Ramesh Chennithala

Minister for Home Affairs and Vigilance,
Government of Kerala


Ramesh Chennithala

സേവനമാണ് ഈശ്വരപൂജയെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വാത്സല്യനിധിയായ അമ്മയാണ് എനിക്ക് മാതാ അമൃതാനന്ദമയി.

നേരിൽ കാണുമ്പോഴൊക്കെ ആ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്
അമ്മയുടെ ദീർഘവീക്ഷണവും അചഞ്ചലമായ ഇച്ഛാശക്തിയുമാണ്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സാധാരണക്കാരനും പാവപ്പെട്ടവർക്കും ലഭ്യമാക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ടുകളും, ശാസ്ത്രസാങ്കേതിക ഗവേഷണങ്ങളിൽ ആഗോളതലത്തിൽ തലയുയർത്തി നിൽക്കുന്ന സർവ്വകലാശാലകളും യാദൃച്ഛികമായി ഉണ്ടായതല്ല. നാടിന്റെ വളർച്ചയെയും സാധാരണക്കാരന്റെ അതിജീവനത്തെയും സ്വന്തം നിയോഗമായി ഏറ്റെടുത്ത ആ വലിയ മനസ്സിന്റെ സാക്ഷാത്കാരമാണത്.

വിജ്ഞാനവും ആരോഗ്യവും കാരുണ്യത്തിന്റെ ഭാഷയിൽ ലോകത്തിന് പകർന്നുനൽകിയ പ്രിയപ്പെട്ട അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

7 hours ago | [YT] | 49

Ramesh Chennithala

മഹാരാഷ്ട്രയുടെ സംഘടനാ ചുമതലയിലിരുന്ന സമയത്ത് വോട്ടർ പട്ടികയിലെ മാറ്റങ്ങൾ നേരിട്ട് പരിശോധിച്ചപ്പോഴാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന വലിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെടുന്നത്.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വെറും അഞ്ച് മാസത്തിനിടെ മഹാരാഷ്ട്രയിൽ 39 ലക്ഷം പുതിയ വോട്ടർമാർ കടന്നുകൂടിയിരുന്നു. മണ്ഡലം തിരിച്ച് പരിശോധിച്ചപ്പോൾത്തന്നെ ഈ അസ്വാഭാവികത എനിക്ക് വ്യക്തമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് ആകെ 32 ലക്ഷം പേർ മാത്രമാണ് വർധിച്ചിരുന്നത്. ഈ കണ്ടെത്തലുകൾ മഹാരാഷ്ട്രയുടെ മാത്രം വിഷയമല്ലെന്നും, ഓരോ പൗരന്റെയും വോട്ടവകാശത്തെ ബാധിക്കുന്ന ഗൗരവമുള്ള ദേശീയ പ്രശ്നമാണെന്നും ബോധ്യപ്പെട്ടതോടെയാണ് ഈ വസ്തുതകൾ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിൽ എത്തിച്ചത്. ഈ വിഷയത്തിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിഞ്ഞ ശ്രീ രാഹുൽ ഗാന്ധി, ഇതിനെ പൂർണ്ണ ഗൗരവത്തോടെ ഏറ്റെടുക്കുകയും ‘Vote Chori’ എന്ന ശക്തമായ രാഷ്ട്രീയ പോരാട്ടമായി ദേശീയതലത്തിൽ തുറന്നുകാട്ടുകയും ചെയ്തു.

ഇന്ന് മഹാരാഷ്ട്രയിലെ SIR ഡ്രാഫ്റ്റ് പട്ടികയിൽ വന്ന പുതിയ മാറ്റങ്ങളും വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇവിടെ ചോദ്യം ഒന്നേയുള്ളൂ: ജനങ്ങളുടെ വോട്ട് സുരക്ഷിതമാണോ?

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പരമാവധി സുതാര്യത ഉറപ്പാക്കിയേ മതിയാകൂ. 

വോട്ട് എന്നത് പരമാധികാരമാണ്.

പൊതുജനത്തിന്റെ ഈ പരമാധികാരം അട്ടിമറിക്കപ്പെടാതിരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി പ്രതിരോധം തീർക്കും

ജയ് ഹിന്ദ്.
ജയ് കോൺഗ്രസ്.

രമേശ് ചെന്നിത്തല

2 days ago | [YT] | 192

Ramesh Chennithala

കേരളത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് വലിയൊരു ശൂന്യത ബാക്കിവെച്ചാണ് സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങിയത്. ദശാബ്ദങ്ങൾ നീണ്ട സൗഹൃദത്തിന്റെ ഓർമ്മകളുള്ള അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും ഏറെ വേദനിപ്പിക്കുന്നു.

നാടകകൃത്ത്, സംവിധായകൻ, സംഗീത നാടക അക്കാദമി ചെയർമാൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വേറിട്ടുനിന്നു. കലയെ ജനങ്ങളിലേക്ക് ആഴത്തിൽ ചേർത്തുവെച്ച ‘സൂര്യ ഫെസ്റ്റിവൽ’ വഴി നമ്മുടെ സാംസ്കാരിക പൈതൃകത്തെ ലോകത്തിനുമുന്നിൽ തലയുയർത്തി നിർത്തിയ അനന്യമായ ഒരു സമർപ്പണമായിരുന്നു അദ്ദേഹത്തിന്റേത്.

ശാസ്ത്രത്തിൽ നിന്ന് കലയിലേക്ക് സഞ്ചരിച്ച ആ ജീവിതവും, ദൃശ്യ-ശ്രാവ്യ കലകളിൽ തീർത്ത വിസ്മയങ്ങളും എന്നും മായാതെ നിൽക്കും.

ഒരു യുഗത്തിന്റെ ഓർമ്മകൾ ബാക്കിവെച്ച് പടിയിറങ്ങിയ പ്രിയ സുഹൃത്തിന് വേദനയോടെ പ്രണാമം.

3 days ago | [YT] | 30

Ramesh Chennithala

മനുഷ്യന്റെ അസ്തിത്വം മനുഷ്യത്വത്തിലാണ് എന്നു പഠിപ്പിച്ച മഹാഗുരുവിന്റെ സമാധിദിനമാണിന്ന്. അതിരുകളില്ലാത്ത മാനവികതയുടെ പ്രവാചകനായിരുന്നു ഗുരു. എല്ലാ ഭേദങ്ങളും അസ്തമിക്കുന്നിടത്താണ് ഏകത്വത്തിന്റെ പ്രഭാതം ഉണരുന്നത്. ആ മഹാ വെളിച്ചത്തി ന്റെ സ്മരണക്ക് മുന്നിൽ കൂപ്പുകൈകളോടെ...

6 days ago | [YT] | 39

Ramesh Chennithala

“മെയ്യഴകൻ” എന്തൊരു ഗംഭീര സിനിമയാണ്… കരഞ്ഞുപോയി എന്ന് കാർത്തിയെ കണ്ടപ്പോൾ പറഞ്ഞു. ❤️

Meeting @Karthi_Official was special — especially after watching Meiyazhagan. ✨

1 week ago | [YT] | 332

Ramesh Chennithala

മുതിർന്ന കോൺഗ്രസ് നേതാവും KPCC ജനറൽ സെക്രട്ടറിയുമായിരുന്ന എന്റെ പ്രിയ സുഹൃത്ത് ഹിദുർ മുഹമ്മദിന്റെ വിയോഗവാർത്ത അതീവ വേദനയോടെയാണ് അറിഞ്ഞത്. ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്.

കെ.എസ്.യു കാലം മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. ജി. കാർത്തികേയൻ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ച ആ നാളുകൾ മായാത്ത ഓർമ്മകളായി ഇന്നും മനസ്സിലുണ്ട്. പ്രസ്ഥാനത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പം നിന്ന ഒരു സഹോദരനെയാണ് ഇന്ന് നഷ്ടമായത്.

പ്രിയപ്പെട്ട ഹിദുറിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.

ആദരാഞ്ജലികൾ.

1 week ago (edited) | [YT] | 159

Ramesh Chennithala

ആലപ്പുഴയുടെ ഗുരുനാഥനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ ശ്രീ കല്ലേലി രാഘവൻ പിള്ള സാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ബാലജനസഖ്യത്തിന്റെ നാളുകൾ മുതൽ തുടങ്ങിയ ആത്മബന്ധമാണ് കല്ലേലി സാറുമായിട്ടുള്ളത്. വിദ്യാർത്ഥിജീവിതത്തിലും പൊതുപ്രവർത്തനത്തിലും എന്നും സ്നേഹവും കരുത്തും മാർഗ്ഗദർശനവും നൽകിയ പ്രിയപ്പെട്ട ഗുരുനാഥനായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട അധ്യാപനത്തിലൂടെ അറിവും അച്ചടക്കവും മൂല്യങ്ങളും പകർന്നുനൽകി ഒരു തലമുറയെത്തന്നെ വാർത്തെടുത്ത ആ വലിയ സാന്നിധ്യം ഇനി ഓർമ്മകളിൽ ജീവിക്കും.

കല്ലേലി സാറിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പവിത്രമായ ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

- രമേശ് ചെന്നിത്തല

1 week ago | [YT] | 142

Ramesh Chennithala

അർപ്പണബോധത്തോടെ കർമ്മരംഗത്ത് നിലകൊള്ളുന്ന ഓരോ വനിതാ ഉദ്യോഗസ്ഥരുടെയും സേവനത്തെ ആദരവോടെ അഭിനന്ദിക്കുന്നു.

ഏവർക്കും ദേശീയ വനിതാ പൊലീസ് ദിനാശംസകൾ!

2 weeks ago | [YT] | 46

Ramesh Chennithala

അന്തരിച്ച മലയാള മനോരമാ ലേഖകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണം അതീവ നിന്ദ്യവും ക്രൂരവുമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതിന് ശേഷം അയാള്‍ ചെയ്ത വാര്‍ത്തകളുടെ പേരില്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണ്. ഒരു പരിഷ്കൃത സമൂഹത്തില്‍ ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണിത്.

ഇതിനെതിരെ അതിശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഐജി സൈബര്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരവും അധിക്ഷേപാര്‍ഹവുമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികളുണ്ടാകും. ഇത്തരത്തിലുള്ള വ്യക്തിഹത്യകള്‍ ഒരു കാരണവശാലും അനുവദിക്കില്ല

2 weeks ago | [YT] | 93

Ramesh Chennithala

എന്നാൽ പിന്നെ ഞാനും 😎

2 weeks ago | [YT] | 572