Explore The Colourful World With SHERINZ VLOG
"യാത്രകൾ പലർക്കും പലതാണ്...
ചിലർക്ക് അത് കണ്ടെത്തലുകൾ,
വേറെ ചിലർക്ക് ഒളിച്ചോട്ടം,
പിന്നെയുള്ളവർക്കത് ജീവിതമാണ്"...
To Stay On This Journey With Me Do Subscribe To My Channel
🟢 Business Inquiries:
► Email: sherinzvlog@gmail.com
sherinz Vlog
ഒരു പുതിയ രാജ്യം സന്ദർശിക്കുമ്പോൾ നഗരം ചുറ്റിക്കാണാൻ നിങ്ങൾ ഏത് യാത്രാമാർഗ്ഗമാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്?
1 week ago | [YT] | 85
View 6 replies
sherinz Vlog
ഒരു അവാർഡ് നിമിഷത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു ഇത്. എന്റെ യാത്രാ വഴികളിൽ വലിയ പ്രചോദനമായ, സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന്റെ സാന്നിധ്യത്തിൽ അമൃത ടിവി ഡിജിറ്റൽ മീഡിയ അവാർഡ്‌സ് 2025-ൽ ‘മികച്ച സഞ്ചാരി’ പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞു. ഈ സന്തോഷ നിമിഷത്തിൽ, അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചതാണ് ഈ നിമിഷത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കിയത്.
ഇനിയുമേറെ യാത്രകൾ, ഇനിയുമേറെ കാഴ്ചകൾ! 🏆✈️🌍
#sherinzvlog
3 weeks ago | [YT] | 2,741
View 89 replies
sherinz Vlog
ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ എന്ന നയപ്രകാരമാണ് ഹോങ്കോങ് ഭരിക്കപ്പെടുന്നത്. സ്വന്തമായി ഭരണ-സാമ്പത്തിക വ്യവസ്ഥകളുള്ള ചൈനയുടെ ഒരു പ്രത്യേക സ്വയംഭരണ പ്രദേശമാണ് ഹോങ്കോങ്.
ചൈനയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഹോങ്കോങ്, ഒരു പ്രധാന തുറമുഖ നഗരവും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാമ്പത്തിക കേന്ദ്രവുമാണ് ഹോങ്കോങ്.
ലോകത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്കൈസ്ക്രാപ്പറുകൾ (വാനോളമുയരുന്ന കെട്ടിടങ്ങൾ) ഉള്ള നഗരമാണ് ഹോങ്കോങ്. ഹോങ്കോങ്ങിൽ 569-ലധികം 150 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾ ഉണ്ട്. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ സ്കൈസ്ക്രാപ്പറുകളുള്ള നഗരവും ഹോങ്കോങ് തന്നെയാണ്. പൊതുവെയുള്ള വലിയ കെട്ടിടങ്ങളും ഹൈ-റൈസ് അപ്പാർട്ട്മെന്റുകളും കൂടി കണക്കിലെടുത്താൽ ഇത് അയ്യായിരത്തിലധികം വരും.
1842 മുതൽ 1997 വരെ ഹോങ്കോങ് ബ്രിട്ടന്റെ ഒരു കോളനിയായിരുന്നു. 1997 ജൂലൈ 1-നാണ് ബ്രിട്ടൻ ഹോങ്കോങ്ങിന്റെ അധികാരം ചൈനയ്ക്ക് കൈമാറിയത്. കാന്റോണീസ് (ഒരു ചൈനീസ് ഭാഷ), ഇംഗ്ലീഷ് എന്നിവയാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷകൾ. ഹോങ്കോങ് ഡോളർ (HKD) ആണ് ഇവിടുത്തെ ഔദ്യോഗിക കറൻസി.
#sherinzvlog #HongKong
4 weeks ago | [YT] | 401
View 8 replies
sherinz Vlog
ഞങ്ങളുടെ ഇന്ത്യൻ യാത്ര
ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, അജ്മീർ
4 weeks ago | [YT] | 435
View 5 replies
sherinz Vlog
നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികളെയും പ്രത്യേകിച്ചും നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ഐതിഹാസികമായ പോരാട്ടങ്ങളെയും അഭിമാനത്തോടെ ഓർക്കുന്നു. അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം. രാജ്യത്തെ ഓരോ പൗരനും അഭിമാനകരമായ ഒരു നാളെ സൃഷ്ടിക്കാൻ കഴിയട്ടെ.
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!
1 month ago | [YT] | 1,842
View 47 replies
sherinz Vlog
Dubai 🇦🇪 അപ്പന്റെയും അമ്മയുടെയും ആദ്യത്തെ ദുബായ് യാത്ര! അങ്ങനെ അവരെയും ഈ അത്ഭുത നഗരം കാണിക്കാൻ കഴിഞ്ഞു, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും കണ്ടു.
3 months ago | [YT] | 1,842
View 20 replies
sherinz Vlog
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം 1,642 മീറ്റർ (1.6 KM) ലോകത്തിലെ ഏറ്റവും പഴക്കമുള്ള തടാകം. ഏകദേശം 2.5 കോടി വർഷം പഴക്കമുള്ള
ഭൂമിയിലെ ഏറ്റവും പുരാതന തടാകം. ഭൂമിയിലെ ശുദ്ധജലത്തിന്റെ 20% ഈ തടാകത്തിലാണ്.
റഷ്യയിലെ സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന ബൈക്കൽ തടാകം (Lake Baikal) – ലോകത്തിലെ അത്ഭുത തടാകം.
സൈബീരിയയുടെ നീലക്കണ്ണ് (The Blue Eye of Siberia) എന്നും വിളിക്കാറുണ്ട്. നീളം: 636 km, വീതി: 80 km. ലോകത്തിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകങ്ങളിൽ ഒന്നാണിത്. വേനൽക്കാലത്ത് വെള്ളത്തിനടിയിൽ 40 മീറ്റർ ആഴം വരെ വ്യക്തമായി കാണാൻ സാധിക്കും.
ബൈക്കലിൽ കാണപ്പെടുന്ന 2,500 ലധികം ജീവിവർഗങ്ങളിൽ 80% ലോകത്ത് മറ്റൊരിടത്തും കാണപ്പെടാത്തവയാണ്. ബൈക്കൽ സീൽ (Nerpa): ലോകത്തിലെ ഏക ശുദ്ധജല സീലുകൾ ഇവിടെയാണ് കാണപ്പെടുന്നത്. മഞ്ഞുകാലത്ത്, ജനുവരി മുതൽ മെയ് വരെ തടാകം പൂർണ്ണമായും ഐസ് കട്ടയായി മാറും. ഈ സമയത്ത് ഐസിന് മുകളിലൂടെ വാഹനങ്ങൾ ഓടിക്കാൻ സാധിക്കും.
3 months ago | [YT] | 824
View 22 replies
sherinz Vlog
50 വർഷത്തിലേറെയായി അണയാതെ കത്തുന്ന തീക്കുഴി.
മധ്യേഷ്യൻ രാജ്യമായ തുർക്മെനിസ്ഥാനിലെ കാരക്കും മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിചിത്രവും അതിശയിപ്പിക്കുന്നതുമായ ഒരു പ്രതിഭാസമാണ് ഡെർവെസെ ഗ്യാസ് ക്രേറ്റർ. കഴിഞ്ഞ 50 ൽ ഏറെ വർഷങ്ങളായി ഇവിടെ തീ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനെ നരകത്തിലേക്കുള്ള കവാടം എന്നും വിളിക്കുന്നു.
ഭൂമിക്കടിയിൽ നിന്ന് വരുന്ന മീഥെയ്ൻ വാതകമാണ് ഈ തീയ്ക്ക് കാരണം. ഒരു മനുഷ്യനിർമ്മിതമായ അത്ഭുതമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അഷ്‌ഗാബാദിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ വടക്ക് ദർവാസ എന്ന ഗ്രാമത്തിനടുത്താണ് ഗ്യാസ് ക്രേറ്റർ.
1971-ൽ സോവിയറ്റ് യൂണിയൻ എൻജിനീയർമാർ ഈ പ്രദേശത്ത് പ്രകൃതിവാതകത്തിനായി പര്യവേക്ഷണം നടത്തുമ്പോഴാണ് ഈ അപകടം സംഭവിച്ചത്. ഖനനത്തിനിടെ ഭൂമി ഇടിഞ്ഞുതാഴ്ന്ന് ഏകദേശം 70 മീറ്റർ വീതിയും 30 മീറ്റർ ആഴവുമുള്ള ഒരു വലിയ കുഴി രൂപപ്പെട്ടു. കുഴിയിൽ നിന്ന് പുറത്തുവരുന്ന മീഥെയ്ൻ വാതകം പരിസരത്തെ വായു മലിനമാക്കാതിരിക്കാനും അടുത്തുള്ള ഗ്രാമവാസികൾക്ക് അപകടമുണ്ടാക്കാതിരിക്കാനും ശാസ്ത്രജ്ഞർ അതിന് തീ കൊടുത്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വാതകം തീരുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ, എന്നാൽ ഇന്നും അത് ജ്വലിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ 54 വർഷമായി.
രാത്രിയിലാണ് ഈ അഗ്നിക്കുഴി അതിന്റെ പൂർണ്ണരൂപത്തിൽ ദൃശ്യമാകുന്നത്. രാത്രികാലങ്ങളിൽ കിലോമീറ്ററുകൾ അകലെ നിന്ന് പോലും ഈ കുഴിയിൽ നിന്നുള്ള പ്രകാശം കാണാൻ സാധിക്കും.
2013-ൽ നാഷണൽ ജിയോഗ്രാഫിക് ചാനലിന് വേണ്ടി ജോർജ്ജ് കുറൂണിസ് എന്ന സാഹസികൻ ഈ കുഴിയുടെ അടിത്തട്ടിൽ ഇറങ്ങി പര്യവേക്ഷണം നടത്തിയിരുന്നു. അത്യധികമായ താപനിലയിലും അവിടെ ജീവിക്കാൻ കഴിയുന്ന ചില ബാക്ടീരിയകളെ അദ്ദേഹം കണ്ടെത്തി. ഇത് ഭൂമിക്ക് പുറത്തുള്ള മറ്റ് ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ദർവാസയിൽ ഈ അഗ്നിക്കുഴി കൂടാതെ മറ്റ് രണ്ട് ക്രേറ്ററുകൾ കൂടി അടുത്തടുത്തായുണ്ട്: 1. വാട്ടർ ക്രേറ്റർ: ഇതിനുള്ളിൽ തിളങ്ങുന്ന പച്ചനിറത്തിലുള്ള വെള്ളമാണുള്ളത്. 2. മഡ് ക്രേറ്റർ: ചളി തിളച്ചുപൊങ്ങുന്ന നിലയിലുള്ള കുഴിയാണിത്.
ഈ പ്രദേശം സന്ദർശിക്കുന്നത് സാഹസികമാണ്. മരുഭൂമിയിലൂടെയുള്ള യാത്രയായതിനാൽ പരിചയസമ്പന്നരായ ഗൈഡുകളുടെയും ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുടെയും സഹായം ആവശ്യമാണ്.
ഇവിടെ ഹോട്ടലുകളോ സ്ഥിരമായ കെട്ടിടങ്ങളോ ഇല്ല. സഞ്ചാരികൾ സാധാരണയായി യർട്ട് എന്നറിയപ്പെടുന്ന മധ്യേഷ്യൻ ശൈലിയിലുള്ള ടെന്റുകളിലോ അല്ലെങ്കിൽ സാധാരണ ക്യാമ്പിംഗ് ടെന്റുകളിലോ ആണ് താമസിക്കുന്നത്. നഗരങ്ങളിൽ നിന്ന് വളരെ അകലെയായതിനാൽ ഇവിടെ വൈദ്യുതിയോ വൈഫൈയോ മൊബൈൽ സിഗ്നലോ ലഭിക്കില്ല. ശുചിമുറി സൗകര്യങ്ങളും വളരെ പരിമിതമാണ്. അഗ്നിക്കുഴിയുടെ വശങ്ങൾ ഏത് നിമിഷവും ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതാണ്. അതിനാൽ സുരക്ഷാ വേലികൾക്ക് പുറത്ത് നിൽക്കാൻ ശ്രദ്ധിക്കണം. മരുഭൂമിയിൽ പകൽ കടുത്ത ചൂടാണെങ്കിലും രാത്രിയിൽ താപനില പെട്ടെന്ന് താഴാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യത്തിന് തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ കരുതണം.
ആകാശത്തെ നക്ഷത്രങ്ങളും താഴെ ജ്വലിക്കുന്ന തീയും ചേർന്നുള്ള കാഴ്ച അത്ഭുതകരമാണ്.
3 months ago | [YT] | 504
View 18 replies
sherinz Vlog
ഞങ്ങളെ അതിശയിപ്പിച്ച ഒരു ബുദ്ധക്ഷേത്രമാണ് വെളുത്ത ക്ഷേത്രം അഥവാ വാട്ട് റോങ് ഖുൻ. പ്രശസ്തനായ തായ് കലാകാരൻ അജാൻ ചലേംചായ് കോസിത്പിപാറ്റിന്റെ ഒരു ആധുനിക കലാസൃഷ്ടിയാണ്. വെള്ളനിറം ബുദ്ധന്റെ പരിശുദ്ധിയെയും, ക്ഷേത്രത്തിൽ പതിച്ചിരിക്കുന്ന ചെറിയ കണ്ണാടി കഷണങ്ങൾ ബുദ്ധന്റെ ജ്ഞാനത്തെയും സൂചിപ്പിക്കുന്നു. അതോടൊപ്പം സന്ദർശിച്ച മറ്റൊരു ബുദ്ധക്ഷേത്രമാണ് നീല ക്ഷത്രം അഥവാ വാട്ട് റോങ് സ്യൂ ടെൻ.
വടക്കൻ തായ്‌ലൻഡിന്റെ അതിർത്തിയിലുള്ള ശാന്തവും അതിമനോഹരവുമായ ഒരു നഗരമാണ് ചിയാങ് റായ്. ബാങ്കോക്കിലോ പട്ടായയിലോ കാണുന്ന തിരക്കുകളിൽ നിന്നൊക്കെ മാറി, തികച്ചും വ്യത്യസ്തമായ ഒരു തായ്‌ലൻഡ് കാഴ്ചയാണ് ഇവിടം സമ്മാനിക്കുന്നത്.
ലോകപ്രസിദ്ധമായ വൈറ്റ് ടെംപിളും (White Temple), കണ്ണഞ്ചിപ്പിക്കുന്ന ബ്ലൂ ടെംപിളുമൊക്കെയാണ് ഈ നഗരത്തിന്റെ പ്രധാന ആകർഷണമണ്.
Wat Rong Khun (White Temple): വെളുത്ത നിറത്തിൽ നിർമ്മിച്ച, തായ്‌ലൻഡിലെ തന്നെ ഏറ്റവും പ്രശസ്തമായ ആധുനിക ക്ഷേത്രം.
Wat Rong Suea Ten (Blue Temple): നീല നിറത്തിലും സ്വർണ്ണ നിറത്തിലും തീർത്ത അതിമനോഹരമായ വാസ്തുവിദ്യ.
Baan Dam Museum (Black House): തായ് സംസ്കാരവും നിഗൂഢതയും നിറഞ്ഞ കറുത്ത വീടുകളുടെ കൂട്ടം.
The Golden Triangle: തായ്‌ലൻഡ്, ലാവോസ്, മ്യാൻമർ എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ ഒന്നിക്കുന്ന പ്രശസ്തമായ പ്രദേശം (മേകോങ് നദിക്കരയിൽ)
ചിയാങ് മായിൽ നിന്നും ഏകദേശം 3 മണിക്കൂർ യാത്ര ചെയ്താൽ തായ്‌ലൻഡിന്റെ വടക്കേ അറ്റത്തുള്ള ഈ ചരിത്ര നഗരത്തിൽ എത്താം. കാഴ്ചകളുടെ കാര്യത്തിൽ ചിയാങ് റായ് നമ്മളെ ഒട്ടും നിരാശപ്പെടുത്തില്ല.
4 months ago | [YT] | 881
View 13 replies
sherinz Vlog
പാകിസ്ഥാനിലെ ലാഹോർ റെയിൽവേ സ്റ്റേഷൻ
സമരങ്ങളും പ്രതിഷേധങ്ങളും അക്രമങ്ങളും കലാപങ്ങളും സാക്ഷ്യംവഹിച്ച ചരിത്ര റെയിൽവേ സ്റ്റേഷൻ. 1947-ലെ ഇന്ത്യ-പാക് വിഭജനകാലത്ത് ആയിരക്കണക്കിന് അഭയാർത്ഥികൾ അവരുടെ അവസാന ട്രെയിൻ കയറിയതും ഇവിടെയായിരുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ലാഹോർ റെയിൽവേ സ്റ്റേഷൻ. 1860-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് നിർമ്മിച്ചത്. അന്നത്തെ പ്രധാന റെയിൽവേ ലൈനുകളിലൊന്നായ സിന്ധ്, പഞ്ചാബ് ആൻഡ് ഡൽഹി റെയിൽവേയുടെ ഭാഗമായിട്ടായിരുന്നു ഇതിന്റെ നിർമ്മാണം.
സ്റ്റേഷൻ ഒരു കോട്ടയുടെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 1857-ലെ കലാപത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷ് അധികാരികൾ സൈനിക ആക്രമണങ്ങളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തതാണിത്. അതുകൊണ്ട് തന്നെ സ്റ്റേഷന് കനത്ത ഭിത്തികളും, കൊത്തളങ്ങളും, നിരീക്ഷണ ഗോപുരങ്ങളുമുണ്ട്. കലാപങ്ങൾ തടയുന്നതിനായി, പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ വലിയ തോക്കുകൾ സ്ഥാപിച്ചിരുന്നു. കാലക്രമേണ ഇവ നീക്കം ചെയ്യപ്പെട്ടു.
ഇന്ത്യയിലെ അമൃതസറിനേയും പാകിസ്ഥാനിലെ ലാഹോറിനേയും ബന്ധിപ്പിക്കുന്ന സംഝോത എക്സ്പ്രസ്സ് എന്ന ട്രെയിൻ ഉണ്ടായിരുന്നു. ഇന്ത്യയേയും പാകിസ്ഥാനെയും ബന്ധിപ്പിച്ചിരുന്ന ഈ ഏക ട്രെയിൻ സർവ്വീസ് 1976-ൽ സിംല കരാറിനു തുടർന്ന് ആരംഭിച്ചതാണ്. Friendship Express എന്നാണ് പൊതുവിൽ ഈ ട്രെയിൻ അറിയപ്പെടുന്നത്. അവസാന സർവീസ് നടത്തിയത് 8 August 2019 ആയിരുന്നു.
#sherinzvlog
4 months ago | [YT] | 441
View 8 replies
Load more