India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
"അതിജീനത്തിന്റെ ഹൃദയതാളം "
ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ

Indialive Official Youtube Channel

#Indialive
#IndialiveChannel
#IndialiveMalayalam
#Indialiveiuml
#IndialiveKerala
#India_Live


Indialive

3 hours ago | [YT] | 29

Indialive

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിനിടെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാനും എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു ഉൾപ്പെടെയുള്ള നേതാക്കളും അറസ്റ്റിൽ. ദേശീയ നേതാക്കളായ സാജിദ് നടുവണ്ണൂർ, അബ്ദുൾ അസീസ്, മുഹമ്മദ് ഗനീം തുടങ്ങിയവരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുംഹരിയാനയിലെ പ്രവർത്തകരും കസ്റ്റഡിയിലാണ്. യൂത്ത് ലീഗ് യു.പി പ്രസിഡൻ്റ് അസ്സറുദ്ദീൻ ചൗദരി വീട്ടുതടങ്കലിലാണ്. കേന്ദ്ര സർക്കാരിന്റെ ഈ അടിച്ചമർത്തൽ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്താൻ യൂത്ത് ലീഗ് - എം എസ് എഫ് ദേശീയ കമ്മറ്റികൾ ആഹ്വാനം ചെയ്തു. ഡൽഹിയിൽ ഇൻ്റർനെറ്റ് സൗകര്യം സർക്കാർ വിച്ഛേദിച്ചാണ് സമരം വ്യാപിക്കുന്നത് തടയാൻ സർക്കാർ ശ്രമിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്.

3 hours ago | [YT] | 55

Indialive

മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം. അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം പരിഗണിച്ച് മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. ക്രൈംബ്രാഞ്ച് ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. അന്വേഷണം സംബന്ധിച്ച് ഡി.ജി.പിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡി.ജി.പി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്‌ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം അനുവദിക്കുന്നുണ്ട്.

പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് പണം നൽകിയെന്ന ഇടപാടാണ് കേസിന്റെ പ്രധാന പശ്ചാത്തലം. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും തുടർന്നുള്ള നടപടികൾക്കും പിന്നാലെ എക്‌സാലോജിക് ഇടപാടുകൾ അന്വേഷണ പരിധിയിലെത്തി. എക്‌സാലോജിക്കിന് ഏകദേശം 2.78 കോടി രൂപ നൽകിയെന്നും ഇതിന് ആനുപാതികമായ സേവനങ്ങൾ ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇ.ഡി ഇടപാടുകൾ പരിശോധിച്ചത്. ഇ.ഡി റിപ്പോർട്ട് പ്രകാരം, ഈ പണമിടപാടുകൾക്ക് പിന്നിൽ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് ഏജൻസിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് പിണറായി വിജയന് 3.28 കോടി രൂപയുടെ അനധികൃത പ്രതിഫലം ലഭിച്ചതായും വീണ മുഖേനയാണ് പണം കൈമാറിയതായും ഇഡി ആരോപിച്ചത്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് പണമിടപാടുകളും ഹവാല ഇടപാടുകളും നടന്നുവെന്ന ആരോപണവും ഇഡി റിപ്പോർട്ടിലുണ്ട്. പിഎംഎൽഎയിലെ സെക്ഷൻ 66(2) പ്രകാരം അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തി ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു.

1 week ago | [YT] | 781

Indialive

വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി എംയഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെത്തി അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്സൈസ് വകുപ്പാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ രണ്ട് മുക്കാലോട് കൂടിയായിരുന്നു അറസ്റ്റ്. വയനാട്ടിലെ എക്സൈസ് സംഘമാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. നിലവിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ആന്റോയെ വയനാട്ടിലേക്ക് കൊണ്ടുപോവുകയാണ്.

21 മണിക്കൂർ നീണ്ട റിപ്പോർട്ടർ ടിവിയിലെ എസ്ഐടി പരിശോധനയ്ക്കിടെ ഉണ്ടായ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ആന്റോയുടെ അറസ്റ്റ്. മെസ്സി കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിലാണ് അഗസ്റ്റിൻ സഹോദരങ്ങളുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇതിനിടെ ആന്റോയുടെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ വിദേശമദ്യം കണ്ടെത്തുകയായിരുന്നു. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് എസ്ഐടിയാണ് മദ്യം പിടികൂടിയത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യമാണ് കണ്ടെത്തിയത്. അനുവദനീയമായതിന്റെ ഇരട്ടി അളവിൽ വൈനും പിടികൂടിയിരുന്നു. മദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് ഇതിന്റെ ഉറവിടം ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. 67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്.

2 weeks ago | [YT] | 713

Indialive

റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടിൽനിന്ന് വൻ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശമദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഏഴ് ലിറ്റർ വൈനും പിടിച്ചെടുത്തു. അളവിൽ കവിഞ്ഞ വിദേശമദ്യം സൂക്ഷിച്ചതിന് ആന്റോക്കെതിരെ കേസെടുക്കും. മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് വ്യാജരേഖ ചമച്ച കേസിൽ റിപ്പോർട്ടർ ചാനലിൽ നേരത്തെ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

2 weeks ago | [YT] | 713

Indialive

വിദ്വേഷ പ്രചാരകനും വെറുപ്പുൽപാദകനുമായ ആരിഫ് ഹുസൈനെതിരെ കേസെടുത്തു. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിലാണ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസ്. പ്രഭാഷകനും, സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ അബ്ദുല്ല ബാസിലിന്റെ പരാതിയിൽ ചക്കരക്കല്ല് പൊലീസാണ് കേസെടുത്തത്. ആരിഫ് ഹുസൈൻ പോസ്റ്റിട്ടത് അധിക്ഷേപ പരാമർശങ്ങളോടെയാണെന്നും മനപ്പൂർവം പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് മുസ്ലിം സ്ത്രീകളെയും അബ്ദുല്ല ബാസിലിന്റെ ബന്ധുക്കളായ സ്ത്രീകളെയും ആരിഫ് ഹുസൈൻ അധിക്ഷേപിച്ചത്. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുല്ല ബാസിൽ പറഞ്ഞു.

#indialive #arifhussain

3 weeks ago | [YT] | 1,103

Indialive

പതിറ്റാണ്ടുകളായി തിരുവനന്തപുരത്തെ മുസ്ലിം ലീഗിന്റെ മുഖവും മേൽവിലാസവുമായിരുന്ന ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് സാഹിബിന്റെ ഭൗതികശരീരത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പാർട്ടി പതാക പുതപ്പിച്ചു. സംഘടനാ രംഗത്തെ ഇടപെടലുകളിലൂടെയും സമരപോരാട്ടങ്ങളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ബീമാപ്പള്ളി റഷീദ് എന്ന് അദ്ദേഹം അനുസ്മരിച്ചു. എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തി ദക്ഷിണ കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് വിടവാങ്ങിയത്. രാഷ്ട്രീയത്തിനപ്പുറത്തും അദ്ദേഹവുമായി സഹോദരതുല്യമായ ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെന്നും പി.എം.എ. സലാം പറഞ്ഞു.

സ്വന്തം കുടുംബങ്ങളിൽ നിന്നുപോലും മരണപ്പെട്ടവരെ രണ്ടോ മൂന്നോ തലമുറകൾ കഴിയുമ്പോൾ പലപ്പോഴും ആളുകൾ മറന്നുപോകാറുണ്ട്. എന്നാൽ ബീമാപ്പള്ളി റഷീദ് അതിൽനിന്ന് വ്യത്യസ്തനാണ്. അദ്ദേഹം പ്രവർത്തിച്ച ഓരോ മേഖലയിലും അത്രത്തോളം ആഴത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തെ മറക്കുക എളുപ്പമല്ല. ഓരോരുത്തരുടെയും മനസ്സിൽ അദ്ദേഹം അവശേഷിക്കുന്നുവെന്നും സലാം സാഹിബ് പറഞ്ഞു. കബറടക്ക ചടങ്ങുകൾക്ക് ശേഷം ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിങ് ബോഡി അംഗം എന്നീ നിലകളിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രമുഖ പ്രഭാഷകനും തൊഴിലാളി സംഘടനാ നേതാവുമായിരുന്ന ബീമാപ്പള്ളി റഷീദിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

3 weeks ago | [YT] | 771

Indialive

ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിവിധ കോഴ്സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശന നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡി.എസ്.ഡബ്ല്യു (ഡീൻ ഓഫ് സ്റ്റുഡന്റ്‌സ് വെൽഫെയർ) ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്, എൻ.എസ്.യു.ഐ, ഐസ, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ. പ്രവേശന നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് അർഹമായ മുൻഗണന ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.

പ്രധാന ആവശ്യങ്ങൾ:

* പരീക്ഷാ കൺട്രോളർ രാജി വെക്കുക.
* സ്‌പോട്ട് അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനാക്കുക: ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന ഉറപ്പാക്കുക.
* കൂടുതൽ അഡ്മിഷൻ റൗണ്ടുകൾ: സ്‌പോട്ട് അഡ്മിഷന് മുൻപായി മുൻവർഷങ്ങളിലേതുപോലെ കുറഞ്ഞത് 3 മുതൽ 4 റൗണ്ടുകൾ വരെ സാധാരണ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുക.
* ഇന്റർവ്യൂ മാർക്കുകൾ പ്രസിദ്ധീകരിക്കുക: BA LLB (H), MBA തുടങ്ങി ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള കോഴ്സുകളിൽ പ്രീ-ഇന്റർവ്യൂ, പോസ്റ്റ്-ഇന്റർവ്യൂ മാർക്കുകളും കട്ട്-ഓഫ് മാർക്കുകളും പരസ്യപ്പെടുത്തുക.
* സംവരണ സീറ്റുകൾ ഉറപ്പാക്കുക: J&K നിവാസികൾ, കശ്മീരി മൈഗ്രന്റ്‌സ്, ഭിന്നശേഷിക്കാർ (PwD) എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിൽ അർഹരായവർക്ക് മാത്രം പ്രവേശനം നൽകുക.
* അന്തിമ വിവരങ്ങൾ വ്യക്തമാക്കുക: കോഴ്സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശനത്തിന്റെ അന്തിമ മാർക്കുകളും മറ്റ് വിശദാംശങ്ങളും പ്രസിദ്ധീകരിച്ച് പൂർണ സുതാര്യത ഉറപ്പാക്കുക.

പ്രവേശന നടപടികളിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവമായ അവസരം ഉറപ്പാക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.

4 weeks ago | [YT] | 292

Indialive

സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. 18 അധ്യാപക തസ്തികയിലെ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും. 6 മാസത്തേക്കാണ് കാലാവധി നീട്ടുക. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളാണ് നീട്ടിയത്.
1. പ്രീ പ്രൈമറി ടീച്ചർ - കാറ്റഗറി നമ്പർ - 519/ 2019
2. HST സോഷ്യൽ സയൻസ് - കാറ്റഗറി നമ്പർ - 203/ 2021
3. HST മലയാളം- - കാറ്റഗറി നമ്പർ - 255/ 2021
4. HST ഹിന്ദി- - കാറ്റഗറി നമ്പർ - 562/ 2021
5. HST ഇം?ഗ്ലീഷ്- കാറ്റഗറി നമ്പർ - 254/ 2021
6. HST മാത്തമാറ്റിക്‌സ്- കാറ്റഗറി നമ്പർ - 383/ 2020
7. HST നാച്വറൽ സയൻസ്- കാറ്റഗറി നമ്പർ - 384/ 20208. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് - കാറ്റഗറി നമ്പർ - 520/ 2019
9. പാർട്ട് ടൈം HST ( ഹിന്ദി) - 422/2019
10. HST ഡ്രോയിംഗ് - കാറ്റഗറി നമ്പർ - 524/ 201911. പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് - കാറ്റഗറി നമ്പർ - 402/ 2020
12. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റഗറി നമ്പർ - 525/ 2019
13. HSST ഇംഗ്ലീഷ് -കാറ്റഗറി നമ്പർ - 728 / 2021
14. HSST ജൂനിയർ ഇംഗ്ലീഷ് - കാറ്റ?ഗറി നമ്പർ - 730/ 2021
15. HSST ഹിസ്റ്ററി - കാറ്റഗറി നമ്പർ - 486/ 2019
16. HSST ജൂനിയർ സുവോളജി - കാറ്റഗറി നമ്പർ - 738/ 202117. HSST ജൂനിയർ ജോഗ്രഫി - കാറ്റഗറി നമ്പർ - 736/ 2021
18. HSST ജൂനിയർ ബോട്ടണി - കാറ്റഗറി നമ്പർ - 737/ 2021

4 weeks ago | [YT] | 645

Indialive

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെന്‍ഷന്‍ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത്.
എന്നാല്‍, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി നിലവിലെ സര്‍ക്കാര്‍ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു. കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

1 month ago | [YT] | 1,056