പ്രിയപ്പെട്ടവരെ, വംശീയ കലാപങ്ങൾ തീർക്കുന്ന മുറിപ്പാടുകൾ ഉണങ്ങുന്നില്ല. തുടർക്കഥകളാകുന്ന കലാപങ്ങളിൽ കുട്ടികളടക്കം നിരപരാധികളായ അനേകം പേരുടെ ജീവനുകൾ ഹോമിക്കപ്പെടുന്നു. എൻ്റെ മനസ്സിനെ അസ്വസ്ഥമാക്കിയ ഈ കലാപ ചിന്തകൾ ഒരു ചെറുകഥാ രൂപത്തിൽ വായനക്കായി സമർപ്പിക്കുന്നു. എല്ലാവരും വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തണേ.
*നിലയ്ക്കാത്ത വെടിയൊച്ചകൾ* (രാജ്യത്ത് നടക്കുന്ന വംശീയ കലാപങ്ങളുടെ പശ്ചാത്തല ത്തിൽ രചിച്ച ചെറുകഥ )
വെടിയൊച്ച കേട്ട് അവൾ ഞെട്ടി ഉണർന്നു. തൊട്ടടുത്ത് കിടന്നിരുന്ന അമ്മ അവളെ സമാധാനിപ്പിച്ചു. 'പേടിക്കേണ്ട മോളെ, ആ വെടിയൊച്ച നദിയുടെ അക്കരെയുള്ള മലയിൽ നിന്നാണ് ' മകളെ സമാധാനിപ്പിക്കുമ്പോഴും അമ്മയുടെ ഉള്ള് പിടഞ്ഞു. കലാപം നാട്ടിൽ മുഴുവൻ വ്യാപിക്കുകയാണ്. എപ്പോൾ വേണമെങ്കിലും തങ്ങളും തോക്കിനിരയാകാം. മകൾ എഴുന്നേറ്റ് ജനൽ തുറന്ന് പുറത്തേക്ക് നോക്കി. നദിയുടെ ഇരമ്പലിന് രൗദ്രഭാവം ഏറിയതായി അവൾക്ക് തോന്നി. നിലാവുള്ള രാത്രിയാണ് ഇളം കാറ്റ് അവളുടെ ദേഹത്തെ പുൽകി. അങ്ങ് അകലെയുള്ള മലയിലേക്ക് അവൾ ഭീതിയോടെ നോക്കി നിന്നു. 'പ്രാർത്ഥിച്ച് കിടക്ക് മീന മോളെ ഒന്നും സംഭവിക്കില്ല' അമ്മ പറഞ്ഞു. അവൾക്ക് കിടന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പോയി മറഞ്ഞ കാലങ്ങളിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു. അച്ഛനും അമ്മയും ഞാനും ഏറെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. വീട് ഞങ്ങൾക്ക് സ്വർഗ്ഗമായിരുന്നു. അച്ഛൻ ഒരു കർഷകനായിരുന്നു. അമ്മയും ഞാനും അച്ഛനെ കൃഷിപ്പണികളിൽ സഹായിക്കും. മാതൃകാ കർഷകനുള്ള അവാർഡ് അച്ഛന് ലഭിച്ചിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ അച്ഛൻ എന്നെയും കൂട്ടി നദിക്കരയിലേക്ക് പോകും. ഞങ്ങൾ ചൂണ്ടയിട്ട് മീൻ പിടിക്കും. അച്ഛൻ മധുരതരമായ ശബ്ദത്തിൽ പാട്ടുകൾ പാടും. എത്രയെത്ര പാട്ടുകളാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. ഒരിക്കൽ അച്ഛൻ എന്നോട് പറഞ്ഞു 'മോളെ നീ പഠിച്ച നല്ല ഒരു ഡോക്ടർ ആവണം പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം. അതോടൊപ്പം അറിയപ്പെടുന്ന ഒരു ഗായിക കൂടിയാവണം' ഞാൻ പറഞ്ഞു 'അച്ഛൻ്റെ ആഗ്രഹം ഈ പൊന്നുമോള് എന്തായാലും സാധിച്ച് തരും'. ഒരിക്കൽ പാടവരമ്പിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അച്ഛൻ ഒരു കവിത ചൊല്ലി ' ഈ മണ്ണിൻ സന്തതികൾ നാം ഈ മണ്ണിൻ പോരാളികൾ നാം ഈ മണ്ണിൽ പുതുചരിത്രം രചിക്കും നാം ഈ മണ്ണിൽ അലിഞ്ഞുചേരും നാം ' ഈ കവിത എൻ്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. രാത്രിയിൽ അത്താഴം കഴിഞ്ഞാൽ ഞങ്ങൾ മൂന്നുപേരും വരാന്തയിൽ വന്നിരിക്കും. അച്ഛൻ പാട്ട് ആരംഭിക്കും. ഞാനും അമ്മയും കൂടെ പാടും. മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ദിനങ്ങൾ. ആയിടെയാണ് നാട്ടിൽ കലാപത്തിൻ്റെ തീക്കനൽ ആളിക്കത്തിയത്. വംശീയതയുടെ പേരിൽ ജനങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് പോരടിക്കുകയാണ്.കലാപ ഭീതി ഞങ്ങളുടെ മനസ്സിനെയും അസ്വസ്ഥമാക്കി .ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ പോകുന്ന സമയത്താണ് അത് സംഭവിച്ചത്. ഓലമേഞ്ഞ ഞങ്ങളുടെ വീടിനു മുകളിലേക്ക് ഒരു തീപ്പന്തം വന്നു വീണു .വീട് കത്താൻ തുടങ്ങി .ഞങ്ങൾ നിലവിളിച്ചു അച്ഛൻ എന്നെയും അമ്മയെയും ചേർത്തുപിടിച്ച് പുറത്തേക്കോടി. അഞ്ചോളം വരുന്ന കലാപകാരികൾ അച്ഛന് നേരെ പാഞ്ഞടുത്തു. ഒരാൾ തന്റെ പോക്കറ്റിൽ നിന്നും റിവോൾവർ എടുത്ത് അച്ഛൻ്റെ നേരെ നിറയൊഴിച്ചു. അതിനുശേഷം അവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു ഞങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കളിചിരികളും എല്ലാം ആ രാത്രി അവസാനിച്ചു. അച്ഛൻ ഞങ്ങളെ തനിച്ചാക്കി യാത്രയായി. ഗവൺമെൻ്റ് നടത്തിയ അനുരഞ്ജന ചർച്ചയിലൂടെ കലാപത്തിന് താൽക്കാലിക വിരാമമായി. കലാപത്തിന് നേതൃത്വം നൽകിയവരൊക്കെ ഇന്ന് നാട്ടിലൂടെ സ്വൈരമായി വിഹരിക്കുന്നു. ഞങ്ങളെപ്പോലുള്ള നിരവധി പാവങ്ങൾക്ക് ഉറ്റവരെ നഷ്ടപ്പെട്ടു. ആയുഷ്കാലം മുഴുവൻ ഉണങ്ങാത്ത മുറിവ് മനസ്സിൽ കോറിയിട്ടു. വീണ്ടും കലാപം ഉടലെടുത്തിരിക്കുകയാണ്. മുൻതവണത്തെക്കാൾ രൂക്ഷമാണ് സ്ഥിതിഗതികൾ. ഞങ്ങൾ ഈ നാടുവിട്ടു പോകണം എന്നാണ് മേധ വിഭാഗത്തിൽപ്പെടുന്ന കലാപകാരികളുടെ ആവശ്യം. എന്തേ അധികാരികൾ ഞങ്ങളുടെ ജീവന് വിലകൽപ്പിക്കാത്തത്. ഞങ്ങളും മനുഷ്യരല്ലേ!! അമ്മ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു 'മോളെ ,മോള് ഒന്നും ആലോചിക്കേണ്ട കണ്ണടച്ച് കിടന്നോ. അവൾ കണ്ണടച്ചു. അച്ഛൻ്റെ പാട്ട് അവളുടെ മനസ്സിലേക്ക് ഒഴുകിയെത്തി. ഏതോ നിമിഷത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. നേരം പുലർന്നപ്പോൾ ഞങ്ങൾ ഗ്രാമവാസികൾ എല്ലാം അടുത്തുള്ള വായനശാലയിൽ ഒത്തുചേർന്നു. 80 കഴിഞ്ഞ കേളുവേട്ടൻ ഞങ്ങളോട് എല്ലാവരോടുമായി പറഞ്ഞു. 'ഏതു നിമിഷവും നമ്മളും ആക്രമിക്കപ്പെട്ടേക്കാം ഇവിടെ നിന്ന് രക്ഷപ്പെട്ടു പോകുന്നതാണ് നല്ലത് ' ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ചോദിച്ചു 'എങ്ങോട്ട് പോകാൻ ' കേളുവേട്ടൻ കണ്ഠമിടറിക്കൊണ്ട് പറഞ്ഞു 'അറിയില്ല' 'വരുന്നത് വരട്ടെ' എല്ലാവരും ഉറച്ച സ്വരത്തിൽ പറഞ്ഞു. 'പിറന്ന മണ്ണിൽ കിടന്ന് മരിക്കുന്നതാണ് ഒളിച്ചോടുന്നതിനേക്കാൾ നല്ലത് ' എല്ലാവരും അവരവരുടെ കൂരകളിലേക്ക് ആശങ്കയുടെ ഭാരം പേറി തിരിച്ചുപോയി. രാത്രി ഞാൻ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ്. അമ്മ എൻ്റെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു. അച്ഛൻ്റ പാട്ട് എൻ്റെ മനസ്സിൽ നിറഞ്ഞു. ഞാൻ അച്ഛൻ്റെ ഓർമ്മയിൽ മുഴുകി. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി വിറച്ചു. അമ്മ പറഞ്ഞു 'നമ്മൾ പ്രതീക്ഷിച്ചത് സംഭവിച്ചു കലാപകാരികൾ നമ്മുടെ തൊട്ടടുത്തുണ്ട് അവർ നമ്മുടെ ഗ്രാമം ചുട്ടെരിക്കും. എനിക്ക് മരിക്കാൻ ഭയമില്ല പക്ഷേ നിന്നെ ഞാൻ കലാപകാരികൾക്ക് വിട്ടുകൊടുക്കില്ല' അമ്മ എന്റെ കൈപിടിച്ച് പുറകുവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. ഞങ്ങൾ എത്തിച്ചേർന്നതാകട്ടെ രണ്ട് ആയുധധാരികളായ കലാപകാരികൾക്ക് മുമ്പിൽ. അമ്മയെ അവർ വലിച്ചിഴച്ച് അവരുടെ ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോയി. ഞാൻ അവരുടെ കാലുപിടിച്ച് അപേക്ഷിച്ചു 'എൻ്റെ അമ്മ പാവമാണ്, എൻ്റെ അമ്മയെ കൊണ്ടുപോകല്ലേ എന്ന് 'എന്നെ ചവിട്ടി മാറ്റി അമ്മയേയും കൊണ്ട് അവർ ജീപ്പ് ഓടിച്ചു പോയി. നിലവിളിച്ചുകൊണ്ട് ഞാൻ പുറകെ ഓടി. ഒരു പോലീസ് വാഹനത്തിനു മുമ്പിൽ ഞാൻ തളർന്നുവീണു. കണ്ണു തുറന്നു നോക്കുമ്പോൾ ഞാൻ ഒരു ക്യാമ്പിലാണ്. 25 ഓളം പേർ ഉള്ള ഒരു ക്യാമ്പ്. അമ്മയെ ഓർത്ത് നെഞ്ചു പിടഞ്ഞു ഞാൻ കരഞ്ഞു .എന്റെ കരച്ചിലിന് ചെവി കൊടുക്കാൻ ആരും ഉണ്ടായില്ല. എല്ലാവരും ഉറ്റവരെ നഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ ക്യാമ്പിൽ എത്തിപ്പെട്ടവർ. എല്ലാവരും ദുഃഖഭാരത്താൽ നെഞ്ചു പിളർന്നവർ. ക്യാമ്പിലെത്തിയ ഭൂരിഭാഗം പേരുടെയും മാനസിക നില തെറ്റിയിരുന്നു. പിടയുന്ന മനസ്സുമായി ഉറക്കമില്ലാത്ത രാത്രികൾ ഞാൻ തള്ളി നീക്കി. വെടിയൊച്ച എൻ്റെ മനസ്സിൽ ഇടക്കിടെ മുഴങ്ങിക്കൊണ്ടിരുന്നു. അതിനിടയിൽ ഞാൻ അറിഞ്ഞു എൻ്റെ അമ്മയും കലാപകാരികളുടെ തോക്കിന് ഇര ആയി എന്ന്. കരഞ്ഞ് കണ്ണീർ വറ്റിയ എനിക്ക് മനസ്സ് മരവിക്കുന്നതായി തോന്നി. ഇനി എന്തിനു ജീവിക്കണം എന്ന ചിന്ത എൻ്റെ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. ക്യാമ്പിൽ ഞങ്ങൾക്ക് ഭക്ഷണം നൽകിയിരുന്ന ശാന്തേച്ചി പലപ്പോഴും എന്നെ സാന്ത്വനിപ്പിച്ചിരുന്നു. ഒരിക്കൽ ശാന്തേച്ചി എന്നോട് പറഞ്ഞു 'ജീവിതം ഇങ്ങനെയാണ് മോളേ സന്തോഷത്തേരിലേറ്റി ദൈവം നമ്മളെ ആകാശത്തോളം സഞ്ചരിപ്പിക്കും. അവിടെനിന്ന് ദുഃഖത്തിൻ്റെ കാണാക്കയങ്ങളിലേക്ക് നമ്മളെ തള്ളിയിട്ടു എന്ന് വരും. തളരരുത് ആത്മവിശ്വാസത്തോടെ മനസ്സിന് കരുത്ത് പകർന്നു മുന്നോട്ട് സഞ്ചരിക്കുക ' ഒരു ദിവസം ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ എന്നോട് വന്നു പറഞ്ഞു. 'പുറത്ത് ഒരാൾ കാത്ത് നിൽക്കുന്നുണ്ട് ' ഞാൻ പുറത്തേക്ക് ഓടി. അച്ഛൻ്റെ ഉറ്റ സുഹൃത്ത് പ്രകാശേട്ടൻ ആയിരുന്നു അത്. ചെറുപ്പകാലത്ത് ഒരു വലിയ ആപത്തിൽ നിന്ന് പ്രകാശേട്ടനെ രക്ഷിച്ചത് എൻ്റെ അച്ഛൻ ആയിരുന്നു. അച്ഛൻ ഞങ്ങളെ വിട്ടു പോയതിനുശേഷവും പ്രകാശേട്ടൻ ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ലക്ഷദ്വീപിലെ ഒരു സ്കൂളിൽ അധ്യാപകനാണ് പ്രകാശേട്ടൻ. ഇപ്പോൾ നടന്ന സംഭവവികാസങ്ങൾ എങ്ങനെയോ പ്രകാശേട്ടൻ അറിഞ്ഞു. ഉടൻ തന്നെ ഇങ്ങോട്ട് പുറപ്പെട്ടു വന്നതാണ്. പ്രകാശേട്ടൻ എൻ്റെ കൈകൾ ചേർത്ത് പിടിച്ചു എന്നിട്ട് എന്നോട് പറഞ്ഞു 'മോളെ നീ എൻ്റെ കൂടെ വരണം, സ്കൂളിൽ നിനക്ക് പഠിക്കാൻ ഞാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വീട്ടിൽ ദീപയും മക്കളും നിന്നെ കാത്തിരിപ്പുണ്ട് ' അച്ഛൻ എൻ്റെ മനസ്സിൽ മന്ത്രിച്ചു 'മോളെ നീ എന്തായാലും പോകണം പ്രകാശൻ നിന്നെ വേദനിപ്പിക്കില്ല' ഞാൻ പ്രകാശേട്ടനോട് പറഞ്ഞു 'ഞാൻ വരാം പ്രകാശേട്ടാ, എനിക്ക് തുടർന്ന് പഠിക്കണം എന്റെ അച്ഛൻ്റെ ആഗ്രഹം പൂർത്തീകരിക്കണം' ദ്വീപിലെ വീട്ടിലെത്തിയ എന്നെ ദീപേച്ചിയും മക്കളും സ്നേഹത്തോടെ സ്വീകരിച്ചു. അടുത്ത ദിവസം തന്നെ ഞാൻ സ്കൂളിലേക്ക് പോയി. ഒമ്പതാം ക്ലാസ് ജയിച്ചതിനു ശേഷം പിന്നീട് എനിക്ക് സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ സഹപാഠികൾ എൻ്റെ ചുറ്റും വന്നിരുന്നു. ഞാൻ അവരോട് എൻ്റെ കഥ പങ്കുവെച്ചു. പലരുടെയും കവിളിലൂടെ കണ്ണീർ ഒഴുകി. അവർ എന്നെ സാന്ത്വനിപ്പിച്ചു. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ അച്ഛനും അമ്മയും എൻ്റെ മനസ്സിൽ മന്ത്രിച്ചു 'മോളെ ഞങ്ങൾക്ക് സന്തോഷമായി.നീ സുരക്ഷിതസ്ഥാനത്ത് എത്തിയില്ലേ നിൻ്റെ കൂടെ എന്നും ഞങ്ങൾ ഉണ്ടാവും ' അവൾ വീട് ലക്ഷ്യമാക്കി നടന്നു .അപ്പോഴും അവളുടെ മനസ്സിൽ വെടിയൊച്ച നിലക്കാതെ മുഴങ്ങുന്നുണ്ടായിരുന്നു.
VINEETH K S
ഗാന്ധി ക്വിസ് 2023
https://youtu.be/NTDq2ziIU8o
3 years ago | [YT] | 1
View 0 replies
VINEETH K S
'മലാല ദിനം' എന്നാണ് ?
3 years ago | [YT] | 10
View 2 replies
VINEETH K S
ബഷീർ ദിനം
youtube.com/playlist?list=PLP...
3 years ago | [YT] | 1
View 0 replies
VINEETH K S
പ്രിയപ്പെട്ടവരെ,
വംശീയ കലാപങ്ങൾ തീർക്കുന്ന മുറിപ്പാടുകൾ ഉണങ്ങുന്നില്ല. തുടർക്കഥകളാകുന്ന കലാപങ്ങളിൽ കുട്ടികളടക്കം നിരപരാധികളായ അനേകം പേരുടെ ജീവനുകൾ ഹോമിക്കപ്പെടുന്നു. എൻ്റെ മനസ്സിനെ അസ്വസ്ഥമാക്കിയ ഈ കലാപ ചിന്തകൾ ഒരു ചെറുകഥാ രൂപത്തിൽ വായനക്കായി സമർപ്പിക്കുന്നു. എല്ലാവരും വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തണേ.
*നിലയ്ക്കാത്ത വെടിയൊച്ചകൾ*
(രാജ്യത്ത് നടക്കുന്ന വംശീയ കലാപങ്ങളുടെ പശ്ചാത്തല ത്തിൽ രചിച്ച ചെറുകഥ )
വെടിയൊച്ച കേട്ട് അവൾ ഞെട്ടി ഉണർന്നു. തൊട്ടടുത്ത് കിടന്നിരുന്ന അമ്മ അവളെ സമാധാനിപ്പിച്ചു. 'പേടിക്കേണ്ട മോളെ, ആ വെടിയൊച്ച നദിയുടെ അക്കരെയുള്ള മലയിൽ നിന്നാണ് ' മകളെ സമാധാനിപ്പിക്കുമ്പോഴും അമ്മയുടെ ഉള്ള് പിടഞ്ഞു. കലാപം നാട്ടിൽ മുഴുവൻ വ്യാപിക്കുകയാണ്. എപ്പോൾ വേണമെങ്കിലും തങ്ങളും തോക്കിനിരയാകാം. മകൾ എഴുന്നേറ്റ് ജനൽ തുറന്ന് പുറത്തേക്ക് നോക്കി. നദിയുടെ ഇരമ്പലിന് രൗദ്രഭാവം ഏറിയതായി അവൾക്ക് തോന്നി. നിലാവുള്ള രാത്രിയാണ് ഇളം കാറ്റ് അവളുടെ ദേഹത്തെ പുൽകി. അങ്ങ് അകലെയുള്ള മലയിലേക്ക് അവൾ ഭീതിയോടെ നോക്കി നിന്നു. 'പ്രാർത്ഥിച്ച് കിടക്ക് മീന മോളെ ഒന്നും സംഭവിക്കില്ല' അമ്മ പറഞ്ഞു. അവൾക്ക് കിടന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പോയി മറഞ്ഞ കാലങ്ങളിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു. അച്ഛനും അമ്മയും ഞാനും ഏറെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. വീട് ഞങ്ങൾക്ക് സ്വർഗ്ഗമായിരുന്നു. അച്ഛൻ ഒരു കർഷകനായിരുന്നു. അമ്മയും ഞാനും അച്ഛനെ കൃഷിപ്പണികളിൽ സഹായിക്കും. മാതൃകാ കർഷകനുള്ള അവാർഡ് അച്ഛന് ലഭിച്ചിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ അച്ഛൻ എന്നെയും കൂട്ടി നദിക്കരയിലേക്ക് പോകും. ഞങ്ങൾ ചൂണ്ടയിട്ട് മീൻ പിടിക്കും. അച്ഛൻ മധുരതരമായ ശബ്ദത്തിൽ പാട്ടുകൾ പാടും. എത്രയെത്ര പാട്ടുകളാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. ഒരിക്കൽ അച്ഛൻ എന്നോട് പറഞ്ഞു 'മോളെ നീ പഠിച്ച നല്ല ഒരു ഡോക്ടർ ആവണം പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം. അതോടൊപ്പം അറിയപ്പെടുന്ന ഒരു ഗായിക കൂടിയാവണം' ഞാൻ പറഞ്ഞു 'അച്ഛൻ്റെ ആഗ്രഹം ഈ പൊന്നുമോള് എന്തായാലും സാധിച്ച് തരും'. ഒരിക്കൽ പാടവരമ്പിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അച്ഛൻ ഒരു കവിത ചൊല്ലി
' ഈ മണ്ണിൻ സന്തതികൾ നാം ഈ മണ്ണിൻ പോരാളികൾ നാം
ഈ മണ്ണിൽ പുതുചരിത്രം രചിക്കും നാം
ഈ മണ്ണിൽ അലിഞ്ഞുചേരും നാം '
ഈ കവിത എൻ്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. രാത്രിയിൽ അത്താഴം കഴിഞ്ഞാൽ ഞങ്ങൾ മൂന്നുപേരും വരാന്തയിൽ വന്നിരിക്കും. അച്ഛൻ പാട്ട് ആരംഭിക്കും. ഞാനും അമ്മയും കൂടെ പാടും. മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ദിനങ്ങൾ. ആയിടെയാണ് നാട്ടിൽ കലാപത്തിൻ്റെ തീക്കനൽ ആളിക്കത്തിയത്. വംശീയതയുടെ പേരിൽ ജനങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് പോരടിക്കുകയാണ്.കലാപ ഭീതി ഞങ്ങളുടെ മനസ്സിനെയും അസ്വസ്ഥമാക്കി .ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ പോകുന്ന സമയത്താണ് അത് സംഭവിച്ചത്. ഓലമേഞ്ഞ ഞങ്ങളുടെ വീടിനു മുകളിലേക്ക് ഒരു തീപ്പന്തം വന്നു വീണു .വീട് കത്താൻ തുടങ്ങി .ഞങ്ങൾ നിലവിളിച്ചു അച്ഛൻ എന്നെയും അമ്മയെയും ചേർത്തുപിടിച്ച് പുറത്തേക്കോടി. അഞ്ചോളം വരുന്ന കലാപകാരികൾ അച്ഛന് നേരെ പാഞ്ഞടുത്തു. ഒരാൾ തന്റെ പോക്കറ്റിൽ നിന്നും റിവോൾവർ എടുത്ത് അച്ഛൻ്റെ നേരെ നിറയൊഴിച്ചു. അതിനുശേഷം അവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു ഞങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കളിചിരികളും എല്ലാം ആ രാത്രി അവസാനിച്ചു. അച്ഛൻ ഞങ്ങളെ തനിച്ചാക്കി യാത്രയായി. ഗവൺമെൻ്റ് നടത്തിയ അനുരഞ്ജന ചർച്ചയിലൂടെ കലാപത്തിന് താൽക്കാലിക വിരാമമായി. കലാപത്തിന് നേതൃത്വം നൽകിയവരൊക്കെ ഇന്ന് നാട്ടിലൂടെ സ്വൈരമായി വിഹരിക്കുന്നു. ഞങ്ങളെപ്പോലുള്ള നിരവധി പാവങ്ങൾക്ക് ഉറ്റവരെ നഷ്ടപ്പെട്ടു. ആയുഷ്കാലം മുഴുവൻ ഉണങ്ങാത്ത മുറിവ് മനസ്സിൽ കോറിയിട്ടു. വീണ്ടും കലാപം ഉടലെടുത്തിരിക്കുകയാണ്. മുൻതവണത്തെക്കാൾ രൂക്ഷമാണ് സ്ഥിതിഗതികൾ. ഞങ്ങൾ ഈ നാടുവിട്ടു പോകണം എന്നാണ് മേധ വിഭാഗത്തിൽപ്പെടുന്ന കലാപകാരികളുടെ ആവശ്യം. എന്തേ അധികാരികൾ ഞങ്ങളുടെ ജീവന് വിലകൽപ്പിക്കാത്തത്. ഞങ്ങളും മനുഷ്യരല്ലേ!! അമ്മ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു 'മോളെ ,മോള് ഒന്നും ആലോചിക്കേണ്ട കണ്ണടച്ച് കിടന്നോ. അവൾ കണ്ണടച്ചു. അച്ഛൻ്റെ പാട്ട് അവളുടെ മനസ്സിലേക്ക് ഒഴുകിയെത്തി. ഏതോ നിമിഷത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. നേരം പുലർന്നപ്പോൾ ഞങ്ങൾ ഗ്രാമവാസികൾ എല്ലാം അടുത്തുള്ള വായനശാലയിൽ ഒത്തുചേർന്നു. 80 കഴിഞ്ഞ കേളുവേട്ടൻ ഞങ്ങളോട് എല്ലാവരോടുമായി പറഞ്ഞു. 'ഏതു നിമിഷവും നമ്മളും ആക്രമിക്കപ്പെട്ടേക്കാം ഇവിടെ നിന്ന് രക്ഷപ്പെട്ടു പോകുന്നതാണ് നല്ലത് ' ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ചോദിച്ചു 'എങ്ങോട്ട് പോകാൻ ' കേളുവേട്ടൻ കണ്ഠമിടറിക്കൊണ്ട് പറഞ്ഞു 'അറിയില്ല' 'വരുന്നത് വരട്ടെ' എല്ലാവരും ഉറച്ച സ്വരത്തിൽ പറഞ്ഞു. 'പിറന്ന മണ്ണിൽ കിടന്ന് മരിക്കുന്നതാണ് ഒളിച്ചോടുന്നതിനേക്കാൾ നല്ലത് ' എല്ലാവരും അവരവരുടെ കൂരകളിലേക്ക് ആശങ്കയുടെ ഭാരം പേറി തിരിച്ചുപോയി. രാത്രി ഞാൻ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ്. അമ്മ എൻ്റെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു. അച്ഛൻ്റ പാട്ട് എൻ്റെ മനസ്സിൽ നിറഞ്ഞു. ഞാൻ അച്ഛൻ്റെ ഓർമ്മയിൽ മുഴുകി. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി വിറച്ചു. അമ്മ പറഞ്ഞു 'നമ്മൾ പ്രതീക്ഷിച്ചത് സംഭവിച്ചു കലാപകാരികൾ നമ്മുടെ തൊട്ടടുത്തുണ്ട് അവർ നമ്മുടെ ഗ്രാമം ചുട്ടെരിക്കും. എനിക്ക് മരിക്കാൻ ഭയമില്ല പക്ഷേ നിന്നെ ഞാൻ കലാപകാരികൾക്ക് വിട്ടുകൊടുക്കില്ല' അമ്മ എന്റെ കൈപിടിച്ച് പുറകുവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. ഞങ്ങൾ എത്തിച്ചേർന്നതാകട്ടെ രണ്ട് ആയുധധാരികളായ കലാപകാരികൾക്ക് മുമ്പിൽ. അമ്മയെ അവർ വലിച്ചിഴച്ച് അവരുടെ ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോയി. ഞാൻ അവരുടെ കാലുപിടിച്ച് അപേക്ഷിച്ചു 'എൻ്റെ അമ്മ പാവമാണ്, എൻ്റെ അമ്മയെ കൊണ്ടുപോകല്ലേ എന്ന് 'എന്നെ ചവിട്ടി മാറ്റി അമ്മയേയും കൊണ്ട് അവർ ജീപ്പ് ഓടിച്ചു പോയി. നിലവിളിച്ചുകൊണ്ട് ഞാൻ പുറകെ ഓടി. ഒരു പോലീസ് വാഹനത്തിനു മുമ്പിൽ ഞാൻ തളർന്നുവീണു. കണ്ണു തുറന്നു നോക്കുമ്പോൾ ഞാൻ ഒരു ക്യാമ്പിലാണ്. 25 ഓളം പേർ ഉള്ള ഒരു ക്യാമ്പ്. അമ്മയെ ഓർത്ത് നെഞ്ചു പിടഞ്ഞു ഞാൻ കരഞ്ഞു .എന്റെ കരച്ചിലിന് ചെവി കൊടുക്കാൻ ആരും ഉണ്ടായില്ല. എല്ലാവരും ഉറ്റവരെ നഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ ക്യാമ്പിൽ എത്തിപ്പെട്ടവർ. എല്ലാവരും ദുഃഖഭാരത്താൽ നെഞ്ചു പിളർന്നവർ. ക്യാമ്പിലെത്തിയ ഭൂരിഭാഗം പേരുടെയും മാനസിക നില തെറ്റിയിരുന്നു. പിടയുന്ന മനസ്സുമായി ഉറക്കമില്ലാത്ത രാത്രികൾ ഞാൻ തള്ളി നീക്കി. വെടിയൊച്ച എൻ്റെ മനസ്സിൽ ഇടക്കിടെ മുഴങ്ങിക്കൊണ്ടിരുന്നു. അതിനിടയിൽ ഞാൻ അറിഞ്ഞു എൻ്റെ അമ്മയും കലാപകാരികളുടെ തോക്കിന് ഇര ആയി എന്ന്. കരഞ്ഞ് കണ്ണീർ വറ്റിയ എനിക്ക് മനസ്സ് മരവിക്കുന്നതായി തോന്നി. ഇനി എന്തിനു ജീവിക്കണം എന്ന ചിന്ത എൻ്റെ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. ക്യാമ്പിൽ ഞങ്ങൾക്ക് ഭക്ഷണം നൽകിയിരുന്ന ശാന്തേച്ചി പലപ്പോഴും എന്നെ സാന്ത്വനിപ്പിച്ചിരുന്നു. ഒരിക്കൽ ശാന്തേച്ചി എന്നോട് പറഞ്ഞു 'ജീവിതം ഇങ്ങനെയാണ് മോളേ സന്തോഷത്തേരിലേറ്റി ദൈവം നമ്മളെ ആകാശത്തോളം സഞ്ചരിപ്പിക്കും. അവിടെനിന്ന് ദുഃഖത്തിൻ്റെ കാണാക്കയങ്ങളിലേക്ക് നമ്മളെ തള്ളിയിട്ടു എന്ന് വരും. തളരരുത് ആത്മവിശ്വാസത്തോടെ മനസ്സിന് കരുത്ത് പകർന്നു മുന്നോട്ട് സഞ്ചരിക്കുക ' ഒരു ദിവസം ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ എന്നോട് വന്നു പറഞ്ഞു. 'പുറത്ത് ഒരാൾ കാത്ത് നിൽക്കുന്നുണ്ട് ' ഞാൻ പുറത്തേക്ക് ഓടി. അച്ഛൻ്റെ ഉറ്റ സുഹൃത്ത് പ്രകാശേട്ടൻ ആയിരുന്നു അത്. ചെറുപ്പകാലത്ത് ഒരു വലിയ ആപത്തിൽ നിന്ന് പ്രകാശേട്ടനെ രക്ഷിച്ചത് എൻ്റെ അച്ഛൻ ആയിരുന്നു. അച്ഛൻ ഞങ്ങളെ വിട്ടു പോയതിനുശേഷവും പ്രകാശേട്ടൻ ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ലക്ഷദ്വീപിലെ ഒരു സ്കൂളിൽ അധ്യാപകനാണ് പ്രകാശേട്ടൻ. ഇപ്പോൾ നടന്ന സംഭവവികാസങ്ങൾ എങ്ങനെയോ പ്രകാശേട്ടൻ അറിഞ്ഞു. ഉടൻ തന്നെ ഇങ്ങോട്ട് പുറപ്പെട്ടു വന്നതാണ്. പ്രകാശേട്ടൻ എൻ്റെ കൈകൾ ചേർത്ത് പിടിച്ചു എന്നിട്ട് എന്നോട് പറഞ്ഞു 'മോളെ നീ എൻ്റെ കൂടെ വരണം, സ്കൂളിൽ നിനക്ക് പഠിക്കാൻ ഞാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വീട്ടിൽ ദീപയും മക്കളും നിന്നെ കാത്തിരിപ്പുണ്ട് ' അച്ഛൻ എൻ്റെ മനസ്സിൽ മന്ത്രിച്ചു 'മോളെ നീ എന്തായാലും പോകണം പ്രകാശൻ നിന്നെ വേദനിപ്പിക്കില്ല' ഞാൻ പ്രകാശേട്ടനോട് പറഞ്ഞു 'ഞാൻ വരാം പ്രകാശേട്ടാ, എനിക്ക് തുടർന്ന് പഠിക്കണം എന്റെ അച്ഛൻ്റെ ആഗ്രഹം പൂർത്തീകരിക്കണം' ദ്വീപിലെ വീട്ടിലെത്തിയ എന്നെ ദീപേച്ചിയും മക്കളും സ്നേഹത്തോടെ സ്വീകരിച്ചു. അടുത്ത ദിവസം തന്നെ ഞാൻ സ്കൂളിലേക്ക് പോയി. ഒമ്പതാം ക്ലാസ് ജയിച്ചതിനു ശേഷം പിന്നീട് എനിക്ക് സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ സഹപാഠികൾ എൻ്റെ ചുറ്റും വന്നിരുന്നു. ഞാൻ അവരോട് എൻ്റെ കഥ പങ്കുവെച്ചു. പലരുടെയും കവിളിലൂടെ കണ്ണീർ ഒഴുകി. അവർ എന്നെ സാന്ത്വനിപ്പിച്ചു. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ അച്ഛനും അമ്മയും എൻ്റെ മനസ്സിൽ മന്ത്രിച്ചു 'മോളെ ഞങ്ങൾക്ക് സന്തോഷമായി.നീ സുരക്ഷിതസ്ഥാനത്ത് എത്തിയില്ലേ നിൻ്റെ കൂടെ എന്നും ഞങ്ങൾ ഉണ്ടാവും ' അവൾ വീട് ലക്ഷ്യമാക്കി നടന്നു .അപ്പോഴും അവളുടെ മനസ്സിൽ വെടിയൊച്ച നിലക്കാതെ മുഴങ്ങുന്നുണ്ടായിരുന്നു.
*വിനീത് കെ എസ്*
3 years ago (edited) | [YT] | 7
View 0 replies
VINEETH K S
ലോകത്തിൻ്റെ 'യോഗ തലസ്ഥാനം ' എന്നറിയപ്പെടുന്നത്?
3 years ago | [YT] | 6
View 1 reply
VINEETH K S
എല്ലാവർക്കും വായനദിനാശംസകൾ.
3 years ago | [YT] | 9
View 1 reply
VINEETH K S
ഹിരോഷിമ ദിന ക്വിസ്💯 /💯
4 years ago | [YT] | 3
View 0 replies
VINEETH K S
ഹിരോഷിമ ദിന പ്രസംഗം📌📌
4 years ago (edited) | [YT] | 3
View 0 replies
VINEETH K S
DROUPADI MURMU INSPIRING LIFE STORY👇👇👇
4 years ago | [YT] | 2
View 0 replies
VINEETH K S
Moon Day Timer Quiz👇👇👇
4 years ago | [YT] | 2
View 0 replies
Load more