തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ മോട്ടോർസ്പോർട്ട് കരിയറിനെക്കുറിച്ചുള്ള Gladiators: In Pursuit of Challenges ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. എ.എൽ. വിജയ് സംവിധാനം ചെയ്തിരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ അജിത്തിന്റെ കഠിനാധ്വാനത്തെക്കുറിച്ചും പാഷനെക്കുറിച്ചും ഭാര്യ ശാലിനിയും മക്കളും തുറന്നുപറയുന്നുണ്ട്. അജിത് ഒരിക്കലും പെട്ടെന്നുള്ള വിജയങ്ങൾ പ്രതീക്ഷിക്കാറില്ലെന്നും, താൻ ഇതുവരെ അദ്ദേഹത്തെ പരാജയത്തെ ഓർത്ത് ഭയപ്പെടുന്നത് കണ്ടിട്ടില്ലെന്നും ട്രെയിലറിലൂടെ ശാലിനി വ്യക്തമാക്കുന്നു. ട്രോഫികൾക്ക് വേണ്ടിയല്ല മറിച്ച് തന്റെ സ്വപ്നങ്ങൾ പിന്തുടരാനാണ് അദ്ദേഹം റേസിംഗിലേക്ക് തിരിച്ചെത്തിയതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധൂമകേതു'വിന്റെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ടൈം ട്രാവൽ കോമഡി സ്വഭാവം തോന്നിപ്പിക്കുന്ന ചിത്രത്തിൽ സജിൻ ഗോപുവിനും നിഖില വിമലിനും ഒപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ എത്തും.
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ 'L370'-യുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സായ് അഭ്യങ്കറെന്ന് റിപ്പോർട്ടുകൾ. സിനിമ പ്രഖ്യാപനം മുതൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ച ഈ കൂട്ടുകെട്ട്, ചിത്രത്തിൽ തികച്ചും വ്യത്യസ്തവും ഊർജ്ജസ്വലവുമായ ഒരു സംഗീത അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. മോഹൻലാലും സായ് അഭ്യങ്കറും ആദ്യമായി ഒന്നിക്കുന്ന ഈ കോമ്പിനേഷൻ മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.
എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ബയോപിക്കിൽ നടി രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്നു. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം അല്ലു അരവിന്ദ്, റോക്ക്‌ലൈൻ വെങ്കിടേഷ്, ബണ്ണി വാസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതോടെ വലിയ ആകാംക്ഷയിലാണ് സിനിമാ-സംഗീത ലോകം, എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിലെ 'ദ മ്യൂസിക് അക്കാദമി'യിൽ കമൽഹാസൻ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന പദയാത്ര എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലറിന് യൂട്യൂബിൽ വലിയ സ്വീകാര്യത. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 1.3 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് ട്രെയ്ലർ സ്വന്തമാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന എട്ടാമത്തെ ചിത്രമായ ഇതിൽ, ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദുൽഖർ സൽമാന്റെ Wayfarer Films കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്ന ഈ പീരിയഡ് ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്, ഗ്രേസ് ആന്റണി തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിന്റെയും ഹിന്ദിയുടെയും സിനിമ സംഗീത ലോകത്ത് ശ്രദ്ധേയമായ നേട്ടവുമായി പ്രമുഖ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ഉർവ്വശിയും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന, സഫർ സനൽ സംവിധാനം ചെയ്ത മലയാള ചിത്രം 'ആശ'യ്ക്കും, Manoj Bajpayee നായകനായി Ben Rekhi സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'Last Man in Tower' എന്ന ചിത്രത്തിനും സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. വ്യത്യസ്ത ഭാഷകളിലെ ഈ രണ്ട് ചിത്രങ്ങളും ഒരേ ദിവസം തിയേറ്ററുകളിൽ എത്തുമ്പോൾ, സംഗീതപ്രേമികൾക്ക് ഇതൊരു ഇരട്ടി മധുരമുള്ള അനുഭവമായി മാറുകയാണ്.
സൂര്യ നായകനാകുന്ന പുതിയ ചിത്രം Scene എന്ന പേരിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യത്യസ്തമായ Psycho Cop വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. നസ്രിയ നസീം നായികയാകുന്ന ചിത്രത്തിൽ നസ്ലെനും പ്രധാന വേഷമുണ്ട്. ‘Karuppu’, ‘Vishwanath and Sons’ എന്നീ വിജയങ്ങൾക്ക് പിന്നാലെ എത്തുന്ന സൂര്യ 47-ന്റെ പ്രഖ്യാപനം ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.
തഗ് ലൈഫ് എന്ന ചിത്രത്തിന് ശേഷം മണിരത്‌നം ഒരുക്കുന്ന Inji Vellam എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. വിജയ് സേതുപതിയും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ഈ പ്രണയചിത്രത്തിൽ ഇരുവരും ചേർന്നുനിൽക്കുന്ന മനോഹരമായ രംഗമാണ് പോസ്റ്ററിലുള്ളത്. എ.ആർ. റഹ്മാൻ സംഗീതം പകരുന്ന ചിത്രം മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. പ്രധാന ഭാഗങ്ങൾ കൊൽക്കത്തയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ഖലീഫ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടംനേടി. മാമ്പറക്കൽ ആമിർ അലി എന്ന നായക വേഷത്തിൽ പൃഥ്വിരാജ് എത്തിയ ചിത്രത്തിൽ മോഹൻലാലും ടൊവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലായിരിക്കും നായകനായി എത്തുന്നത്.
തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ലൗലജൻ എന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മീരാ ജാസ്മിൻ നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയുടേതാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Indywood

1 day ago | [YT] | 8
View 0 replies

3 days ago | [YT] | 13
View 3 replies
Indywood
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ 'L370'-യുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സായ് അഭ്യങ്കറെന്ന് റിപ്പോർട്ടുകൾ. സിനിമ പ്രഖ്യാപനം മുതൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ച ഈ കൂട്ടുകെട്ട്, ചിത്രത്തിൽ തികച്ചും വ്യത്യസ്തവും ഊർജ്ജസ്വലവുമായ ഒരു സംഗീത അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. മോഹൻലാലും സായ് അഭ്യങ്കറും ആദ്യമായി ഒന്നിക്കുന്ന ഈ കോമ്പിനേഷൻ മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.
4 days ago | [YT] | 22
View 0 replies
Indywood
എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ബയോപിക്കിൽ നടി രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്നു. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം അല്ലു അരവിന്ദ്, റോക്ക്‌ലൈൻ വെങ്കിടേഷ്, ബണ്ണി വാസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതോടെ വലിയ ആകാംക്ഷയിലാണ് സിനിമാ-സംഗീത ലോകം, എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിലെ 'ദ മ്യൂസിക് അക്കാദമി'യിൽ കമൽഹാസൻ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.
5 days ago | [YT] | 21
View 1 reply
Indywood
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന പദയാത്ര എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലറിന് യൂട്യൂബിൽ വലിയ സ്വീകാര്യത. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 1.3 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് ട്രെയ്ലർ സ്വന്തമാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന എട്ടാമത്തെ ചിത്രമായ ഇതിൽ, ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദുൽഖർ സൽമാന്റെ Wayfarer Films കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്ന ഈ പീരിയഡ് ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്, ഗ്രേസ് ആന്റണി തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
1 week ago | [YT] | 11
View 0 replies
Indywood
മലയാളത്തിന്റെയും ഹിന്ദിയുടെയും സിനിമ സംഗീത ലോകത്ത് ശ്രദ്ധേയമായ നേട്ടവുമായി പ്രമുഖ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ഉർവ്വശിയും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന, സഫർ സനൽ സംവിധാനം ചെയ്ത മലയാള ചിത്രം 'ആശ'യ്ക്കും, Manoj Bajpayee നായകനായി Ben Rekhi സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'Last Man in Tower' എന്ന ചിത്രത്തിനും സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. വ്യത്യസ്ത ഭാഷകളിലെ ഈ രണ്ട് ചിത്രങ്ങളും ഒരേ ദിവസം തിയേറ്ററുകളിൽ എത്തുമ്പോൾ, സംഗീതപ്രേമികൾക്ക് ഇതൊരു ഇരട്ടി മധുരമുള്ള അനുഭവമായി മാറുകയാണ്.
1 week ago | [YT] | 9
View 0 replies
Indywood
സൂര്യ നായകനാകുന്ന പുതിയ ചിത്രം Scene എന്ന പേരിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യത്യസ്തമായ Psycho Cop വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. നസ്രിയ നസീം നായികയാകുന്ന ചിത്രത്തിൽ നസ്ലെനും പ്രധാന വേഷമുണ്ട്. ‘Karuppu’, ‘Vishwanath and Sons’ എന്നീ വിജയങ്ങൾക്ക് പിന്നാലെ എത്തുന്ന സൂര്യ 47-ന്റെ പ്രഖ്യാപനം ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.
1 week ago | [YT] | 20
View 0 replies
Indywood
തഗ് ലൈഫ് എന്ന ചിത്രത്തിന് ശേഷം മണിരത്‌നം ഒരുക്കുന്ന Inji Vellam എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. വിജയ് സേതുപതിയും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ഈ പ്രണയചിത്രത്തിൽ ഇരുവരും ചേർന്നുനിൽക്കുന്ന മനോഹരമായ രംഗമാണ് പോസ്റ്ററിലുള്ളത്. എ.ആർ. റഹ്മാൻ സംഗീതം പകരുന്ന ചിത്രം മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. പ്രധാന ഭാഗങ്ങൾ കൊൽക്കത്തയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
1 week ago | [YT] | 27
View 0 replies
Indywood
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ഖലീഫ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടംനേടി. മാമ്പറക്കൽ ആമിർ അലി എന്ന നായക വേഷത്തിൽ പൃഥ്വിരാജ് എത്തിയ ചിത്രത്തിൽ മോഹൻലാലും ടൊവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലായിരിക്കും നായകനായി എത്തുന്നത്.
2 weeks ago | [YT] | 14
View 4 replies
Indywood
തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ലൗലജൻ എന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മീരാ ജാസ്മിൻ നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയുടേതാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
2 weeks ago | [YT] | 13
View 1 reply
Load more