Indywood

തന്റെ ചിത്രങ്ങളിൽ നായികയാകാൻ മൂന്ന് തവണ പലപ്പോഴുമായി ആവശ്യപ്പെട്ടെങ്കിലും നസ്രിയ നസീം ആ ഓഫറുകൾ നിരസിച്ചിരുന്നുവെന്ന് തമിഴ് സൂപ്പർതാരം സൂര്യ. ഒടുവിൽ നാലാം ശ്രമത്തിലാണ് നസ്രിയ സമ്മതം മൂളിയതെന്നും തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറായതിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ജിത്തു മാധവൻ ഒരുക്കുന്ന 'സീൻ' എന്ന ചിത്രത്തിലൂടെ പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

2 hours ago | [YT] | 4

Indywood

ഉല്ലാസ് ചെമ്പന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ മലയാള ചിത്രമായ 'ഡിസ്കോ'യിലെ 'കൗൻക' എന്ന ഗാനം പുറത്തുവന്നു. മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം ബ്രസീലിയൻ, മെക്സിക്കൻ മ്യൂസിക്കൽ വൈബുകളോടെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവവും പുതുമയുള്ള സംഗീത ശൈലിയും സമ്മാനിക്കുന്ന ഗാനം ഇതിനോടകം തന്നെ 1.1 മില്യൺ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നവംബർ 6-ന് തിയേറ്ററുകളിൽ എത്തും.

2 days ago | [YT] | 10

Indywood

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ഫാന്റസി ചിത്രം 'കോസ്മിക് സാംസണി'ലെ ആദ്യ ഗാനമായ 'ഉലകമേ നോക്ക്' പുറത്തിറങ്ങി. സിബി മാത്യു അലക്‌സ് ഈണമിട്ട ചിത്രത്തിലെ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ശബരീഷ് വർമയും ആലാപനം നിർവഹിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറുമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സും ഡി ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ 27-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

2 days ago | [YT] | 9

Indywood

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ബാച്ച്‌ലർ പാർട്ടി D’eux-ലെ രണ്ടാമത്തെ ലിറിക്കൽ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ക്രിസ്റ്റോ സേവ്യർ ഈണം പകർന്ന് വിനായക് ശശികുമാർ വരികൾ എഴുതിയ ‘ശിശിരമോ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. Amal Neerad Productions-ന്റെയും Anwar Rasheed Entertainments-ന്റെയും Fahadh Faasil and Friends-ന്റെയും ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും

4 days ago | [YT] | 26

Indywood

രാഷ്ട്രീയ നിലപാടുകളും തുറന്ന അഭിപ്രായങ്ങളും കാരണം പ്രശസ്ത നടൻ പ്രകാശ് രാജിന് നിരവധി സിനിമകളും പരസ്യങ്ങളും നഷ്ടമായിട്ടുണ്ടെന്ന് ഭാര്യയും നൃത്തസംവിധായകയുമായ പോണി വർമ്മ. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് പ്രകാശ് രാജ് രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായി പ്രതികരിച്ചു തുടങ്ങിയതെന്നും, അഡ്വാൻസ് തുക നൽകിയ ശേഷം പോലും പല നിർമ്മാതാക്കളും അദ്ദേഹത്തെ സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും എന്നാൽ നിലപാടുകളുടെ പേരിൽ കരിയറിൽ വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഭയന്ന് ജീവിക്കാൻ അദ്ദേഹം തയ്യാറല്ലെന്നും അവർ കൂട്ടിച്ചേർത്തു.

4 days ago | [YT] | 13

Indywood

ജേസൺ സഞ്ജയ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'Sigma' OTT റിലീസിനൊരുങ്ങുന്നു. സന്ദീപ് കിഷൻ നായകനായി എത്തിയ ഈ ആക്ഷൻ എന്റർടെയ്നർ ഒക്ടോബർ 30 മുതൽ പ്രമുഖ OTT പ്ലാറ്റ്‌ഫോമായ Netflix-ലൂടെ പ്രേക്ഷകരിലേക്ക് എത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ഫരിയ അബ്ദുള്ളയാണ് നായികാവേഷം അവതരിപ്പിച്ചിരിക്കുന്നത്.

6 days ago | [YT] | 10

Indywood

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് പ്രമുഖ ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി. നേരത്തേ 'The Idiot of Istanbul' എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ ആ പദ്ധതി യാഥാർത്ഥ്യമായിരുന്നില്ല. എന്നാൽ തങ്ങൾ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും ഭാവിയിൽ ഫഹദിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

6 days ago | [YT] | 23

Indywood

സൂര്യ നായകനായെത്തുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രം 'സീൻ' ആദ്യം ഫഹദ് ഫാസിലിനെയും നസ്രിയയെയും വെച്ച് ഒരു മലയാളം പ്രോജക്റ്റായാണ് പ്ലാൻ ചെയ്തതെന്ന് സംവിധായകൻ ജിത്തു മാധവൻ. ഈ കഥ താൻ ആദ്യം അവരുമായി ചർച്ച ചെയ്തിരുന്നുവെന്നും ഫഹദിന് കഥ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് കഥ സൂര്യക്കായി മാറ്റിയെഴുതുകയായിരുന്നു. നവംബർ 6-ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ സൂര്യക്കൊപ്പം നസ്രിയയും നെസ്ലനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

1 week ago | [YT] | 5

Indywood

രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ 2' ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ BookMyShow വഴി മാത്രം ചിത്രം ഇതിനകം ഒരു കോടിയിലേറെ ടിക്കറ്റുകൾ വിറ്റഴിച്ചു. തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. റിലീസിനുശേഷമുള്ള 12-ാം ദിവസമാണ് ചിത്രം ഈ ചരിത്രനേട്ടത്തിലെത്തിയത്. ആദ്യ ഭാഗമായ 'ജയിലർ' നേടിയ 92.1 ലക്ഷം ടിക്കറ്റുകളുടെ റെക്കോർഡാണ് ഇപ്പോൾ ഈ രണ്ടാം ഭാഗം മറികടന്നിരിക്കുന്നത്.

1 week ago | [YT] | 4

Indywood

ഫഹദ് ഫാസിലിനെ നായകനാക്കി റോയ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം 'കരാട്ടെ ചന്ദ്രന്റെ' പൂജയും സ്വിച്ച് ഓൺ കർമ്മവും കോട്ടയത്ത് നടന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്
എസ്. ഹരീഷും വിനോയ് തോമസുമാണ്.

1 week ago | [YT] | 23