A Special Youtube Channel for Vlogs, Entertainment, Films, Travel, Tours, Food, Books, Knowledge, Public Issues, Technolgy, General Awareness, Games, Sports & Education. Now All in One.
Rambo. 1982-ൽ പുറത്തിറങ്ങിയ പ്രശസ്തമായ അമേരിക്കൻ ആക്ഷൻ ചിത്രമാണ് 'റാംബോ: ഫസ്റ്റ് ബ്ലഡ്' (Rambo: First Blood). ഡേവിഡ് മോറൽ എഴുതിയ 'ഫസ്റ്റ് ബ്ലഡ്' എന്ന നോവലിനെ ആസ്പദമാക്കി ടെഡ് കോട്ചെഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. സിൽവെസ്റ്റർ സ്റ്റാലോൺ ആണ് ചിത്രത്തിൽ ജോൺ റാംബോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
Commando. 1985-ൽ പുറത്തിറങ്ങിയ മാസ്സ് ആക്ഷൻ ചിത്രമാണ് 'കമാൻഡോ' (Commando). മാർക്ക് എൽ. ലെസ്റ്റർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഹോളിവുഡ് സൂപ്പർതാരം ആർനോൾഡ് സ്വോർസെനെഗർ ആണ് പ്രധാന കഥാപാത്രമായ ജോൺ മെട്രിക്സിനെ അവതരിപ്പിച്ചത്. ഇതിൽ ആരാണ് നിങ്ങളുടെ ഫേവറിറ്റ് ??
1966 ആഗസ്റ്റ് 19 ന് പ്രദർശനത്തിനെത്തിയ മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീൻ ആറാം വാരം പ്രവേശിച്ചപ്പോൾ പത്രങ്ങളിൽ വന്ന കണക്കുകൾ ഓരോ പ്രദർശന കേന്ദ്രങ്ങളിലെ മൊത്തം പ്രദർശനങ്ങളും കാണികളുടെ എണ്ണവുമാണ് നൽകിയിട്ടുള്ളത്. 8.5 ലക്ഷം ആളുകൾ കണ്ടിട്ടും ചിത്രം വീണ്ടും നിറഞ്ഞ സദസ്സിലാണ് പ്രദർശനം എന്നു പരസ്യത്തിൽ കാണാം
കഥ — ജഗദീഷ്. ഗാനരചന — പ്രിയദർശൻ. തിരക്കഥയും സംഭാഷണവും — ശ്രീനിവാസൻ. സംവിധാനം — ഗിരീഷ്. ഗാനങ്ങൾക്ക് സംഗീതം — കണ്ണൂർ രാജൻ. പശ്ചാത്തലസംഗീതം സി. രാജാമണിയുടേതായിരുന്നു. ചില സിനിമകൾ വലിയ സംഭവങ്ങളൊന്നും പറയാതെ തന്നെ ഒരു കാലത്തെ നമ്മുടെ ഓർമ്മയിൽ സൂക്ഷിച്ചുവയ്ക്കും. 1985-ൽ പുറത്തിറങ്ങിയ "അക്കരെ നിന്നൊരു മാരൻ" അത്തരത്തിലൊരു സിനിമയാണ്...... 😍 ഈ സിനിമയുടെ പിന്നിലെ കഥയ്ക്കും ചെറിയൊരു കൗതുകമുണ്ട്. അന്ന് പ്രിയദർശന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഗിരീഷിനെ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ നിർമ്മിച്ച ആനന്ദ് സമീപിച്ച്, ഗിരീഷിനെ സംവിധായകനാക്കി ഒരു സിനിമ നിർമ്മിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ ആ പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു... 🙏 തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഗിരീഷ് മറ്റൊരു നിർമ്മാതാവിനെ കണ്ടെത്തിയാണ് "അക്കരെ നിന്നൊരു മാരൻ" ഒരുക്കിയത്.... 🥰 ചിത്രീകരണം 26 ദിവസത്തിനുള്ളിൽ പാലക്കാടും തിരുവില്വാമലയിലും പരിസരങ്ങളിലുമായി പൂർത്തിയാക്കി.. മണിയൻപിള്ള രാജുവിന്റെ അച്യുതന് നന്ദിനിയെ(മേനക )വിവാഹം കഴിക്കണം. പക്ഷേ നന്ദിനിയുടെ അച്ഛൻ കെ. പി. തങ്കപ്പൻ നായർ മുന്നോട്ടുവയ്ക്കുന്ന നിബന്ധന ഒന്നു മാത്രം. വരൻ വിദേശത്ത് ജോലി ചെയ്യുന്ന ആളായിരിക്കണം...... 😌 അച്യുതൻ ദുബായിൽ പോയിട്ടില്ല. പക്ഷേ പ്രണയം സ്വന്തമാക്കാൻ ദുബായിൽ പോയി വലിയ നിലയിലെത്തിയെന്നൊരു കഥയുണ്ടാക്കുന്നു. യഥാർത്ഥത്തിൽ അടുത്തുള്ള ലോഡ്ജിലാണ് ഒളിച്ചുകഴിയുന്നത്...... 😂 അവിടെ നിന്നാണ് സിനിമയുടെ തമാശകളുടെ ലോകം വികസിക്കുന്നത്. ശ്രീനിവാസന്റെ ആലിക്കോയ, പല വേഷങ്ങളിലെത്തുന്ന ആ കഥാപാത്രം, പ്രത്യേകിച്ച് അറബി മുതലാളിയുടെ രംഗങ്ങൾ മലയാള സിനിമയിലെ ഓർമ്മിക്കപ്പെടുന്ന comedy sequences-കളിൽ ഇന്നും പറയപ്പെടുന്നവയാണ്.... 🥰 പിന്നെ ആ K.P.😭. C ബസ്. മാള അരവിന്ദന്റെ രാഘവൻ അതിലെ കണ്ടക്ടർ. പൂജപ്പുര രവിയുടെ കണാരൻ ഡ്രൈവർ. സിനിമയുടെ കഥയോടൊപ്പം ആ ബസും അതിലെ മനുഷ്യരും ചേർന്ന് എൺപതുകളുടെ കേരളത്തിന്റെ ഒരു ചെറിയ ദൃശ്യലോകം സൃഷ്ടിക്കുന്നു..... ❤️ ഇന്നസെന്റിന്റെ സ്വാഭാവികമായ തമാശയും, മാള അരവിന്ദന്റെ പ്രത്യേകമായ സംഭാഷണശൈലിയും, ശ്രീനിവാസന്റെ എഴുത്തും കൂടി ചേരുമ്പോൾ അക്കരെ നിന്നൊരു മാരൻ ഇന്നും ഒരു ലളിതമായ nostalgia trip ആയി മാറുന്നു...... 😍 1985 സെപ്റ്റംബർ 5-നാണ് ചിത്രം റിലീസ് ചെയ്തത്. 'മുകേഷ്, ജഗദീഷ്, സുകുമാരി, ഇന്നസെന്റ്, ലളിതശ്രീ, സി ഐ പോൾ, ബോബി കൊട്ടാരക്കര'തുടങ്ങിയ താരനിരയും കൂടെയുണ്ട്..... 🥰 ഇന്ന് വീണ്ടും ആ സിനിമ കാണുമ്പോൾ, നമ്മൾ കാണുന്നത് പഴയൊരു കോമഡി സിനിമ മാത്രമല്ല. ദുബായ് എന്ന സ്വപ്നം കേരളത്തിലെ വിവാഹബന്ധങ്ങളിൽ പോലും ഒരു “യോഗ്യത”യായി മാറിയിരുന്ന കാലം… ഗ്രാമീണ വഴികളിലൂടെ ഓടിയിരുന്ന K.P.T. T. C ബസ്… ലോഡ്ജുകളും കള്ളപ്പേരുകളും കള്ളക്കഥകളും… അതെല്ലാം ചേർന്ന എൺപതുകളുടെ കേരളത്തിന്റെ ഒരു ചെറിയ ഓർമ്മച്ചിത്രം കൂടിയാണ്.... 🥰 ചില സിനിമകൾ കാലത്തെ അതിജീവിക്കുന്നത് വലിയ കഥകൾ പറഞ്ഞുകൊണ്ടല്ല… നമ്മുടെ ഓർമ്മയിൽ ഒരു ചിരി ബാക്കിവെച്ചുകൊണ്ടാണ്.......❤️ #malayalamcinema#explore#evergreen#ClassicMovies#cinema#trendingpost#viralpost#oldmovies
പതിനഞ്ചാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട്, കരിയർ തുടങ്ങും മുമ്പ് അമ്മയും വിട്ടുപോയി തീർത്തും ഒറ്റപ്പെട്ടുപോയപ്പോൾ പലരും കരുതിയത് ആ ചെറുപ്പക്കാരന്റെ ജീവിതം അവിടെ തീർന്നു എന്നായിരുന്നു; അന്ന് എല്ലാവരും ചേർന്ന് അയാളുടെ വിധി എഴുതിത്തള്ളിയ ആ കഠിനമായ സ്ട്രഗിളിൽ നിന്നാണ് കൈയിൽ വലിയ പണമോ സിനിമാ പാരമ്പര്യമോ ഇല്ലാതെ ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് ആ സാധാരണക്കാരൻ വണ്ടിയിറങ്ങിയത്. പിന്നീട് ഈ ലോകത്തെ തന്നെ വിസ്മയിപ്പിച്ച 'കിംഗ് ഖാൻ' ആയി മാറിയതിന് പിന്നിൽ വലിയൊരു കഥയുണ്ട്. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ദില്ലിയിലെ ചെറിയ സ്റ്റേജുകളിലും ടിവി സീരിയലുകളിലും അഭിനയിച്ച് കഠിനാധ്വാനം ചെയ്തുതന്നെയാണ് അയാൾ ആ ആത്മവിശ്വാസം നേടിയെടുത്തത്. അന്ന് കപൂർമാരും ഖാന്മാരും അടങ്ങുന്ന വലിയ പാരമ്പര്യമുള്ളവർ വാണിരുന്ന ബോംബെ സിനിമാലോകത്ത്, "നിനക്ക് ആ നായകന്റെ ലുക്കില്ല" എന്ന് പറഞ്ഞ് പലരും അയാളെ മാറ്റിനിർത്തി. പല ഗേറ്റ്കൾ അയാൾക്ക് മുന്നിൽ നിന്ന് കൊട്ടി അടക്കപ്പെട്ടു . പക്ഷേ, ആ റിജക്റ്റ്‌മെന്റുകൾക്കൊന്നും അയാളുടെ മനസ്സിനെ തകർക്കാൻ കഴിഞ്ഞില്ല. ഉള്ളിലെ ആ തീയും കഠിനാധ്വാനവും മാത്രമായിരുന്നു കൈമുതൽ. വന്നയുടനെ സുരക്ഷിതമായ പ്രണയ വേഷങ്ങൾ തേടിപ്പോകാതെ 'ബാസിഗർ', 'ദർ' പോലെയുള്ള വില്ലൻ വേഷങ്ങൾ ചെയ്ത് അയാൾ വലിയൊരു റിസ്ക് എടുത്തു. ആ സമയത്ത് ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ആ വില്ലൻ വേഷങ്ങൾ വലിയ വിജയമായി മാറി പിന്നീട് അദ്ദേഹത്തെ പ്രണയത്തിന്റെ രാജാവാക്കി. 90-കളുടെ തുടക്കം മുതൽ ബോംബെയെ അടക്കിഭരിച്ച ആ മനുഷ്യന്റെ സിനിമകൾക്കായി ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പോലും ആളുകൾ തടിച്ചുകൂടി. ഒബാമയും ട്രംപും മുതൽ ലോക നേതാക്കൾ പോലും ഇന്ത്യയെക്കുറിച്ച് പറയുമ്പോൾ ഷാരൂഖ് ഖാന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന ആ വലിയ ജനപ്രീതിയും, ഒപ്പം കഷ്ടപ്പാടുകളിൽ കൂടെയുണ്ടായിരുന്ന ഗൗരിയോടുള്ള അദ്ദേഹത്തിന്റെ പ്രണയവും ആ വിജയത്തിന് വലിയൊരു ശക്തിയായിരുന്നു. ജീവിതത്തിൽ വലിയ പ്രതിസന്ധികൾ വന്നപ്പോഴും ഷാരൂഖ് ഖാൻ പതറിനിന്നില്ല. തോൽവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്ത വളരെ വ്യക്തമാണ്: വിജയം നമുക്ക് കാര്യമായൊന്നും പഠിപ്പിച്ചു തരുന്നില്ല, എന്നാൽ പരാജയമാണ് നമ്മെ വിനീതരാക്കുന്നത്." ആ വിനയവും മൈൻഡ്സെറ്റുമാണ് ഇന്നും അദ്ദേഹത്തെ ഇത്രയും വലിയ ലെവലിൽ നിർത്തുന്നത്. സിനിമയിൽ അഭിനയത്തിന്റെ വഴിയിൽ മാത്രമല്ല, ബിസിനസ്സിലും അദ്ദേഹം തന്റെ മാജിക് കാണിച്ചു. സ്വന്തമായി 'റെഡ് ചില്ലീസ്' പ്രൊഡക്ഷൻ ഹൗസും, ഇന്ത്യയിൽ ആദ്യമായി വിഎഫ്എക്സ് സ്റ്റുഡിയോയും തുടങ്ങി. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സാറ്റലൈറ്റ് റൈറ്റുകളും ബ്രാൻഡ് ഡീലുകളും വഴി കോടികളുടെ റെവന്യൂ മുൻകൂട്ടി ഉറപ്പാക്കുന്ന ആ ബിസിനസ്സ് ബുദ്ധി അദ്ദേഹത്തെ വെറുമൊരു നടൻ എന്നതിലുപരി ഒരു മികച്ച ബിസിനസുകാരനാക്കി മാറ്റി. പിന്നീട് ക്രിക്കറ്റിലെ സാധ്യതകൾ കണ്ട് 300 കോടി മുടക്കി വാങ്ങിയ 'കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്' (KKR) ടീമിനെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയാക്കി മാറ്റി. കടങ്ങളുടെ ഭാരമില്ലാതെ, സ്വന്തം ഇൻവെസ്റ്റ്മെന്റും അഡ്വാൻസ് പേയ്മെന്റുകളും വെച്ച് മുംബൈയിലെ വിഖ്യാതമായ 'മന്നത്ത്' പടുത്തുയർത്തിയ ആ മനുഷ്യന്റെ സാമ്രാജ്യം കേവലം അഭിനയത്തിനപ്പുറമുള്ള ദീർഘവീക്ഷണത്തിന്റെ വിജയമാണ്. തന്റെ ജീവിതരീതിയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും അദ്ദേഹം വളരെ സിമ്പിളായി പറയുന്നത് ഇതാണ്: കഠിനമായി പഠിക്കുക. കഠിനമായി ജോലി ചെയ്യുക. കൂടുതൽ ആസ്വദിക്കുക. നിയമങ്ങളുടെ പേരിൽ സ്വയം തളച്ചിടരുത്, ആരെയും വേദനിപ്പിക്കരുത്, ഒരിക്കലും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കരുത്. ജീവിതത്തിൽ നമ്മെ പിന്നോട്ട് വലിക്കുന്ന എന്തിൽനിന്നും കരകയറാൻ അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: *"നിങ്ങളെ പിന്നോട്ട് വലിക്കുന്ന എന്ത് കാര്യമായാലും, നിങ്ങൾ എഴുന്നേറ്റ് എതിർദിശയിൽ പുതിയ വഴികൾ വെട്ടിത്തുറക്കാത്തിടത്തോളം കാലം അത് മാറാൻ പോകുന്നില്ല. പരാതി പറയുന്നത് നിർത്തി മുന്നോട്ട് നടക്കുക. കാരണം, ഷാരൂഖ് ഖാൻ വിശ്വസിക്കുന്നത് പോലെ, നമ്മൾ എപ്പോഴാണോ അത് ആരംഭിക്കാൻ തീരുമാനിക്കുന്നത്, അന്നാണ് നമ്മുടെ ജീവിതം ആരംഭിക്കുന്നത്. സാഹചര്യങ്ങൾ നമ്മെ എത്ര താഴെ പിടിച്ചുനിർത്താൻ നോക്കിയാലും, ഉള്ളിൽ കനലെരിയുന്നുണ്ടെങ്കിൽ ഈ ലോകത്ത് സ്വന്തമാക്കാൻ കഴിയാത്തതായി ഒന്നുമില്ല
ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്'.
2 ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്.
അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ. മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Angamaly Diary
Rambo and Commando.
Rambo.
1982-ൽ പുറത്തിറങ്ങിയ പ്രശസ്തമായ അമേരിക്കൻ ആക്ഷൻ ചിത്രമാണ് 'റാംബോ: ഫസ്റ്റ് ബ്ലഡ്' (Rambo: First Blood). ഡേവിഡ് മോറൽ എഴുതിയ 'ഫസ്റ്റ് ബ്ലഡ്' എന്ന നോവലിനെ ആസ്പദമാക്കി ടെഡ് കോട്ചെഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. സിൽവെസ്റ്റർ സ്റ്റാലോൺ ആണ് ചിത്രത്തിൽ ജോൺ റാംബോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
Commando.
1985-ൽ പുറത്തിറങ്ങിയ മാസ്സ് ആക്ഷൻ ചിത്രമാണ് 'കമാൻഡോ' (Commando). മാർക്ക് എൽ. ലെസ്റ്റർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഹോളിവുഡ് സൂപ്പർതാരം ആർനോൾഡ് സ്വോർസെനെഗർ ആണ് പ്രധാന കഥാപാത്രമായ ജോൺ മെട്രിക്സിനെ അവതരിപ്പിച്ചത്.
ഇതിൽ ആരാണ് നിങ്ങളുടെ ഫേവറിറ്റ് ??
1 day ago | [YT] | 50
View 2 replies
Angamaly Diary
ഇപ്പോഴാണ് ഇറങ്ങുന്നത് എങ്കിൽ റിലീസ് പോലും തടയാൻ ചാൻസ് ഉള്ള സിനിമ..
1 day ago | [YT] | 131
View 10 replies
Angamaly Diary
1966 ആഗസ്റ്റ് 19 ന് പ്രദർശനത്തിനെത്തിയ മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീൻ ആറാം വാരം പ്രവേശിച്ചപ്പോൾ പത്രങ്ങളിൽ വന്ന കണക്കുകൾ
ഓരോ പ്രദർശന കേന്ദ്രങ്ങളിലെ മൊത്തം പ്രദർശനങ്ങളും കാണികളുടെ എണ്ണവുമാണ് നൽകിയിട്ടുള്ളത്. 8.5 ലക്ഷം ആളുകൾ കണ്ടിട്ടും ചിത്രം വീണ്ടും നിറഞ്ഞ സദസ്സിലാണ് പ്രദർശനം എന്നു പരസ്യത്തിൽ കാണാം
#ചെമ്മീൻ
#Chemmeen
1 day ago | [YT] | 40
View 1 reply
Angamaly Diary
Ghajini — 21 Years 🔥
Suriya, Asin and Nayanthara starred in A. R. Murugadoss’ action thriller, powered by Harris Jayaraj’s iconic music. Released on September 29, 2005.
#Ghajini #Suriya #Asin #ARMurugadoss #HarrisJayaraj
1 day ago | [YT] | 32
View 1 reply
Angamaly Diary
കഥ — ജഗദീഷ്.
ഗാനരചന — പ്രിയദർശൻ.
തിരക്കഥയും സംഭാഷണവും — ശ്രീനിവാസൻ.
സംവിധാനം — ഗിരീഷ്.
ഗാനങ്ങൾക്ക് സംഗീതം — കണ്ണൂർ രാജൻ.
പശ്ചാത്തലസംഗീതം സി. രാജാമണിയുടേതായിരുന്നു.
ചില സിനിമകൾ വലിയ സംഭവങ്ങളൊന്നും പറയാതെ തന്നെ ഒരു കാലത്തെ നമ്മുടെ ഓർമ്മയിൽ സൂക്ഷിച്ചുവയ്ക്കും. 1985-ൽ പുറത്തിറങ്ങിയ "അക്കരെ നിന്നൊരു മാരൻ" അത്തരത്തിലൊരു സിനിമയാണ്...... 😍
ഈ സിനിമയുടെ പിന്നിലെ കഥയ്ക്കും ചെറിയൊരു കൗതുകമുണ്ട്.
അന്ന് പ്രിയദർശന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഗിരീഷിനെ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ നിർമ്മിച്ച ആനന്ദ് സമീപിച്ച്, ഗിരീഷിനെ സംവിധായകനാക്കി ഒരു സിനിമ നിർമ്മിക്കാൻ താൽപര്യം പ്രകടിപ്പിച്ചു.
എന്നാൽ ആ പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു... 🙏
തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഗിരീഷ് മറ്റൊരു നിർമ്മാതാവിനെ കണ്ടെത്തിയാണ് "അക്കരെ നിന്നൊരു മാരൻ" ഒരുക്കിയത്.... 🥰
ചിത്രീകരണം 26 ദിവസത്തിനുള്ളിൽ പാലക്കാടും തിരുവില്വാമലയിലും പരിസരങ്ങളിലുമായി പൂർത്തിയാക്കി..
മണിയൻപിള്ള രാജുവിന്റെ അച്യുതന് നന്ദിനിയെ(മേനക )വിവാഹം കഴിക്കണം. പക്ഷേ നന്ദിനിയുടെ അച്ഛൻ കെ. പി. തങ്കപ്പൻ നായർ മുന്നോട്ടുവയ്ക്കുന്ന നിബന്ധന ഒന്നു മാത്രം.
വരൻ വിദേശത്ത് ജോലി ചെയ്യുന്ന ആളായിരിക്കണം...... 😌
അച്യുതൻ ദുബായിൽ പോയിട്ടില്ല.
പക്ഷേ പ്രണയം സ്വന്തമാക്കാൻ ദുബായിൽ പോയി വലിയ നിലയിലെത്തിയെന്നൊരു കഥയുണ്ടാക്കുന്നു. യഥാർത്ഥത്തിൽ അടുത്തുള്ള ലോഡ്ജിലാണ് ഒളിച്ചുകഴിയുന്നത്...... 😂
അവിടെ നിന്നാണ് സിനിമയുടെ തമാശകളുടെ ലോകം വികസിക്കുന്നത്.
ശ്രീനിവാസന്റെ ആലിക്കോയ, പല വേഷങ്ങളിലെത്തുന്ന ആ കഥാപാത്രം, പ്രത്യേകിച്ച് അറബി മുതലാളിയുടെ രംഗങ്ങൾ മലയാള സിനിമയിലെ ഓർമ്മിക്കപ്പെടുന്ന comedy sequences-കളിൽ ഇന്നും പറയപ്പെടുന്നവയാണ്.... 🥰
പിന്നെ ആ K.P.😭. C ബസ്.
മാള അരവിന്ദന്റെ രാഘവൻ അതിലെ കണ്ടക്ടർ. പൂജപ്പുര രവിയുടെ കണാരൻ ഡ്രൈവർ. സിനിമയുടെ കഥയോടൊപ്പം ആ ബസും അതിലെ മനുഷ്യരും ചേർന്ന് എൺപതുകളുടെ കേരളത്തിന്റെ ഒരു ചെറിയ ദൃശ്യലോകം സൃഷ്ടിക്കുന്നു..... ❤️
ഇന്നസെന്റിന്റെ സ്വാഭാവികമായ തമാശയും, മാള അരവിന്ദന്റെ പ്രത്യേകമായ സംഭാഷണശൈലിയും, ശ്രീനിവാസന്റെ എഴുത്തും കൂടി ചേരുമ്പോൾ അക്കരെ നിന്നൊരു മാരൻ ഇന്നും ഒരു ലളിതമായ nostalgia trip ആയി മാറുന്നു...... 😍
1985 സെപ്റ്റംബർ 5-നാണ് ചിത്രം റിലീസ് ചെയ്തത്.
'മുകേഷ്, ജഗദീഷ്, സുകുമാരി, ഇന്നസെന്റ്, ലളിതശ്രീ, സി ഐ പോൾ, ബോബി കൊട്ടാരക്കര'തുടങ്ങിയ താരനിരയും കൂടെയുണ്ട്..... 🥰
ഇന്ന് വീണ്ടും ആ സിനിമ കാണുമ്പോൾ, നമ്മൾ കാണുന്നത് പഴയൊരു കോമഡി സിനിമ മാത്രമല്ല.
ദുബായ് എന്ന സ്വപ്നം കേരളത്തിലെ വിവാഹബന്ധങ്ങളിൽ പോലും ഒരു “യോഗ്യത”യായി മാറിയിരുന്ന കാലം…
ഗ്രാമീണ വഴികളിലൂടെ ഓടിയിരുന്ന K.P.T. T. C ബസ്…
ലോഡ്ജുകളും കള്ളപ്പേരുകളും കള്ളക്കഥകളും…
അതെല്ലാം ചേർന്ന എൺപതുകളുടെ കേരളത്തിന്റെ ഒരു ചെറിയ ഓർമ്മച്ചിത്രം കൂടിയാണ്.... 🥰
ചില സിനിമകൾ കാലത്തെ അതിജീവിക്കുന്നത് വലിയ കഥകൾ പറഞ്ഞുകൊണ്ടല്ല…
നമ്മുടെ ഓർമ്മയിൽ ഒരു ചിരി ബാക്കിവെച്ചുകൊണ്ടാണ്.......❤️
#malayalamcinema #explore #evergreen #ClassicMovies #cinema #trendingpost #viralpost #oldmovies
1 day ago | [YT] | 38
View 1 reply
Angamaly Diary
പതിനഞ്ചാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട്, കരിയർ തുടങ്ങും മുമ്പ് അമ്മയും വിട്ടുപോയി തീർത്തും ഒറ്റപ്പെട്ടുപോയപ്പോൾ പലരും കരുതിയത് ആ ചെറുപ്പക്കാരന്റെ ജീവിതം അവിടെ തീർന്നു എന്നായിരുന്നു; അന്ന് എല്ലാവരും ചേർന്ന് അയാളുടെ വിധി എഴുതിത്തള്ളിയ ആ കഠിനമായ സ്ട്രഗിളിൽ നിന്നാണ് കൈയിൽ വലിയ പണമോ സിനിമാ പാരമ്പര്യമോ ഇല്ലാതെ ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് ആ സാധാരണക്കാരൻ വണ്ടിയിറങ്ങിയത്. പിന്നീട് ഈ ലോകത്തെ തന്നെ വിസ്മയിപ്പിച്ച 'കിംഗ് ഖാൻ' ആയി മാറിയതിന് പിന്നിൽ വലിയൊരു കഥയുണ്ട്.
സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ദില്ലിയിലെ ചെറിയ സ്റ്റേജുകളിലും ടിവി സീരിയലുകളിലും അഭിനയിച്ച് കഠിനാധ്വാനം ചെയ്തുതന്നെയാണ് അയാൾ ആ ആത്മവിശ്വാസം നേടിയെടുത്തത്. അന്ന് കപൂർമാരും ഖാന്മാരും അടങ്ങുന്ന വലിയ പാരമ്പര്യമുള്ളവർ വാണിരുന്ന ബോംബെ സിനിമാലോകത്ത്, "നിനക്ക് ആ നായകന്റെ ലുക്കില്ല" എന്ന് പറഞ്ഞ് പലരും അയാളെ മാറ്റിനിർത്തി. പല ഗേറ്റ്കൾ അയാൾക്ക് മുന്നിൽ നിന്ന് കൊട്ടി അടക്കപ്പെട്ടു . പക്ഷേ, ആ റിജക്റ്റ്‌മെന്റുകൾക്കൊന്നും അയാളുടെ മനസ്സിനെ തകർക്കാൻ കഴിഞ്ഞില്ല. ഉള്ളിലെ ആ തീയും കഠിനാധ്വാനവും മാത്രമായിരുന്നു കൈമുതൽ.
വന്നയുടനെ സുരക്ഷിതമായ പ്രണയ വേഷങ്ങൾ തേടിപ്പോകാതെ 'ബാസിഗർ', 'ദർ' പോലെയുള്ള വില്ലൻ വേഷങ്ങൾ ചെയ്ത് അയാൾ വലിയൊരു റിസ്ക് എടുത്തു. ആ സമയത്ത് ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ആ വില്ലൻ വേഷങ്ങൾ വലിയ വിജയമായി മാറി പിന്നീട് അദ്ദേഹത്തെ പ്രണയത്തിന്റെ രാജാവാക്കി. 90-കളുടെ തുടക്കം മുതൽ ബോംബെയെ അടക്കിഭരിച്ച ആ മനുഷ്യന്റെ സിനിമകൾക്കായി ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പോലും ആളുകൾ തടിച്ചുകൂടി. ഒബാമയും ട്രംപും മുതൽ ലോക നേതാക്കൾ പോലും ഇന്ത്യയെക്കുറിച്ച് പറയുമ്പോൾ ഷാരൂഖ് ഖാന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന ആ വലിയ ജനപ്രീതിയും, ഒപ്പം കഷ്ടപ്പാടുകളിൽ കൂടെയുണ്ടായിരുന്ന ഗൗരിയോടുള്ള അദ്ദേഹത്തിന്റെ പ്രണയവും ആ വിജയത്തിന് വലിയൊരു ശക്തിയായിരുന്നു.
ജീവിതത്തിൽ വലിയ പ്രതിസന്ധികൾ വന്നപ്പോഴും ഷാരൂഖ് ഖാൻ പതറിനിന്നില്ല. തോൽവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്ത വളരെ വ്യക്തമാണ്: വിജയം നമുക്ക് കാര്യമായൊന്നും പഠിപ്പിച്ചു തരുന്നില്ല, എന്നാൽ പരാജയമാണ് നമ്മെ വിനീതരാക്കുന്നത്." ആ വിനയവും മൈൻഡ്സെറ്റുമാണ് ഇന്നും അദ്ദേഹത്തെ ഇത്രയും വലിയ ലെവലിൽ നിർത്തുന്നത്.
സിനിമയിൽ അഭിനയത്തിന്റെ വഴിയിൽ മാത്രമല്ല, ബിസിനസ്സിലും അദ്ദേഹം തന്റെ മാജിക് കാണിച്ചു. സ്വന്തമായി 'റെഡ് ചില്ലീസ്' പ്രൊഡക്ഷൻ ഹൗസും, ഇന്ത്യയിൽ ആദ്യമായി വിഎഫ്എക്സ് സ്റ്റുഡിയോയും തുടങ്ങി. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സാറ്റലൈറ്റ് റൈറ്റുകളും ബ്രാൻഡ് ഡീലുകളും വഴി കോടികളുടെ റെവന്യൂ മുൻകൂട്ടി ഉറപ്പാക്കുന്ന ആ ബിസിനസ്സ് ബുദ്ധി അദ്ദേഹത്തെ വെറുമൊരു നടൻ എന്നതിലുപരി ഒരു മികച്ച ബിസിനസുകാരനാക്കി മാറ്റി. പിന്നീട് ക്രിക്കറ്റിലെ സാധ്യതകൾ കണ്ട് 300 കോടി മുടക്കി വാങ്ങിയ 'കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്' (KKR) ടീമിനെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയാക്കി മാറ്റി. കടങ്ങളുടെ ഭാരമില്ലാതെ, സ്വന്തം ഇൻവെസ്റ്റ്മെന്റും അഡ്വാൻസ് പേയ്മെന്റുകളും വെച്ച് മുംബൈയിലെ വിഖ്യാതമായ 'മന്നത്ത്' പടുത്തുയർത്തിയ ആ മനുഷ്യന്റെ സാമ്രാജ്യം കേവലം അഭിനയത്തിനപ്പുറമുള്ള ദീർഘവീക്ഷണത്തിന്റെ വിജയമാണ്.
തന്റെ ജീവിതരീതിയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും അദ്ദേഹം വളരെ സിമ്പിളായി പറയുന്നത് ഇതാണ്: കഠിനമായി പഠിക്കുക. കഠിനമായി ജോലി ചെയ്യുക. കൂടുതൽ ആസ്വദിക്കുക. നിയമങ്ങളുടെ പേരിൽ സ്വയം തളച്ചിടരുത്, ആരെയും വേദനിപ്പിക്കരുത്, ഒരിക്കലും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കരുത്.
ജീവിതത്തിൽ നമ്മെ പിന്നോട്ട് വലിക്കുന്ന എന്തിൽനിന്നും കരകയറാൻ അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: *"നിങ്ങളെ പിന്നോട്ട് വലിക്കുന്ന എന്ത് കാര്യമായാലും, നിങ്ങൾ എഴുന്നേറ്റ് എതിർദിശയിൽ പുതിയ വഴികൾ വെട്ടിത്തുറക്കാത്തിടത്തോളം കാലം അത് മാറാൻ പോകുന്നില്ല. പരാതി പറയുന്നത് നിർത്തി മുന്നോട്ട് നടക്കുക.
കാരണം, ഷാരൂഖ് ഖാൻ വിശ്വസിക്കുന്നത് പോലെ, നമ്മൾ എപ്പോഴാണോ അത് ആരംഭിക്കാൻ തീരുമാനിക്കുന്നത്, അന്നാണ് നമ്മുടെ ജീവിതം ആരംഭിക്കുന്നത്. സാഹചര്യങ്ങൾ നമ്മെ എത്ര താഴെ പിടിച്ചുനിർത്താൻ നോക്കിയാലും, ഉള്ളിൽ കനലെരിയുന്നുണ്ടെങ്കിൽ ഈ ലോകത്ത് സ്വന്തമാക്കാൻ കഴിയാത്തതായി ഒന്നുമില്ല
1 day ago | [YT] | 7
View 0 replies
Angamaly Diary
#Ram next schedule shoot starts on September 30th in Hyderabad.
1 week schedule.
#Mohanlal
1 day ago | [YT] | 90
View 6 replies
Angamaly Diary
Mammookka – Amal Neerad – Unni R film. 🔒
As per reports, Amal Neerad Productions will be backing the project. 🎬
1 day ago | [YT] | 200
View 4 replies
Angamaly Diary
ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്'.
2 ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്.
അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ.
മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1 day ago (edited) | [YT] | 20
View 0 replies
Angamaly Diary
Sp venkitesh music ചെയ്തതിൽ വച്ച് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ ഏതാണ്??
എനിക്ക് ഇഷ്ടം ❣️
1- പഴയൊരു പാട്ടിലെ തോണിക്കാരിയായ് -
(നായർ സാബ് - 1989)
2 - നിലാവേ മായുമോ / ചിങ്കാരക്കിന്നാരം / ഒരു വല്ലം പൊന്നും പൂവും - (മിന്നാരം - 1994)
3 - പൂമാരിയിൽ / ചെമ്മാനപ്പൂമഞ്ചം" /
ചാഞ്ചക്കം തെന്നിയും /ശാന്ധമി രാത്രിയിൽ (Johnnie Walker -1992)
4 - ശരറാന്തൽ പൊന്നും പൂവും / അളകാപുരിയിൽ / മാണിക്യക്കുയിലേ നീ / മഴവില്ലാടും / അതിരപരമായി - ( തുടർക്കഥ - 1991)
5 - മുത്തുമണിത്തൂവൽ തരാം/ കനക നിലാവേ - (കൗരവർ -1992)
6 മീന വേനലിൽ / കിലുകിൽ പമ്പരം (കിലുക്കം - 1991)
7 - തുമ്പി പെണ്ണെ വാ വാ - (Dhruvam - 1993)
8 - മലരമ്പന്‍ തഴുകുന്ന കിളിമകളേ / അന്തിമാനം പൂത്ത പോലെ മുന്നിലാരോ - (ചുക്കാൻ - 1994)
9 - താലോലം പൂമ്പൈതലേ / ജുമ്പ ജുമ്പ (നാടോടി - 1991)
10 - നീലാഞ്ജന പൂവിൻ - ചിത്ര version (പൈതൃകം - 1993 )
11 - പുലരി പൂക്കളാൽ / മഴവിൽ കോടിയിൽ /മിഴിനീരിൻ കായൽ കുഞ്ഞോളങ്ങൾ ( ചേട്ടൻ ബാവ അനിയൻ ബാവ - 1995)
12 - മനസ്സിൽ കുളിരു കോരും - (ആദ്യത്തെ കണ്മണി -1995)
13 - ആവാരം പൂവിൻമേൽ - ( സൂപ്പർമാൻ -1997 )
14 - പാതിരാകിളി - (കിഴക്കൻ പത്രോസ് - 1992)
15- നീലക്കണ്ണാ നിന്നെ കണ്ടൂ ഗുരുവായൂർ നടയിൽ (വെണ്ടർ ഡാനിയേൽ -1994)
16 - മുത്തമിട്ട നേരം
പുത്തൻ പുതുക്കാലം/പാൽനിലാവിനും ഒരു നൊമ്പരം - (കാബൂളിവാല - 1993)
17 - താരനോപുരം ചാർത്തി /പൊന്മേഖമേ ശലഭങ്ങളെ - (സോപാനം -1993)
18 - പ്രണയതാരംഗം /ആതിരെ നിൻ മുഖം " /മാലിനിയുടെ തീരങ്ങൾ " - (ഗാന്ധർവം - 1993)
19 - നീല യാമിനി - ( തിരുത്തൽവാദി - 1992)
20 - ഓർമ്മകൾ ഓർമ്മകൾ - (സ്ഫടികം - (1995)
21 - മോഹിക്കും നീൾമിഴിയോടെ /ധിം ധിം ധിമി ധിമി - ( മാന്ത്രികം - 1995)
22 - ഈറൻ നിലവായി - (സ്വർണകിരീടം
- 1996)
23 - കൊഞ്ചും കുയിലേ - (ചെപ്പിടിവിദ്യ - 1992)
24 - കുഞ്ഞികിളിയെ - (ഇന്ദ്രജാലം - 1989)
25 - കിതച്ചതും കാറ്റേ "/നീയുറങ്ങിയോ നിലാവേ " /വാർത്തിങ്കളെ - (ഹിറ്റ്ലർ - 1996)
26 - വീണ്ണിലെ ഗന്ധർവ വീണകൾ - (രാജാവിന്റെ മകൻ -1986)
27 - വിട പറയുകയാണെന് ജന്മം /കണ്ണാടി പൂങ്കവിളിൽ നാണം എന്തെ (കുങ്കുമചെപ്പ് - 1996)
28 - മാണിതിങ്കൾ തിടമ്പിന്മേൽ - (കിലുകിൽ പമ്പരം -1997)
29 - തങ്ക കൊലുസ്സിൽ - (പുതുക്കോട്ടയിലെ പുതുമണവാളൻ -1997)
30 - പിറന്ന മണ്ണിൽ - (ഒന്നാമൻ - 2002)
31 - മഞ്ഞിൽ പൂത്ത സന്ധ്യേ - (മിന്നാമിനുങ്ങിനും മിന്നുകേട്ടു -1995)
32 - അലയും കാറ്റിന് ഹൃദയം - ( വാത്സല്യം - 1993)
33 - മേലെ ഏതോ പൊന്തരം - ( പ്രിയപ്പെട്ട കുക്കു - 1992)
34 - ചന്ദന കാറ്റേ കുളിർ കൊണ്ടുവാ - (ഭീഷമചര്യ -1994)
35 - കലഹംസം നീന്തും രാവിൽ ( സ്വപ്നലോകത്ത് ബാലഭാസ്കരൻ - 1996)
36 - ആറ്റിറമ്പിലെ ആൽമരത്തിൽ ( മാന്നാർ മത്തായി സ്പീക്കിംഗ് - 1995)
1 day ago | [YT] | 12
View 1 reply
Load more