അവർ ആൺകുട്ടിയെ മുഖത്തടിക്കുകയും വീട്ടുകാരെ വിളിക്കാൻ ആക്രോശിക്കുകയും ചെയ്തു. ബിഹാറിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തങ്ങളെ വെറുതെ വിടണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്ന പെൺകുട്ടിയെ സംഘത്തിലൊരാൾ കടന്നുപിടിച്ച് എടുത്തുയർത്തി ഓടാൻ ശ്രമിക്കുന്നതും, ആൺകുട്ടിയെ മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് മറ്റ് പ്രതികൾക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് #boy#girl#students#boyandgirl#school
ഈ ആത്മഹത്യയിൽ, ഞാൻ പ്രൊഫസർ ദൂല്ലയ്‌ക്കൊപ്പം (Professor Doolla) നിൽക്കുന്നു. ഒരു വിദ്യാർത്ഥി കോപ്പിയടിക്കുന്നത് പിടിക്കപ്പെട്ടാൽ, ശാസിക്കുന്നതും ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്നതും സ്വാഭാവികമാണ്. ആ വിദ്യാർത്ഥി ജാതിയുടെ പേരിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെങ്കിൽ, അയാൾ എസ്.സി/എസ്.ടി ഡിപ്പാർട്ട്‌മെന്റിൽ പരാതിപ്പെടണമായിരുന്നു. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ചെയ്ത തെറ്റുകൾക്ക് അധ്യാപകരും രക്ഷിതാക്കളും ഞങ്ങളെയും വഴക്കുപറഞ്ഞിരുന്നു, എന്നാൽ ഞങ്ങളുടെ തലമുറ മാനസികമായി കരുത്തുറ്റതായിരുന്നു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി കോളേജുകളിൽ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റുകളെ നിയമിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു - ഷമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ #exam#iitbombay #shamamohamad#students#mentalhealth
മിഡ് സെമസ്റ്റർ പരീക്ഷയിൽ ChatGPT ഉപയോഗിച്ച കോപ്പി അടിച്ചത് ബന്ധപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് രണ്ടാം വർഷ വിദ്യാർത്ഥിയായ സഹിൽ വകോഡ് IIT BOMBAY കാമ്പസിൽ ജീവനൊടുക്കിയത്. കാമ്പസിലെ പ്രതിഷേധങ്ങളെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ഡീൻ പ്രൊഫ. സൂര്യനാരായണ ഡൂളയെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. സമഗ്രമായ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് സഹിലിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങൾ അനുചിതമായിരുന്നുവെന്ന് സമ്മതിച്ച് ഐ.ഐ.ടി ബോംബെ മാനേജ്‌മെന്റ് പരസ്യമായി ക്ഷമാപണം നടത്തി #iit#iitbombay#chatgpt#exam#student
ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കുട്ടികളെ കയറിൽ തൂങ്ങിക്കിടത്തി നടത്തിയ 'ചരട് പിന്നിക്കളി' (പിന്നൽ തിരുവാതിര) വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ വിമർശനവും വിവാദവും ഉയർന്നു. കേരളത്തിൽ അന്യംനിന്നുപോയ കലാരൂപത്തെ പുനർജീവിപ്പിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഫേസ്ബുക്കിൽ വ്യക്തമാക്കി. രക്ഷിതാക്കളുടെ പൂർണ മേൽനോട്ടത്തിലും സഹകരണത്തിലും കൃത്യമായ പരിശീലനത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചതെന്നും പങ്കെടുത്തവർക്കോ രക്ഷിതാക്കൾക്കോ യാതൊരു പരാതിയും ഇല്ലെന്നും സംഘാടകർ വ്യക്തമാക്കിയെങ്കിലും, കുട്ടികളെ ഉൾപ്പെടുത്തി ഇത്തരത്തിൽ അപകടകരമായ രീതിയിൽ ഇത് പുനർജനിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത് #bahrainkeraleeyasamajam#charadupinnikali#onamcelebration#onam#gulfmalayali
ചികിത്സ തേടിയെത്തിയ ഡോക്ടറെ വ്യാജ ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രാഗശ്രീ ഗോപ് (31) കൊൽക്കത്തയിൽ അറസ്റ്റിലായി. ഡോക്ടറുടെ ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതി ഡോക്ടറെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. യുവതിയുടെ ബ്ലാക്ക്‌മെയിലിംഗിനും അന്യായമായ ആവശ്യങ്ങൾക്കും ഡോക്ടർ വഴങ്ങിയില്ല. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ്, സമാനമായ രീതിയിൽ ഇവർ മുൻപും 14 പേർക്കെതിരെ 11 വ്യാജ ലൈംഗിക പീഡന പരാതികൾ നൽകിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് #doctor#patient#female#women#lady
Marunadan TV
എറണാകുളം പെരുമ്പാവൂർ സ്വദേശി അക്കു തോമസ് (25) ഹൃദയാഘാദത്തെ തുടർന്ന് അന്തരിച്ചു.ട്യൂമർ ബാധിച്ച് ശസ്ത്രക്രിയയ്ക്കു ശേഷം അക്കു ഐസൊലേഷനിലായിരുന്നു.തുടർന്ന് ഉണ്ടായ ഹൃദയാഘാദത്തിലാണ് അന്തരിച്ചത് #perumbavoor #ernakulam #kochi i #heartattack #cancer
3 hours ago | [YT] | 94
View 15 replies
Marunadan TV
നായകനായി പുതിയ ഹിന്ദി ചിത്രം 'ദായറ' (Daayra) തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ, മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ചാ രാജാ ഗണേശ പന്തലിൽ ദർശനം നടത്തി നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. ഇരുവരുടെയും സന്ദർശന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രത്തിൽ പൃഥ്വിരാജും കരീന കപൂറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
അതേസമയം, റിലീസ് ദിനത്തിൽ ബോക്‌സ് ഓഫീസിൽ കനത്ത തിരിച്ചടിയാണ് ചിത്രം നേരിട്ടത്. ഇന്ത്യയിൽ നിന്ന് ആദ്യദിനം 90 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നെറ്റ് കളക്ഷനായി നേടാനായത്. ഇതോടെ കരീന കപൂറിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും കുറഞ്ഞ ആദ്യദിന ബോക്‌സ് ഓഫീസ് ഓപ്പണിംഗുകളിൽ ഒന്നായി 'ദായറ' മാറി #prithviraj #prithvirajsukumaran #supriyamenonprithviraj #kareenakapoor #hindi
6 hours ago | [YT] | 82
View 53 replies
Marunadan TV
ജാമ്യം കിട്ടുമോ ഇല്ലയോ?? ഇന്ന് രാത്രിയെങ്കിലും MEET THE EDITORS-ൽ മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ സാറിന്റെ വിശകലനം ഉണ്ടാകുമോ ഇല്ലയോ?? #antoaugustine
#reporter #reportertv #newschannel #kochi
7 hours ago | [YT] | 155
View 23 replies
Marunadan TV
എറണാകുളത്തു ട്രെയിനില്‍ നിന്ന് വീണ് കൊല്ലം സ്വദേശി രാഹുൽ (18) മരിച്ചു. മലബാര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയാണ് ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിട്ടത്. രാഹുലിനൊപ്പം ട്രെയിനിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് സംഭവം സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയത്. ഉറങ്ങുന്നതിന് മുൻപ് രാഹുൽ ട്രെയിനിന്റെ വാതിലിനടുത്ത് ഇരിക്കുന്നത് കണ്ടിരുന്നുവെന്ന് സുഹൃത്ത് വ്യക്തമാക്കി. ട്രെയിൻ കൊല്ലത്ത് എത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു. തുടർന്ന് രാഹുലിന്റെ മൊബൈൽ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ സുഹൃത്ത് റെയിൽവേ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഓടുന്ന ട്രെയിനിന്റെ വാതിൽപടിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ചു വീണു മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം #ernakulam #kollam #train #kochi #railway
10 hours ago | [YT] | 150
View 9 replies
Marunadan TV
പാലക്കാട് കൊടുവായൂരിൽ യുവതിയെ വീടിനുള്ളിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എത്തനൂർ സ്വദേശി അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊലപാതകത്തിന് പിന്നാലെ മണികണ്ഠൻ തന്നെയാണ് പുതുനഗരം പോലീസ് സ്റ്റേഷനിൽ നേരിട്ട് വിളിച്ച് വിവരം അറിയിച്ചത്. ദമ്പതികൾ തമ്മിൽ നിരന്തരം കുടുംബവഴക്കുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. വഴക്കിനിടെ പ്രകോപിതനായ മണികണ്ഠൻ, അനുപ്രിയയുടെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം #palakkad #husband #wife #marriage #divorce
19 hours ago | [YT] | 314
View 19 replies
Marunadan TV
പത്താം ക്ലാസിൽ ഒരേ സ്കൂളിൽ പഠിക്കുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചു. തങ്ങൾ ഒരേ സ്കൂളിൽ പഠിക്കുന്നവരാണെന്നും വീട്ടുകാർക്ക് പരസ്പരം അറിയാമെന്നും പറഞ്ഞിട്ടും അക്രമികൾ അത് ചെവിക്കൊണ്ടില്ല. അവർ ആൺകുട്ടിയെ മുഖത്തടിക്കുകയും വീട്ടുകാരെ വിളിക്കാൻ ആക്രോശിക്കുകയും ചെയ്തു.
ബിഹാറിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തങ്ങളെ വെറുതെ വിടണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്ന പെൺകുട്ടിയെ സംഘത്തിലൊരാൾ കടന്നുപിടിച്ച് എടുത്തുയർത്തി ഓടാൻ ശ്രമിക്കുന്നതും, ആൺകുട്ടിയെ മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് മറ്റ് പ്രതികൾക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് #boy #girl #students #boyandgirl #school
21 hours ago | [YT] | 217
View 51 replies
Marunadan TV
ഈ ആത്മഹത്യയിൽ, ഞാൻ പ്രൊഫസർ ദൂല്ലയ്‌ക്കൊപ്പം (Professor Doolla) നിൽക്കുന്നു. ഒരു വിദ്യാർത്ഥി കോപ്പിയടിക്കുന്നത് പിടിക്കപ്പെട്ടാൽ, ശാസിക്കുന്നതും ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്നതും സ്വാഭാവികമാണ്. ആ വിദ്യാർത്ഥി ജാതിയുടെ പേരിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെങ്കിൽ, അയാൾ എസ്.സി/എസ്.ടി ഡിപ്പാർട്ട്‌മെന്റിൽ പരാതിപ്പെടണമായിരുന്നു. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ചെയ്ത തെറ്റുകൾക്ക് അധ്യാപകരും രക്ഷിതാക്കളും ഞങ്ങളെയും വഴക്കുപറഞ്ഞിരുന്നു, എന്നാൽ ഞങ്ങളുടെ തലമുറ മാനസികമായി കരുത്തുറ്റതായിരുന്നു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി കോളേജുകളിൽ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റുകളെ നിയമിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു - ഷമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ #exam #iitbombay
#shamamohamad #students #mentalhealth
23 hours ago | [YT] | 849
View 160 replies
Marunadan TV
മിഡ് സെമസ്റ്റർ പരീക്ഷയിൽ ChatGPT ഉപയോഗിച്ച കോപ്പി അടിച്ചത് ബന്ധപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് രണ്ടാം വർഷ വിദ്യാർത്ഥിയായ സഹിൽ വകോഡ് IIT BOMBAY കാമ്പസിൽ ജീവനൊടുക്കിയത്. കാമ്പസിലെ പ്രതിഷേധങ്ങളെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ഡീൻ പ്രൊഫ. സൂര്യനാരായണ ഡൂളയെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. സമഗ്രമായ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് സഹിലിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങൾ അനുചിതമായിരുന്നുവെന്ന് സമ്മതിച്ച് ഐ.ഐ.ടി ബോംബെ മാനേജ്‌മെന്റ് പരസ്യമായി ക്ഷമാപണം നടത്തി #iit #iitbombay #chatgpt #exam #student
1 day ago | [YT] | 97
View 45 replies
Marunadan TV
ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കുട്ടികളെ കയറിൽ തൂങ്ങിക്കിടത്തി നടത്തിയ 'ചരട് പിന്നിക്കളി' (പിന്നൽ തിരുവാതിര) വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ വിമർശനവും വിവാദവും ഉയർന്നു. കേരളത്തിൽ അന്യംനിന്നുപോയ കലാരൂപത്തെ പുനർജീവിപ്പിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഫേസ്ബുക്കിൽ വ്യക്തമാക്കി. രക്ഷിതാക്കളുടെ പൂർണ മേൽനോട്ടത്തിലും സഹകരണത്തിലും കൃത്യമായ പരിശീലനത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചതെന്നും പങ്കെടുത്തവർക്കോ രക്ഷിതാക്കൾക്കോ യാതൊരു പരാതിയും ഇല്ലെന്നും സംഘാടകർ വ്യക്തമാക്കിയെങ്കിലും, കുട്ടികളെ ഉൾപ്പെടുത്തി ഇത്തരത്തിൽ അപകടകരമായ രീതിയിൽ ഇത് പുനർജനിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത് #bahrainkeraleeyasamajam #charadupinnikali #onamcelebration #onam #gulfmalayali
1 day ago | [YT] | 39
View 9 replies
Marunadan TV
ചികിത്സ തേടിയെത്തിയ ഡോക്ടറെ വ്യാജ ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രാഗശ്രീ ഗോപ് (31) കൊൽക്കത്തയിൽ അറസ്റ്റിലായി. ഡോക്ടറുടെ ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പ്രതി ഡോക്ടറെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. യുവതിയുടെ ബ്ലാക്ക്‌മെയിലിംഗിനും അന്യായമായ ആവശ്യങ്ങൾക്കും ഡോക്ടർ വഴങ്ങിയില്ല. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ്, സമാനമായ രീതിയിൽ ഇവർ മുൻപും 14 പേർക്കെതിരെ 11 വ്യാജ ലൈംഗിക പീഡന പരാതികൾ നൽകിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് #doctor #patient #female #women #lady
1 day ago | [YT] | 110
View 22 replies
Load more