These programs may include Hindu Stories, Rituals, and Cultural insights related to each festival.
Yoga and Meditation, Festivals and Celebrations, Pilgrimage and Temple Visits.
This channel aim to provide viewers with a deeper understanding of Hindu philosophy, mythology, and culture.
A complete Hindu Rituals videos and Temple Realated Videos
For any Enquiry please contact :
Mobile No : 6282796784
ഹൈന്ദവ സംസ്കാരം | Haindava Samskaram
🔥രചന : കോന്നകത്ത് ജാനകി അമ്മ 1923ൽ എഴുതിയത്🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
_*ഹരിവരാസനം സ്വാമി വിശ്വമോഹനം*_
_*ഹരിദധീശ്വരം സ്വാമി ആരാധ്യപാദുകം*_
_*അരിവിമർദ്ദനം സ്വാമി നിത്യനർത്തനം*_
_*ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ....*_
_*ശരണകീർത്തനം സ്വാമി ശക്തമാനസം*_
_*ഭരണലോലുപം സ്വാമി നർത്തനാലസം*_
_*അരുണഭാസുരം സ്വാമി ഭൂതനായകം*_
_*ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ...*_
_*പ്രണയസത്യകം സ്വാമി പ്രാണനായകം*_
_*പ്രണതകല്പകം സ്വാമി സുപ്രഭാഞ്ചിതം*_
_*പ്രണവമന്ദിരം സ്വാമി കീർത്തനപ്രിയം*_
_*ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ....*_
_*തുരഗവാഹനം സ്വാമി സുന്ദരാനനം*_
_*വരഗദായുധം സ്വാമി വേദവർണ്ണിതം*_
_*ഗുരുകൃപാകരം സ്വാമി കീർത്തനപ്രിയം*_
_*ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ.....*_
_*ത്രിഭുവനാർച്ചിതം സ്വാമി ദേവതാത്മകം*_
_*ത്രിനയനം പ്രഭും സ്വാമി ദിവ്യദേശികം*_
_*ത്രിദശ പൂജിതം സ്വാമി ചിന്തിദപ്രദം*_
_*ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ....*_
_*ഭവഭയാപഹം സ്വാമി ഭാവുകാവഹം*_
_*ഭുവനമോഹനം സ്വാമി ഭൂതിഭൂഷണം*_
_*ധവളവാഹനം സ്വാമി*_
_*ദിവ്യവാരണം*_
_*ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ.....*_
_*കള മൃദുസ്മിതം സ്വാമി സുന്ദരാനനം*_
_*കളഭ കോമളം സ്വാമി*_
_*ഗാത്ര മോഹനം*_
_*കളഭ കേസരി സ്വാമി വാജിവാഹനം*_
_*ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ....*_
_*ശ്രിതജനപ്രിയം സ്വാമി ചിന്തിതപ്രദം*_
_*ശ്രുതിവിഭൂഷണം സ്വാമി സാധുജീവനം*_
_*ശ്രുതിമനോഹരം സ്വാമി ഗീതലാലസം*_
_*ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ....*_
_*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...*_
_*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...*_
_*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...*_
_*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...*_
_*പഞ്ചാദ്രീശ്വരി മംഗളം*_
_*ഹരിഹര പ്രേമാകൃതേ മംഗളം*_
_*പിംഞ്ചാലംകൃത മംഗളം*_
_*പ്രണമതാം ചിന്താമണേ മംഗളം*_
_*പഞ്ചാസ്യ ധ്വജ മംഗളം*_
_*തൃജഗതാ മാദ്ധ്യപ്രഭോ മംഗളം*_
_*പഞ്ചാസ്ത്രോപമ മംഗളം*_
_*ശ്രുതി ശിരോലങ്കാര സന്മംഗളം*_
_*ഓം. ഓം. ഓം.*
#harivarasanamsomg #ayyappasongs #sabarimala #sabarimalaayyappaswi
6 hours ago | [YT] | 3
View 0 replies
ഹൈന്ദവ സംസ്കാരം | Haindava Samskaram
🔥🔥ശബരിമല 🔥
കൊച്ചുകടുത്ത സ്വാമി🔥🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
പതിനെട്ടാം പടികൾ കയറി അയ്യപ്പസ്വാമിയുടെ പൊൻതിരുസന്നിധിയിൽ ദർശനം പൂർത്തിയാക്കി, മനസ്സുനിറയെ ശരണാമൃതവുമായി മാളികപ്പുറം ക്ഷേത്രപരിസരത്തേക്ക് എത്തുമ്പോൾ ഭക്തജനങ്ങളുടെ തിരക്കിനും ശരണഘോഷങ്ങൾക്കുമിടയിൽ ശാന്തമായി നിലകൊള്ളുന്ന കൊച്ചുകടുത്ത സ്വാമിയുടെ തിരുനട.
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ശബരിമലയുടെ വീരചരിത്രത്തിൽ സ്വന്തം ജീവിതം തന്നെ അയ്യപ്പനുവേണ്ടി സമർപ്പിച്ച ഒരു പോരാളിയുടെ ഓർമ്മകൾ ഉറങ്ങുന്ന പുണ്യസ്ഥലം.
ചെങ്ങന്നൂർ മുണ്ടകത്തുകാവിലെ മേലമേൽ തറവാട്ടിൽ ജനിച്ച രാമൻ എന്ന കളരിയോദ്ധാവാണ് പിൽക്കാലത്ത് കൊച്ചുകടുത്തയായി അറിയപ്പെട്ടത്.
പന്തളത്തിന്റെ പ്രധാന സൈന്യാധിപനായ വലിയ കടുത്ത ആശാന്റെ കീഴിൽ ഇഞ്ചിപ്പാറ കളരിയിൽ അഭ്യാസമുറകൾ അഭ്യസിച്ച അദ്ദേഹം, അയ്യപ്പസ്വാമിയുടെ വിശ്വസ്തനായ പോരാളിയായി മാറിയെന്നാണ് ഐതിഹ്യം.
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ശബരിമലയുടെ കാനനപാതകളിൽ ഒരുകാലത്ത് ഭീതിപരത്തിയിരുന്ന ഉദയനനെതിരെയുള്ള ധർമ്മയുദ്ധത്തിൽ കൊച്ചുകടുത്തയും അയ്യപ്പനൊപ്പം നിലകൊണ്ടു.
ഉദയനന്റെ പ്രധാന അനുയായിയായ പുതുശ്ശേരി മുണ്ടനെ ഇന്നത്തെ പുതുശ്ശേരിത്തോടിന്റെ തീരത്ത് വെച്ച് വധിച്ചത് കൊച്ചുകടുത്തയാണെന്നും പറയപ്പെടുന്നു.
കരിമലയിൽ നടന്ന ഘോരമായ പോരാട്ടത്തിനിടെ കൊച്ചുകടുത്തയുടെ ഇരുകാലുകളും നഷ്ടമായി.
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
എന്നാൽ ശരീരത്തെ തളർത്തിയ ആ മുറിവുകൾക്കുപോലും അയ്യപ്പനോടുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെയും സമർപ്പണത്തെയും തളർത്താനായില്ല.
യുദ്ധഭൂമിയിലെ വേദനകളെല്ലാം മറന്ന്, ഇഴഞ്ഞുനീങ്ങിയാണെങ്കിലും അയ്യപ്പസ്വാമിയുടെ അരികിൽ തുടരാൻ അദ്ദേഹം ആഗ്രഹിച്ചു.
പമ്പാവിളക്കിലും സന്നിധാനത്തിലെ പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വിശ്വാസം.
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
അങ്ങനെ ജീവിതത്തിന്റെ അവസാനശ്വാസംവരെ അയ്യപ്പന്റെ വിശ്വസ്തനായ കാവൽക്കാരനായി കൊച്ചുകടുത്ത നിലകൊണ്ടു.
അയ്യപ്പസ്വാമിയുടെ അവതാരലക്ഷ്യം പൂർത്തിയായി സ്വാമി സമാധിയായ ശേഷവും കൊച്ചുകടുത്ത മലനാട് വിട്ടുപോകാൻ തയ്യാറായില്ലെന്നാണ് ഐതിഹ്യം.
കൊട്ടാരത്തിലെ സുഖസൗകര്യങ്ങളേക്കാൾ അദ്ദേഹത്തിന് പ്രിയപ്പെട്ടത് അയ്യപ്പന്റെ പുണ്യസന്നിധിയായിരുന്നു.
ശേഷിച്ച ജീവിതം മണിമണ്ഡപത്തിൽ നിത്യവും തിരിതെളിച്ച് ഭഗവാന് കാവലിരുന്നുകൊണ്ട് അദ്ദേഹം കഴിച്ചുകൂട്ടി.
പണ്ട് മകരവിളക്കുകാലത്ത് മേലമേൽ കുടുംബക്കാർ പീഠം കൊണ്ടുവന്ന് വെള്ളംകുടി നിവേദ്യത്തോടെ പൂജകൾ നടത്തിയിരുന്നതായും , 1950-ലെ പുനരുദ്ധാരണത്തിനുശേഷം ഇന്നത്തെ ശ്രീകോവിലായി മാറിയെന്നും പറയപ്പെടുന്നു.
ദർശനം കഴിഞ്ഞ് കൊച്ചുകടുത്ത സ്വാമിയുടെ തിരുനടയിൽ കൈകൂപ്പി നിൽക്കുമ്പോൾ മനസ്സിൽ നിറയുന്നത് ഒരു വലിയ തിരിച്ചറിവാണ്.
ശരീരത്തിന്റെ ശക്തിയേക്കാൾ വലുതാണ് മനസ്സിന്റെ ഉറപ്പെന്നും, ജീവിതത്തിലെ വേദനകളേക്കാൾ ശക്തമാണ് യഥാർത്ഥ ഭക്തിയെന്നും ആ വീരകാവൽക്കാരന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പാ 🕉️🕉️🕉️
#viralpost #hindupost #hindustories #sabarimalastories #viralsabarimalastory
6 hours ago | [YT] | 2
View 0 replies
ഹൈന്ദവ സംസ്കാരം | Haindava Samskaram
ഗുരുവായൂർ ഭണ്ഡാരം എണ്ണൽ
ഇന്ന് മുതൽ🔥🔥🔥🔥🔥🔥🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഗുരുവായൂർ ക്ഷേത്രത്തിലെ നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് (നവംബർ 4) രാവിലെ 8.30 ന് തുടങ്ങും. ക്ഷേത്രം വടക്കുഭാഗത്തുള്ള ഊട്ടുപുരയുടെ രണ്ടാം നില ഹാളിലാണ് ഭണ്ഡാരം എണ്ണൽ. ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയുമായി സഹകരിച്ചാണ് സംഖ്യയും മറ്റും എണ്ണി തിട്ടപ്പെടുത്തുന്നതെന്ന വിവരം ഭക്തജനങ്ങളെ അറിയിക്കുന്നു.
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
#guruvayoor #guruvayoornews #guruvayoorkannan #guruvayurappan
6 hours ago | [YT] | 0
View 0 replies
ഹൈന്ദവ സംസ്കാരം | Haindava Samskaram
സർപ്പദൈവങ്ങളെ പ്രീതിപ്പെടുത്താനും സർവ്വ ഐശ്വര്യങ്ങളും സ്വന്തമാക്കാനും ഏറ്റവും ഉത്തമമായ ദിവസമാണ് ആയില്യം ദിവസം. കുടുംബത്തിന്റെ ഉയർച്ച, സൽസന്താനഭാഗ്യം, ആരോഗ്യം, ദാമ്പത്യസൗഭാഗ്യം എന്നിവയ്ക്കെല്ലാം നാഗദൈവങ്ങളുടെ അനുഗ്രഹം വളരെ പ്രധാനമാണ്🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
🔥ഈ ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ🔥
നാഗക്ഷേത്ര ദർശനം: മണ്ണാറശാലയിലോ തൊട്ടടുത്തുള്ള നാഗക്കാവുകളിലോ ദർശനം നടത്തി പ്രാർത്ഥിക്കുക.
വഴിപാടുകൾ: 🔥മഞ്ഞൾപ്പൊടി സമർപ്പണം, നൂറും പാലും, നാഗപൂജകൾ എന്നിവ ചെയ്യുക.
ആയില്യം വ്രതം: 🔥ചിട്ടയോടും വ്രതശുദ്ധിയോടും കൂടി ആയില്യം വ്രതം നോൽക്കുക.
നാഗ സ്തുതി മന്ത്രങ്ങൾ: 🔥താഴെ നൽകിയിരിക്കുന്ന നാഗ നാമങ്ങൾ ജപിക്കുന്നത് നാഗദോഷങ്ങൾ അകറ്റാൻ വളരെ നല്ലതാണ്:
ഓം അനന്തായ നമ, ഓം വാസുകയേ നമ, ഓം തക്ഷകായ നമ, ഓം കാർക്കോടകായ നമ, ഓം ഗുളികായ നമ, ഓം പത്മായ നമ, ഓം മഹാപത്മായ നമ, ഓം ശങ്കപാലായ നമ...
തീർച്ചയായും നാളത്തെ ദിവസം മനസ്സറിഞ്ഞ് നാഗദൈവങ്ങളെ പ്രാർത്ഥിക്കാം, സർപ്പദൈവങ്ങളുടെ അനുഗ്രഹം നമ്മളോടൊപ്പമുണ്ടാകട്ടെ🔥
#ayillyam #mannarasalaayilyam #mannarasalatemple #viralpost
2 days ago | [YT] | 10
View 0 replies
ഹൈന്ദവ സംസ്കാരം | Haindava Samskaram
*ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ്.🔥🔥🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ശബരിമല തീർഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വകുപ്പിന്റെ 2 ലക്ഷത്തിൻ്റെ ഇൻഷുറൻസ് പദ്ധതി. അപകട മരണങ്ങൾക്കോ അപകടങ്ങൾക്കോ 2 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളുടെ പരിധിക്കുള്ളിൽ വെച്ചുള്ള അപകടങ്ങൾക്കാണ് ഈ ഇൻഷുറൻസ് വെർച്വൽ ക്യൂ (Virtual Q), സ്പോട്ട് ബുക്കിംഗ് എന്നിവ വഴി ദർശനത്തിന് എത്തുന്ന എല്ലാ തീർത്ഥാടകർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
#hindupost #sabarimala #sabarimalatemple #ayyappaswami
3 days ago | [YT] | 9
View 0 replies
ഹൈന്ദവ സംസ്കാരം | Haindava Samskaram
ശങ്കരായ ശങ്കരായ ശങ്കരായ മംഗളം ശങ്കരീ മനോഹരായ ശാശ്വതായ മംഗളം സുന്ദരേശ മംഗളം സനാതനായ മംഗളം ചിന്മയായ സന്മയായ തന്മയായ മംഗളം അനന്ത രൂപ മംഗളം ചിരന്തനായ മംഗളം നിരഞ്ജനായ മംഗളം പുര ഞ്ജ നായ മംഗളം അചഞ്ചലായ മംഗളം അകിഞ്ചനായ മംഗളം ജഗ ശിവായ മംഗളം നമ: ശിവായ മംഗളം 3🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
#hindupost #haindavam #hindustories #hindutemples
5 days ago | [YT] | 10
View 0 replies
ഹൈന്ദവ സംസ്കാരം | Haindava Samskaram
2026–27 ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവം🌺🌼🏵️
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
1. നട തുറക്കുന്നത്: 2026 നവംബർ 16, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക്.
2. മണ്ഡല വ്രതാരംഭം: 2026 നവംബർ 17, ചൊവ്വാഴ്ച, വൃശ്ചികം ഒന്നിന് മണ്ഡല വ്രതവും തീർത്ഥാടനവും ആരംഭിക്കുന്നു.
3. മണ്ഡലകാലം: 41 ദിവസത്തെ മണ്ഡല വ്രതാചരണവും തീർത്ഥാടനവും.
4. മണ്ഡല പൂജ: 2026 ഡിസംബർ 27, ഞായറാഴ്ച.
5. മണ്ഡല പൂജയ്ക്ക് ശേഷം: 2026 ഡിസംബർ 27-ന് രാത്രി മണ്ഡല പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.
6. മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്: 2026 ഡിസംബർ 30, ബുധനാഴ്ച വൈകുന്നേരം 5 മണിക്ക്.
7. മകരവിളക്ക് ദർശനം: 2027 ജനുവരി 14, വ്യാഴാഴ്ച, മകരസംക്രാന്തി ദിവസം.
8. തീർത്ഥാടനം സമാപിക്കുന്നത്: 2027 ജനുവരി 20, ബുധനാഴ്ച.
9. നട അടയ്ക്കുന്നത്: 2027 ജനുവരി 20-ന് ഭസ്മാഭിഷേകവും രാജകുടുംബത്തിന്റെ ദർശനവും പൂർത്തിയായ ശേഷം നട അടയ്ക്കും.
#viralpost #hindupost #hindustories #sabarimala #sabarimalaayyappan
1 week ago | [YT] | 13
View 1 reply
ഹൈന്ദവ സംസ്കാരം | Haindava Samskaram
"ഗുരുവായൂർ പോകാൻ പ്ലാൻ ഉള്ളവർക്ക് പ്രധാന അറിയിപ്പ്!!!
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
2026 നവംബർ 1 മുതൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ പുതിയ തീരുമാനപ്രകാരം *എല്ലാ ദിവസവും Virtual Queue* സംവിധാനം ഉണ്ടായിരിക്കും.
*1. Virtual Queue സംബന്ധിച്ച വിവരങ്ങൾ🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
- *ബുക്കിംഗ് ഫീസ്: 25 രൂപ* - അനാവശ്യമായി സ്ലോട്ട് ബുക്ക് ചെയ്ത് മറ്റുള്ളവർക്ക് അവസരം നഷ്ടപ്പെടുത്തുന്നത് തടയാനാണ് ഈ ഫീസ്.
- *അംഗങ്ങളുടെ എണ്ണം:🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഒരു ബുക്കിങ്ങിൽ 1 മുതൽ 6 പേർ വരെ ഒന്നിച്ച് സ്ലോട്ട് എടുക്കാം.
- *സ്ലോട്ടുകൾ🔥
🕉️🕉️🕉️🕉️🕉️🕉️🕉️
സാധാരണ ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളും, വൈകുന്നേരം 2 സ്ലോട്ടുകളും ആകെ 8 സ്ലോട്ടുകളിലായി ദിവസം 2400 പേർക്ക് ദർശനം അനുവദിക്കും. (ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകുന്നേരം മാത്രമേ Virtual Queue ദർശനം ഉണ്ടാകൂ).
*ബുക്കിങ് തീയതി: ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും.
*2. ദർശന സമയങ്ങൾ:🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
- *രാവിലെ:* 3:00 AM ന് നട തുറക്കുന്നു. 3:00 AM മുതൽ 12:30 PM വരെ രാവിലെ ദർശനം സാധ്യമാണ്.
- *വൈകുന്നേരം:* 4:30 PM മുതൽ രാത്രി 9:15 ന് നട അടയ്ക്കുന്നത് വരെ.
*3. മുതിർന്ന പൗരന്മാർക്ക് (Senior Citizens)
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
മുതിർന്ന പൗരന്മാർക്കായി പ്രത്യേക ക്യൂ സൗകര്യമുണ്ട്. പ്രായം തെളിയിക്കുന്ന രേഖകൾ (ആധാർ കാർഡ് പോലുള്ളവ) കാണിച്ചാൽ പ്രത്യേക വരിയിലൂടെ പ്രവേശിക്കാം.
- *സമയക്രമം:* സാധാരണ ദിവസങ്ങളിൽ രാവിലെ 5:30 മുതൽ 8:00 വരെയും, വൈകുന്നേരം 4:30 മുതൽ 6:00 വരെയും ഈ സൗകര്യം!!!
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനുള്ള *ഔദ്യോഗിക വെബ്സൈറ്റ്:
- guruvayurdevaswom.in
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഇതിൽ നിന്ന് മാത്രം ബുക്ക് ചെയ്യുക. മറ്റു പല ഫേക്ക് വെബ്സൈറ്റുകളും ഉണ്ട്, അവയിൽ പണം അടയ്ക്കരുത്.
*ബുക്ക് ചെയ്യുന്ന വിധം:*
1. വെബ്സൈറ്റിൽ Login / Register ചെയ്യുക, Mobile OTP വെരിഫൈ ചെയ്യുക
2. Darshan സെക്ഷനിൽ പോയി *Virtual Queue / Free Darshan* തിരഞ്ഞെടുക്കുക
3. തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കുക
4. ഓരോരുത്തരുടെയും പേര്, ID Proof എന്നിവ നൽകുക
5. 25 രൂപ ഫീസ് അടച്ചാൽ ബുക്കിംഗ് പൂർത്തിയാകും, QR Code ഉള്ള ഇ-ടിക്കറ്റ് SMS/Email ൽ വരും...
ഹരേകൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
ഈ വിവരം എല്ലാ ഭക്തരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യുക.🙏🔥
#hindupost #hindustories #guruvayoortemple #guruvayoorappan
1 week ago | [YT] | 2
View 0 replies
ഹൈന്ദവ സംസ്കാരം | Haindava Samskaram
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിമാർ ഭഗവാൻ്റെ സന്നിധിയിൽ ....
2 weeks ago | [YT] | 6
View 0 replies
ഹൈന്ദവ സംസ്കാരം | Haindava Samskaram
വിദ്യാരംഭം തികച്ചും ഒരു ഹൈന്ദവ ആചാരമാണ്🔥🔥🔥🔥🔥🔥🔥
ദൈവീക പരിവേഷമുള്ള ഈ ചടങ്ങു് കച്ചവട സ്ഥാപനങ്ങളിലോ ക്ലബ്ബ്കളിലോ നടത്തേണ്ട ഒന്നല്ല🔥🔥🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
നവരാത്രിയുടെ അടുത്ത ദിനമായ വിജയദശമി ദിവസം പ്രഭാതത്തിലാണ് ഇത് നടത്താറുള്ളത്. വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാഭഗവതിയായ സരസ്വതീ ദേവിയെ സങ്കൽപ്പിച്ചു പ്രാർത്ഥന നടത്തുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക സരസ്വതി പൂജയും ഉണ്ടാകാറുണ്ട്. ഭഗവതി ക്ഷേത്രങ്ങളിൽ ഈ സമയം ദേവിയെ സരസ്വതി അഥവാ മഹാസരസ്വതിയായി സങ്കൽപ്പിച്ചു ആരാധിക്കുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ (ശ്രീ ഭഗവതി അഥവാ മഹാലക്ഷ്മി) എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു. മുതിർന്നവർ പൂഴി മണലിൽ എഴുതി വിദ്യാരംഭം നടത്തുന്നതും കാണാം.
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്നര വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ പ്രഭാതത്തിൽ ആണ് വിദ്യാരംഭം നടത്താറുള്ളത്. ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്, വിശേഷിച്ചു ഭഗവതി ക്ഷേത്രങ്ങളിൽ ഈ ചടങ്ങ് ഏറ്റവും പ്രധാനമാണ്. സാധാരണയായി വിദ്യാ ഭഗവതിയായ സരസ്വതിയേ പ്രാർഥിച്ച ശേഷം ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന് എഴുതിയാണ് വിദ്യാരംഭം നടത്താറുള്ളത്. മറ്റുള്ളവർ ഭഗവതിക്ക് മുൻപിൽ പൂജ വെച്ച തങ്ങളുടെ തൊഴിൽ വസ്തുക്കൾ എടുത്തു ഉപയോഗിച്ച് തുടങ്ങുന്നു.
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഗുരു,(വേദവ്യാസന്) ഗണപതി, സരസ്വതി,ദക്ഷിണാമൂര്‍ത്തി,സുബ്രഹ്മണ്യന് ഇങ്ങനെ അഞ്ചു പേര്‍ക്ക് പൂജകള്‍ നടത്തിവേണം വിദ്യാരംഭം കുറിക്കുവാന്‍. വിദ്യയും വീണയും അമൃതകലശവും വഹിച്ചു ദീപ്തഹസ്തയും മന്ദസ്മിത മുഖിയുമായി വെള്ളത്താമരയില് വിരാജിക്കുന്ന സരസ്വതീ ദേവിയും ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തിയും സ്വന്തം പിതാവിന് പോലും ഗുരുവായ സുബ്രഹ്മണ്യസ്വാമിയും വേദങ്ങള്‍ വ്യസിച്ച വ്യാസമഹര്‍ഷിയും സര്‍വ്വവിഘ്ന വിനാശകനായ ഗണപതിയും വിരാജിക്കുന്ന സ്ഥാനത്തു വേണം കുട്ടികള്‍ ആദ്യാക്ഷരം കുറിക്കുവാന്‍.
നവരാത്രി വേളയില്‍ ക്ഷേത്രങ്ങളില്‍ ഒന്‍പതു ഭാവത്തില്‍ ദേവിയെ പൂജിക്കുന്നുണ്ട്. അവസാനദിവസമായ അഷ്ടമി,നവമി,ദശമി ദിവസങ്ങളില്‍ ഇച്ഛ ജ്ഞാന ക്രിയാശക്തി സ്വരൂപിണികളായ ദുര്‍ഗാ സരസ്വതി ലക്ഷ്മി ദേവിമാരെയും ഷോഡശോപചാരത്തോടെ പൂജിക്കുന്നു.
ഇങ്ങനെ അതാത് ക്ഷേത്രങ്ങളിലുള്ള ചൈതന്യത്തോടൊപ്പം ശക്തിസ്വരൂപിണിയായ ജഗദംബികയെ വിവിധ ഭാവങ്ങളില്‍ പൂജിച്ചു ചൈതന്യ പൂരിതമായ ക്ഷേത്ര സങ്കേതങ്ങളില്‍ നിന്നും അക്ഷര വിദ്യ നേടുകയാണ് നാം ചെയ്യേണ്ടത് . ആ ദൈവികത്വം വ്യക്തിയുടെ ജീവിതത്തിലുടനീളം പ്രകാശം പരത്തുകയും ചെയ്യും.
കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, ജീവിതസംസ്കാരം, വാസന മുതലായവ കുട്ടിയിലേക്കും പകരുന്നതാണെന്നു ഋഷീശ്വര സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത് പുണ്യ സ്ഥലത്തു്, ആധ്യാത്മകേന്ദ്രങ്ങളിൽ വച്ച് പുണ്ണ്യത്മാക്കളെക്കൊണ്ട് ആയിരിക്കണം.
ഏതെങ്കിലും മേഖലയിൽ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ചു സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.
എഴുത്തിനിരുത്തുന്നത് വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കൾ ആണെങ്കിൽ പിതാവോ മാതാവോ ആയാൽ വളരെ നന്ന് . കാരണം തന്റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുക രക്ഷിതാക്കൾ തന്നെയാണ് സംശയം ഇല്ല. കുട്ടിയുടെ പിതാവ്, മുത്തച്ഛൻ തുടങ്ങിയവർക്കെല്ലാം ആചാര്യസ്ഥാനത്തിരുന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുക്കാം.6
ക്ഷേത്രങ്ങളിലോ സ്വഗൃഹത്തിലോ ഗുരൂ ഗ്രഹത്തിലോ ആയിരിക്കണം വിദ്യാരംഭം. അല്ലാത്തതെല്ലാം കുട്ടിയുടെ ഭാവിയെ ബാധിക്കുന്ന ഗൗരവമുള്ള കാര്യമായതിനാൽ ആലോചിച്ചു തീരുമാനമെടുക്കുക.
കടപ്പാട് 🕉️🕉️🙏🔥
#viralpost #hindupost #haindavam #hindustories
2 weeks ago | [YT] | 6
View 0 replies
Load more