കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെയൊരു സുഹൃത്ത് ആത്മഹത്യ ചെയ്തു.
ജഗദീഷ് മാടായി എന്നാണ് പേര്. മുംബൈയിൽ അദ്ദേഹത്തിന് ജോലിയുള്ള കാലത്ത് ആണ് ഫേസ്ബുക്കിലൂടെ ഞങ്ങൾ സുഹൃത്തുക്കൾ ആവുന്നത്. നർമ്മത്തിൽ ചാലിച്ച ആഴമുള്ള എഴുത്തുകൾ ആയിരുന്നു മാടായി മാമൻ എന്ന് ഞാൻ വിളിക്കുന്ന ജഗ്ഗുവിന്റെ പ്രത്യേകത.
നേരിട്ട് ഇതുവരെ കണ്ടിട്ടില്ല., വർഷങ്ങളോളം പക്ഷേ നീണ്ടു നിന്ന സൗഹൃദം ആയിരുന്നു. ഇടയ്ക്ക് എന്റമ്മയുടെ അസുഖം., പിന്നെ എന്റെ പഴയ ഫേസ്ബുക്ക് അക്കൗണ്ട് ടെർമിനേറ്റ് ആയി പോയത് ഒക്കെ കൊണ്ട് ഒരു ബ്രേക്ക് വന്നിരുന്നു.
പിന്നീട് ഓൺലൈൻ ആക്ടീവ് ആയപ്പോ കണ്ടാൽ മനസിലാവാത്ത ഒരു മാടായിയെ കണ്ടു. സ്ട്രോക്ക് വന്നു ക്ഷീണിച്ചു രൂപം മാറിയ ഒരാൾ. മുംബൈയിലെ ജോലി പോയി. കോയമ്പത്തൂരിൽ ഹോട്ടൽ തുടങ്ങുകയാണ് എന്ന ലെവലിൽ.
ഏതോ പാർട്ണർ ഉണ്ടായിരുന്നു കൂടെ. ഈ അവസ്ഥയിൽ നിന്നിരുന്ന മാടായിയേ പറ്റിച്ചു കച്ചവടത്തിനുള്ള കാശുമായി അയാൾ മുങ്ങി.
മാടായി തളർന്നൊന്നും പോയില്ല., അറിയാവുന്ന എല്ലാവരോടും തന്റെ അവസ്ഥ വിവരിച്ചു.., സഹായം ചോദിച്ചു. അങ്ങനെ ഹോട്ടൽ തുറന്നു. അപ്പോഴാണ് യുദ്ധവും അതുമൂലം ഉണ്ടായ ഗ്യാസ് ഷോർട്ടേജും ഉണ്ടായത്. ദിവസങ്ങളോളം ഹോട്ടൽ അടച്ചിടേണ്ടി വന്നു.
അവസാനമായി മാടായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് സ്വന്തമായി ഉണ്ടാക്കിയ ഓണസദ്യയാണ്. ഒറ്റയ്ക്ക് പാചകം ചെയ്തു ഒറ്റയ്ക്ക് ഡെലിവറി ചെയ്ത് ഒറ്റയ്ക്ക് ക്ലീനിംഗ് ചെയ്ത് ഒക്കെ വന്നപ്പോൾ 5 മണിയായിട്ടും കഴിക്കാൻ സാധിക്കാത്ത ഓണസദ്യ ഫോട്ടോ എടുത്ത് വെച്ചായിരുന്നു പോസ്റ്റ്.
പിന്നീട് കണ്ട് പരിചയമുള്ള ആൾക്കാരോട് പോലും സഹായം ചോദിച്ച് പുള്ളി കുറെ അലഞ്ഞു. എന്തോ… ഒന്നുമൊന്നും പിടിച്ച് നിൽക്കാൻ പര്യാപ്തമായില്ലായിരിക്കാം. ഒരു വെളുപ്പിന് മാടായി സ്വയം എല്ലാം അവസാനിപ്പിച്ചു ഭൂമിയിൽ നിന്നും പോയി.
ഫേസ്ബുക്കിൽ എഴുതിയതിൽ ഭൂരിഭാഗവും ഭാര്യ അരിതയും കൗമാരക്കാരനായ മകനുമാണ്. രോഗാവസ്ഥയിൽ സാമ്പത്തീകമായും ശാരീരികമായും തകർന്നു കുടുംബത്തിൽ നിന്നും അകന്ന് താമസിച്ച് ഇത്രയും പോരാടിയിട്ടും പ്രിയപ്പെട്ടവരെ പോലും ഓർക്കാതെ മടങ്ങാൻ അദ്ദേഹം തീരുമാനിച്ചത് എത്ര വേദനിച്ചിട്ടാവും.
ചുറ്റും നോക്കിയാൽ ഒരുപാട് മാടായിമാരെ കാണാം. മിഡിൽ ക്ലാസ് എന്ന ആരാലും പരിഗണിക്കപ്പെടാത്ത ഒരു വിഭാഗത്തിലാണ് അവരുള്ളത്. അതി ദരിദ്രർ അല്ലെങ്കിൽ ദരിദ്രർ എന്നൊക്കെ പട്ടികപ്പെടുത്തിയിരിക്കുന്ന ആൾക്കാരെ പേരിനോ പ്രശസ്തിക്കോ ചാരിറ്റിക്കോ വേണ്ടി എങ്കിലും സഹായിക്കാൻ ആളുകളുണ്ട്.
എന്നാൽ മിഡിൽ ക്ലാസിന് അങ്ങനെയാരുമില്ല. പൈസയ്ക്ക് കുറവില്ലെന്ന് കണ്ടാൽ തോന്നാത്ത എന്നാൽ emi യിൽ മാത്രം സകല കാര്യങ്ങളും ഓടുന്ന., സമ്പാദിക്കുന്ന തുകയിൽ നൂറ് രൂപ പോലും സ്വന്തം ആവശ്യത്തിനായി മാറ്റി വെയ്ക്കാൻ പറ്റാത്ത., ഒരു രോഗം വന്നു മൂന്ന് മാസം കിടന്ന് പോയാൽ ലോകം തലകീഴായി മറിയുന്ന അവർക്ക് ഈ ലോകത്ത് ചോദിക്കാനും പറയാനും ആരുമില്ല.
സത്യത്തിൽ ഇന്ത്യയിലെ വലിയൊരു വിപണി അവരാണ്.നമ്മളെപ്പോഴും അഡ്രസ് ചെയ്യുന്ന സാധാരണക്കാരൻ. പക്ഷേ യാഥാർത്ഥ്യത്തിൽ മേൽപ്പറഞ്ഞതാണ് അവസ്ഥ. ജീവിതത്തിൽ, ചികിത്സയ്ക്ക്., മുന്നോട്ട് പഠിക്കാൻ ഒക്കെ പണമില്ലാതെ കഷ്ടപ്പെട്ടപ്പോൾ ഈ അവസ്ഥ ഞാൻ നേരിൽ അറിഞ്ഞതാണ്.
അമ്മയ്ക്കും അപ്പനും ജോലിയുണ്ടായിരുന്ന., ലോൺ എടുത്താണെങ്കിലും സ്ഥലം വാങ്ങി വീട് പണിത., പത്ത് പൈസ പിതൃസ്വത്തായി പോലും ഇല്ലാതിരുന്ന., ഉണ്ടായിരുന്ന താലിമാലയും കമ്മലും എപ്പോഴും പണയം ഇരിക്കാൻ വിധിക്കപ്പെട്ടിരുന്ന എന്റെ ഫാമിലി മിഡിൽ ക്ലാസ് ആയിരുന്നു.
ഒൻപതിൽ പഠിക്കുമ്പോ അപ്പയുടെ മരണം., പാചകം മാത്രം തൊഴിലായി അറിയാവുന്ന അമ്മ., മകളെ പഠിപ്പിക്കാൻ ഹെല്പ് ചെയ്യാമോ എന്ന് ജോലിയെടുക്കുന്ന വീട്ടിൽ ചോദിച്ചപ്പോ ആ സാർ പറഞ്ഞത്രേ നല്ല പാവപ്പെട്ട വീട് ആയിരുന്നെങ്കിൽ സ്പോൺസറെ കിട്ടിയേനെ ഇതിപ്പോ എന്ന്….
ഞങ്ങളുടെ റേഷൻ കാർഡ് എപിഎൽ ആയിരുന്നു. ഇരുപത് കൊല്ലം വാടകയ്ക്ക് കിടന്നാണെങ്കിലും സ്വന്തമായി ഒരു വീടുണ്ടാക്കിയല്ലോ അതുകൊണ്ട്. അതിനാൽ ഞാൻ ദാരിദ്രരേഖയ്ക്ക് താഴെയല്ല.. എന്ത് ചെയ്യാം.
കഷ്ടപ്പാടുകളിൽ കൈതാങ്ങ് ഏതൊരു മനുഷ്യനും അർഹിക്കുന്നതല്ലേ? പോരാടുന്ന മിഡിൽ ക്ലാസ് ഇടയ്ക്കൊന്ന് വീണ് പോകുമ്പോ എന്തുകൊണ്ട് സമൂഹം കൈകൊടുക്കുന്നില്ല., എന്തുകൊണ്ട് കാണാതെ പോകുന്നു? സഹായിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ മാടായി ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ലേ? അരിത ചേച്ചിക്ക് ആ മകന് അദ്ദേഹമുണ്ടായിരുന്നിരിക്കില്ലേ?
ഞാനിവിടെ ചാനൽ കുറെപ്പേര് റിപ്പോർട്ട് അടിച്ച് പൂട്ടിക്കാൻ നോക്കുന്നു., അതിനിടയിൽ അസുഖവുമായി ., വീഡിയോ ചെയ്യാൻ സാധിക്കുന്നില്ല., സാധിക്കുന്നവർ സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചു പറയുമ്പോൾ കുറെ കമന്റുകൾ വരാറുണ്ട്.
ഇങ്ങനെ തെണ്ടുന്നത് എന്തിനാണ് എന്ന്.
ദേ ഇതുപോലെ തൂങ്ങി ചാവാതിരിക്കാൻ.
ഒരു മനുഷ്യൻ നിങ്ങളോട് സഹായിക്കാമോ എന്ന് ചോദിക്കുന്നത് ജീവിച്ചിരിക്കാനുള്ള കൊതി കൊണ്ടാണ്. ജീവിതത്തിൽ വീഴ്ചകൾ സംഭവിച്ച മനുഷ്യനും അതർഹിക്കുന്നില്ലേ? സഹായിച്ചില്ലെങ്കിലും കുത്താൻ ആളുകൾ മുന്നിലുണ്ട്. ലോകം അവരുടെയും പിന്നെ മാടായിയെ ചതിച്ച് പോയ പാർട്ണറെ പോലെയുള്ള ആളുകളുടെയും കൂടെയാണല്ലോ.
ഞാനെന്തായാലും എന്റെ സമയമെത്തും വരെ ജീവിച്ചിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴി. വാ കീറിയ ദൈവം ഇരയും കൽപ്പിച്ചിട്ടുണ്ടാകും. എന്നെപ്പോലെ, മാടായിയെപ്പോലെ മറ്റുള്ളവരുടെ സഹായം സ്വീകരിക്കേണ്ട അവസ്ഥയിലാണ് ഇത് വായിക്കുന്ന നിങ്ങളിപ്പോൾ ഉള്ളതെങ്കിൽ വിഷമിക്കേണ്ട.നിങ്ങൾ ഒറ്റയ്ക്കല്ല.
ഭൂമിയിലെ ഓരോ ജീവാണുവും ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ തന്നെയാണ്. പരസ്പരം കൈകൊടുത്ത് നമുക്കങ്ങ് മുന്നോട്ട് പോകാം. അവസാനിപ്പിക്കണം എന്ന ചിന്ത വരും മുൻപ് ദയവ് ചെയ്ത് ഇറങ്ങി ഓടി ആദ്യം കാണുന്ന മനുഷ്യന്റെ അടുത്തേക്ക് ചെന്ന് സഹായിക്കണമെന്ന് പറയുക. മേൽപ്പറഞ്ഞ സർപ്പബുദ്ധിയുള്ള ആളുകൾ ഉണ്ടെന്നത് ശരിയാണ് പക്ഷേ അതിനേക്കാൾ അധികം സഹമനുഷ്യരോടു സ്നേഹമുള്ള കരുതലുള്ള മനുഷ്യരുള്ള ഇടം കൂടിയാണ് ഭൂമി.
തളർന്ന് നിൽക്കുന്ന മനുഷ്യന് താങ്ങാവാൻ ഉറപ്പായും ഒരു മനുഷ്യൻ കാണും. പ്രതീക്ഷ കൈവിടാതിരിക്കുക. ജനിച്ചിട്ടുണ്ടെങ്കിൽ അത് മനുഷ്യനായി ജീവിച്ച് തീർക്കാനുള്ള യോഗമാണ്. അത് നിലനിർത്തണം ❤️
nb: ഫോട്ടോയിൽ ആദ്യമുള്ളത് ഞാനാണ്. swipe ചെയ്താൽ ഉള്ളത് മാടായി ആണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പഴയൊരു ചിത്രം.
എന്തിനാ കൊച്ചെ ഇംഗ്ലീഷിൽ കടുക് വറുക്കുന്നത്, മലയാളം പറഞ്ഞാൽ പോരെ.
പല നടിമാരും ലേഡി സൂപ്പർസ്റ്റാർ എന്ന് വാദിക്കുന്ന ഉർവശിയിൽ നിന്നും അനേകം ജനങ്ങളുള്ള വേദിയിൽ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്ന അവതാരികയ്ക്ക് കേൾക്കേണ്ടി വന്ന ഒരു കമന്റ് ആണിത്.
അന്ന് ആ വേദിയിൽ ഉള്ളവരും പിന്നീട് ഇന്റർനെറ്റിലൂടെ അത് കണ്ടവരും എല്ലാം ആർത്തു ചിരിച്ചു. മലയാളികൾ മാത്രമുള്ള വേദി അല്ലേ മലയാളം പറഞ്ഞാൽ പോരെ അതിനാൽ അവതാരികയ്ക്ക് അത് വേണ്ടതാണ് എന്ന് അഭിപ്രായം പറഞ്ഞു.
അനേകം ആളുകൾ ഉള്ള വേദിയിൽ അപമാനിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യന്റെ വിഷമം ആരും കണ്ടില്ല.
എന്തുകൊണ്ടാണത്?
ഉർവശി അവരുടെ മേഖലയിൽ മികച്ചത് ആയിരിക്കാം എന്ന് കരുതി പൊതുവേദിയിൽ മറ്റൊരാളെ അപമാനിക്കാമോ?
നാല് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന സിനിമയാണ് ആശ. അതിന്റെ പരിപാടിയാണ് വേദിയിൽ നടന്നിരുന്നതും. മലയാളം മാത്രം പോരെ എന്ന് ചോദിക്കുന്നവർ ബിസിനസ് ചെയ്യുമ്പോ എന്താണ് അത് പോലെ ചിന്തിക്കാത്തത്? മലയാളത്തിൽ മാത്രം റിലീസ് ചെയ്താൽ പോരെ. പണം കിട്ടുമ്പോ വേറെ ഭാഷകളോട് അയിത്തമില്ലേ? നാല് ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയുടെ പരിപാടിക്ക് പൊതുഭാഷ ആയ ഇംഗ്ലീഷ് അല്ലാതെ ഉറുദു പറയണോ?
ഇനി ആങ്കറിന്റെ പ്രസന്റേഷനിൽ എന്തൊക്കെ ഉൾപ്പെടുത്തണം, ഏത് ഭാഷയിൽ സംസാരിക്കണം ഇതൊക്കെ തീരുമാനിക്കുന്നത് സംഘാടകർ ആണ്. അല്ലാതെ എംസി അല്ല. മലയാളത്തിൽ പറയൂ എന്നുള്ളത് സംഘാടകരെ അടുത്ത് വിളിച്ച് പറയാനുള്ള പക്വത അല്ലെങ്കിൽ ആ ആങ്കറിനെ തന്നെ അടുത്തേക്ക് വിളിച്ച് ചെവിയിൽ പറയാനുള്ള മാന്യത ഉർവശിക്ക് ഇല്ലാതായി പോയത് വിമർശിക്കപ്പെടേണ്ട എന്നാണോ?
വേദിയിൽ ഇരിക്കുന്ന അമ്മയോ ആര് ആവശ്യപ്പെട്ടിട്ട് ആയാലും അവർ അർഹിക്കുന്ന അതേ പരിഗണന തന്നെ ജോലി ചെയ്യാൻ വന്ന ആങ്കറും അർഹിക്കുന്നുണ്ട്.
പൊതുവേദിയിൽ മറ്റൊരു മനുഷ്യനെ അപമാനിക്കുക എന്നത് എപ്പോഴും എതിർക്കപ്പെടേണ്ടതാണ്. കാരണം എന്ത് തന്നെയായാലും റിസൾട്ട് നന്നാകും എന്നൊക്കെ ന്യായം പറഞ്ഞാലും അത് ക്രൂരമായ പ്രവർത്തിയാണ്.
കാരണം അപമാനിക്കപ്പെടുന്ന ആളുടെ മാനസിക നില നിങ്ങൾ ഊഹിക്കുന്നതിന് അപ്പുറമാണ്. എത്രപേർ ജീവിതമവസാനിപ്പിച്ചിരിക്കുന്നു. എത്രപേർ മനസ്സ് കൊണ്ട് മരിച്ചിരിക്കുന്നു. ഇനിയും ഇത് തുടരണം എന്നാണോ? ഇനിയും സംസാരിക്കരുത് എന്നാണോ?
ഇത്തരം,മറ്റ് മനുഷ്യരുടെ വികാരങ്ങളെ ഒട്ടും മാനിക്കാതെ തനിക്ക് കയ്യടി നേടാനായി കമന്റുകൾ പാസ്സാക്കാൻ മടിയില്ലാത്ത ആളുകളുടെ മനോനില പരിശോധിക്കപ്പെടേണ്ടതാണ്. കയ്യടികളാണ് ഇവർക്കുള്ള ഊർജം. എന്ത് നിലവാരമില്ലായ്മയാടോ എന്നൊന്ന് മുഖത്ത് നോക്കി ചോദിച്ചു നോക്കൂ. പുച്ഛത്തോടെ നോക്കി ഒന്ന് നന്നായ്ക്കൂടെ തനിക്ക് എന്നൊന്ന് ചോദിച്ചു നോക്കൂ പിന്നീട് ആവർത്തിക്കില്ല അവരത്.
എന്തുകൊണ്ടാണെന്നോ? അവർ പൊതുവേദിയിൽ മറ്റുള്ളവരെ അപമാനിച്ചു കയ്യടി നേടിയത് എത്ര ക്രൂരമായിരുന്നു എന്ന് അപ്പോൾ മുതൽ അവർക്ക് മനസിലായി തുടങ്ങും. കാരണം അവരിപ്പോൾ മറ്റൊരാളെ പരിഹസിച്ചതിന് പൊതുവേദിയിൽ അപമാനിക്കപ്പെട്ടു കഴിഞ്ഞു. ആ വേദന അനുഭവിക്കുമ്പോ മാത്രമേ അത് മനസ്സിലാകൂ.
നന്നാകാൻ എന്ന പേരിൽ നല്ലത് വരാൻ എന്ന പേരിൽ ഒന്നും അപമാനിക്കുന്നത് ന്യായീകരിക്കപ്പെടരുത്. ഞാൻ അന്ന് നിന്നെ പട്ടിയെ പോലെ തല്ലിയത് കൊണ്ട് നീ ഈ നിലയിൽ എത്തി എന്ന് പറയുന്ന മഹാൻമാർ മനസ്സിലാക്കണം ഒറ്റ അടിക്ക് അന്ന് തന്നെ തട്ടി കളയാഞ്ഞത് അടികൊണ്ട മനുഷ്യന്റെ വലിയ മനസ്സാണ്. ജീവിതം ജീവിച്ച് ജയിച്ച് തന്നെ നേരിടണം എന്നത് അവൻ ചൂസ് ചെയ്തു. തന്നോട് പ്രതികാരം ചെയ്ത് തന്റെ ദുഷ്ചെയ്തിക്ക് പകരം ചോദിച്ചു സ്വന്തം ജീവിതം നശിപ്പിക്കാഞ്ഞത് അവന്റെ ബുദ്ധി. എന്നിട്ട് ക്രെഡിറ്റ് ആർക്കാണ് ഈ സമൂഹം കൊടുക്കുന്നത്?
നിങ്ങൾ കയ്യടിക്ക് വേണ്ടി കാലാകാലങ്ങളായി മനുഷ്യരുടെ മനസ്സിൽ ഉണ്ടാക്കുന്ന ട്രോമ അവരുടെ എത്ര രാത്രികളെ കണ്ണീരിൽ മുക്കുമെന്ന് അറിയാമോ? എത്ര പകലുകളെ കരിച്ചു കളയുമെന്ന് അറിയാമോ? നമ്മളെപ്പോലെ വികാരങ്ങളുള്ള മറ്റൊരു മനുഷ്യനെ അപമാനിക്കാൻ മനുഷ്യരായിരിക്കെ നമുക്കെങ്ങിനെ കഴിയും?
അവസാനമായി ഉർവശിയോട് : ആശ സിനിമയുടെ പ്രമോഷൻ പരിപാടിക്ക് ആശ എന്ന ക്യാരക്ടറിനെ പോലെ തന്നെ പെരുമാറിയത് അസ്സലായിട്ടുണ്ട്. തരിമ്പും കുറ്റബോധം ഇല്ലാതെ താൻ മാത്രമാണ് ശരിയെന്ന് ഭാവിച്ച് മറ്റുള്ളവരെ വേദനിപ്പിക്കുന്നതും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാലും ശരിയാണെന്ന് വരുത്തി തീർക്കാൻ ന്യായങ്ങൾ കണ്ടെത്തുന്നതും ഒരു രോഗാവസ്ഥ ആണെന്നാണ് ആ സിനിമ പറയുന്നത്. മെനപോസ് പലപ്പോഴും ചികിത്സിക്കപെടേണ്ട അവസ്ഥയാണ്. ദയവായി ശാരീരികവും മാനസികവും ആയ ആരോഗ്യം ശ്രദ്ധിക്കുക. നമുക്ക് രോഗം വരുന്നത് നമ്മുടെ പിഴവല്ല എന്നത് പോലെ മറ്റുള്ളവരുടെയും പിഴവല്ല. അതുകൊണ്ട് തന്നെ അവരെ അനുഭവിപ്പിക്കുന്നതിന് പരിധിയുണ്ട്.
അന്ന് അപമാനിക്കപ്പെട്ട ആങ്കർ അവരുടെ ഇൻസ്റ്റയിൽ ഇതേക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ മാനസിക നിലയ്ക്കും വിലയുണ്ട്. നിരുപാധികം അവരോടൊപ്പം ❤️
ഒരാളുടെ കണ്ണുനീരിൽ കയ്യടിക്കുന്നവരുടെ കൂട്ടത്തിൽ ഞാനില്ല സാർ
ആന്റോ അഗസ്റ്റിനെ വെളുപ്പിച്ചെടുക്കാനുള്ള തോമസ് ഐസക് എന്ന കയറുപിരിയുടെ വാദങ്ങൾ സൈക്കാട്രിക്ക് നിയമങ്ങളെ മുഴുവൻ കാറ്റിൽ പരത്തുന്നവയാണ്.
ക്യാപ്സൂൾ ഇറക്കി ഇറക്കി ഏതാണ്ട് തലച്ചോറ് ബൈ പറഞ്ഞു പുള്ളിടെ തലയിൽ നിന്നും ഇറങ്ങിപ്പോയ മട്ടാണ്. അല്ലെങ്കിൽ നട്ടപാതിര നട്ടുച്ചയാണ് എന്ന രീതിയുള്ള ഹാർപ്പിക് കഴുകൾ ഒന്നും ഈ വിഷയത്തിൽ ബുദ്ധിയുള്ള ആരും ഇറക്കില്ല. കമ്മികളുടെ കാര്യമായത് കൊണ്ട് പിന്നെ ബുദ്ധി പ്രതീക്ഷിക്കേണ്ട അപ്പോ കാര്യത്തിലേക്ക് വരാം.
ഇഡി ആന്റപ്പനെയും ടീമിനെയും സൂക്കേട് മുത്ത് ആക്രമിക്കുക ആണെന്നാണ് ഐസക് അച്ചായന് പറയുന്നത്. ചാനലിലെ റെയ്ഡ് പിന്നെ വയനാട്ടിലെ വീട്ടിലെ കുപ്പി പിടുത്തം ഒക്കെ അതിന്റെ ഭാഗം ആണത്രെ.
ആന്റപ്പന്റെ കേസ് അന്വേഷിക്കുന്നത് SIT ആണ് അല്ലാതെ ഇഡി ഒന്നും രംഗത്തെ ഇതുവരെ ഇല്ല. അതുപോലും അറിയാതെയാണ് വെളുപ്പിക്കാനുള്ള കൊട്ടേഷനും ആയിട്ട് കയറുപിരി ഇറങ്ങിയിരിക്കുന്നത്. ഞാൻ പറഞ്ഞില്ലേ ഇയാൾക്ക് വയ്യ 😢
അല്ലെങ്കിൽ പിന്നെ ഇതുവരെ വരാത്ത ഇഡി യേ ഇതിൽ കുറ്റം പറയുന്ന ഇയാൾ പറയുന്നതിന് എന്ത് ആധികാരികതയുണ്ട്? എല്ലാരും പെടുമെന്ന് ഉറപ്പായപ്പോൾ മുൻകൂർ ജാമ്യം എടുത്ത് വെയ്ക്കുന്നത് പോലെ “ ഇത് എതിർകച്ചിക്കാരൻ സതി” എന്ന് പറയാൻ ആണോ ഈ അടവ്?
നടക്കാത്ത പ്രോഗ്രാമിന് എന്ത് ജിഎസ്ടി എന്നും പൊട്ടത്തരം വിളിച്ചു പറയുന്നു. പ്രോഗ്രാം നടന്നാലും ഇല്ലെങ്കിലും വിദേശത്ത് നിന്ന് ഒരു പ്രോഗ്രാം കണ്ടക്ട് ചെയ്യുമ്പോ പാലിക്കേണ്ട നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട് അതിലൊന്നാണ് റിവേഴ്സ് ചാർജ് നികുതി RCM. ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു സ്ഥാപനത്തിൽ നിന്ന് സേവനം ഇറക്കുമതി ചെയ്യുമ്പോൾ (Import of Services), ആ സേവനം സ്വീകരിക്കുന്ന ഇന്ത്യൻ കമ്പനി തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്ക് മുൻകൂറായി നികുതി അടയ്ക്കണം (RCM വ്യവസ്ഥ പ്രകാരം). ഈ ഇനത്തിൽ 22.68 കോടി രൂപയുടെ ഐ.ജി.എസ്.ടി (IGST) ചാനൽ ഒടുക്കിയില്ല എന്നാണ് ധനവകുപ്പിന്റെ റിപ്പോർട്ട്. മൊത്തം പിഴയടക്കം ഇത് 25.78 കോടിയോളം വരുമെന്ന് അധികൃതർ കണക്കാക്കുന്നു.
പ്രോഗ്രാം നടന്നില്ലെങ്കിൽ റീഫണ്ട് എന്നത് പിന്നത്തെ കാര്യമാണ്. പക്ഷേ അടക്കാതിരിക്കുന്നത് നിയമലംഘനമാണ്. ഇനി ഇടത് കക്ഷക്കാർക്ക് ഇതൊന്നും ബാധകം അല്ലെന്നാണോ കയറുപിരി പറയുന്നത്? റീഫണ്ട് കിട്ടുന്ന അവസരങ്ങളിൽ അടക്കുന്നതിന് മുൻപ് റീഫണ്ട് ആയി കണക്കാക്കുക എന്നതാണോ കമ്മി പോളിസി? നിങ്ങൾ നിങ്ങൾക്ക് തന്നെ റീഫണ്ട് കൊടുക്കൽ പാർട്ടി ഓഫീസിൽ നടക്കും ഇന്ത്യയിൽ ജിഎസ്ടി വകുപ്പിൽ നടക്കില്ല.
ഇനിയും പണം നഷ്ടമായെങ്കിൽ സർക്കാരിന് എന്താ സ്പോൺസറുടെ പണമല്ല എന്നൊക്കെ ചോദിക്കുന്ന ഇയാൾ ശരിക്കും സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ടോ.. എനിക്കറിയില്ല ആ
126 കോടി രൂപ ഏത് വഴിക്ക് അർജന്റീനക്ക് നൽകി? ഏത് ബാങ്ക് വഴി? എന്താണ് രേഖകൾ? ഒന്നുമില്ല പക്ഷേ പൈസ പോയിട്ടുണ്ട്? ഇതിനെയാണ് ഹവാല എന്ന് പറയുന്നത് ചാമ്പത്തിക ഛാത്രജ്ഞനു അറിയില്ലേ? ഫെമ നിയമങ്ങൾ കാണാൻ വെച്ചേക്കുവാണോ? തന്റെ മൊയ്ലാളി കോടികൾ ഗവൺമെന്റ് അറിയാതെ വിദേശത്തേക്ക് കടത്തും ഗവൺമെന്റ് നോക്കി നിൽക്കണോ?
ചാനൽ റെയ്ഡ് ചെയ്തപ്പോൾ കിട്ടിയ ഡോളർ., വിദേശ ബാങ്ക് കാർഡുകൾ എല്ലാം കൃത്യമായി ഹവാല ഇടപാടിന്റെ സൂചനകൾ ആണ് കാണിക്കുന്നത്. ഈ ബാങ്ക് കാർഡുകൾ വഴി ട്രാൻസാക്ഷൻ കുറെ നടന്നിട്ടുണ്ട്. 126 കോടിയുടെ വലിയ ട്രാൻസാക്ഷൻ ഇന്ത്യൻ ബാങ്ക് വഴി ആയിരുന്നു എങ്കിൽ അത് ഉടൻ ഇന്ത്യൻ ബാങ്കുകൾ FIU നു റിപ്പോർട്ട് ചെയ്യണം എന്നാണ് ചട്ടം. ഇവിടെ അങ്ങനെയൊന്ന് നടന്നിട്ടേ ഇല്ല എന്താണ് അതിനർത്ഥം? പണം പോയിരിക്കുന്നത് പ്രോപ്പർ ചാനൽ വഴിയല്ല.
പണം എന്റേതാണ് എന്ന് പറയുമ്പോ അത് എത്ര ആയാലും സോഴ്സ് കാണിക്കണം എന്നൊരു നിയമം ഉള്ളത് പോലും മിനിമം ഈ ഐസകിന് അറിയില്ലേ? എത്ര ഈസി ആയിട്ടാണ് ഇയാൾ ഇരുന്ന് താളത്തിൽ മണ്ടത്തരം പറയുന്നത്? വീടും പറമ്പും പണയം വെച്ച് ലോൺ എടുത്ത് തിരിച്ചടക്കാതെ പാപ്പരാണെന്ന് കാണിച്ച് ജപ്തിയാക്കി ആ വീട് സ്വന്തം അമ്മായിയമ്മയെ കൊണ്ട് ബിനാമി പേരിൽ വാങ്ങിപ്പിച്ചതിന് കേസ് വേറെ ഇനി വരും.
മദ്യം പിടിച്ച കേസിൽ കേസെടുത്തിരിക്കുന്നത് എക്സൈസ് വകുപ്പാണ്. അല്ലാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ അല്ല. അവരൊന്നും ഇതുവരെ ചിത്രത്തിൽ ഇല്ല പക്ഷേ പോകുന്ന പോക്ക് കണ്ടിട്ട് NIA വരെ എത്താൻ സാധ്യതയുണ്ട്.
ഡാക്ടർ അരുണ്കുമാർ പ്രസംഗിക്കുന്നത് കേട്ടു അവസാന റിപ്പോർട്ടറും ബാക്കി ഉള്ളിടത്ത് റിപ്പോർട്ടർ പ്രക്ഷേപണം ചെയ്യുമെന്ന്. വേണ്ടി വരില്ല. മിക്കവാറും എല്ലാ കള്ളത്തരത്തിലും മെയിൻ പാർട്ട് ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സീൽ അടിച്ചു കിട്ടും. കുപ്പി വിത് അരുൺ ചെയ്യാൻ വേറെ ചാനലിൽ ഇപ്പോഴേ അപ്ലൈ ചെയ്തോ.
സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ എടുക്കുന്ന നിലപാടും പ്രകടിപ്പിക്കുന്ന ധൈര്യവും പ്രശംസനാർഹമാണ്. എനിക്കും മുന്നിൽ ഒരുത്തനുമില്ല എന്ന ഭാവത്തിൽ ഒരു ഏകാധിപതിയും അയാളുടെ സിമ്പതന്തികളും വിലസി നടന്നിരുന്നതാണ്. നിയമം ഉപയോഗിച്ച് ന്യായമായ രീതിയിൽ കൊടുക്കേണ്ട അടി തന്നെയാണ് നിങ്ങൾ കൊടുക്കുന്നത്.
41 കേസുള്ള ഒരുത്തൻ ചാനൽ നടത്തി നാട്ടുകാരെ വിധിക്കുന്ന വെള്ളരിക്കപ്പട്ടണമാണ് ഈ നാടെങ്കിൽ കേരളപോലീസ് വേറെ വല്ല ജോലിക്കും പോകേണ്ടി വരും. ജനങ്ങളുടെ കണ്ണിൽ സർക്കാരിനെ പോലും അത്രയെ വിലയുണ്ടാകു. ഐസക്കിനെപ്പോലെ ജല്പനങ്ങൾ പറയുന്ന ആൾക്കാരാണ് ഇപ്പോൾ സിപിഎം മുഴുവൻ.
കാലിൽ നിന്ന് മണ്ണൊലിച്ച് പോകുമ്പോഴുള്ള ആ വെപ്രാളം നന്നായ് അറിയാൻ പറ്റുന്നുണ്ട്. ഉപദേശസമിതിയുടെ റിപ്പോർട്ട് യെസ് എന്നാണെങ്കിൽ മുൻമുഖ്യമന്ത്രി അകത്താകും ഹാ കേൾക്കുമ്പോ തന്നെ രോമാഞ്ചം 😍
നീതി പുലരട്ടെ സൂര്യൻ ഉദിക്കട്ടെ കേരളം അരാജകത്വത്തിൽ നിന്നും പ്രൗഢിയിലേക്ക് വരട്ടെ ❤️
ഞാനെവിടെ പോയി., വീഡിയോ ഒന്നും കാണുന്നില്ലല്ലോ., പിന്നേം വയ്യാതായോ? എന്നൊക്കെ ആലോചിക്കുവാണോ?
എനിക്ക് ആരോഗ്യപരമായി ഇപ്പോൾ നല്ല ഭേദമുണ്ട് കേട്ടോ., വേദനകൾ പൂർണമായി മാറിയില്ല എങ്കിലും കാല് നിലത്ത് കുത്താൻ പറ്റാത്ത., നടുവ് കഴുത്ത് ഡിസ്ക് ഇഷ്യൂ കൊണ്ട് കിടക്കാൻ പോലും പറ്റാത്ത അത്ര അവസ്ഥയിലല്ല.
എനിക്കിപ്പോൾ അല്പം നടക്കാം., പടി കയറാൻ സാധിക്കില്ല എങ്കിലും അല്പം ഇരിക്കാം.., 10 മിനിറ്റ് കൂടുമ്പോ പൊസിഷൻ മാറ്റണം എന്നേയുള്ളൂ. ഫിസിയോതെറാപ്പി പൈസ ഉള്ളതുപോലെ ആണ് ചെയ്യുന്നത്. ചിലപ്പോൾ ചിലർ കുറച്ച് ദിവസത്തേക്ക് ഉള്ള ഫീ തന്നു സഹായിച്ചിട്ടുണ്ട് അപ്പോ തുടർച്ചയായി ചെയ്യാൻ പറ്റും. ചിലപ്പോ ഒന്നും ഉണ്ടാവില്ല അപ്പോ മുടങ്ങും. 1500 രൂപ നിസ്സാരമല്ല🥲
എന്തായാലും തെറാപ്പി., മരുന്ന്., വ്യായാമം ഇതൊക്കെ കൊണ്ട് ലൈഫെലോങ് കിടപ്പിലാകാതെ വലിയ വേദനകൾ ഇല്ലാതെ പോകാം. ഞാനായിരുന്ന അവസ്ഥ വെച്ച് നോക്കുമ്പോ ഇതൊക്കെ എനിക്ക് ധാരാളമാണ്. ചെറിയ വേദനകളല്ലേ ഇപ്പോ ഉള്ളു 🥹
ഞാൻ അന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ., ഞാൻ ചാനൽ ഒരു ബിഗ് സ്കെയിലിൽ കൊണ്ട് പോകാൻ പ്ലാൻ ആക്കുന്നുണ്ട് അസുഖം മാറി വരുമ്പോൾ എന്ന്. വീടോ പറമ്പോ സ്വർണമോ പണയപ്പെടുത്താൻ ഇല്ലാത്ത., ആൾജാമ്യത്തിന് ഒരാളും ഇല്ലാത്ത എനിക്കൊക്കെ മറ്റ് മനുഷ്യരോട് സഹായം ചോദിക്കാനെ പറ്റൂ. അന്നങ്ങനെ ചോദിച്ചതിന്റെ ഫലമായി എനിക്ക് വലിയൊരു വാതിൽ തുറന്നു കിട്ടി.
ഇൻവെസ്റ്റ് ചെയ്യാൻ ആരും വന്നില്ലെങ്കിലും ഒരു വലിയ മനുഷ്യൻ അദ്ദേഹത്തിന്റെ പൂട്ടിയിട്ടിരിക്കുന്ന വീട് എനിക്ക് ഓഫീസ് പ്രവർത്തിപ്പിക്കാൻ തന്നു. അത്യാവശ്യം മെയ്ന്റനൈസൺസ് പണികൾ ഉണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. ചെറിയ വാടകയ്ക്ക് എന്ന് പറഞ്ഞാൽ വളരെ ചെറിയ തുകയ്ക്കാണ് അദ്ദേഹം ഇത് നൽകിയത്. അഡ്വാൻസ് പോലും വാങ്ങാതെ കരാർ പോലും ഒപ്പിട്ട് തന്നു. “പണമായി സഹായിക്കുന്നവർ അങ്ങനെ ആവട്ടെ എനിക്ക് സാധിക്കുന്നത് ഇതാണ് അത് ഞാൻ ചെയ്തു” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇനി എനിക്കിവിടെ ഓഫീസ് പ്രവർത്തിപ്പിക്കാം., ഇപ്പോൾ ഞാൻ ചെയ്യുന്ന റിയാക്ഷൻ വീഡിയോ മാത്രമായി ഒതുങ്ങാതെ ന്യൂസ് വീഡിയോകളും., പോഡ്കാസ്റ്റും, ചരിത്രവും നിയമങ്ങളും, ഔട്ട് ഡോർ സ്റ്റോറീസ്, പബ്ലിക് ഒപ്പീനിയനുകൾ., പൊളിറ്റിക്കൽ ഡ്രാമകളും അങ്ങനെ ഫുൾ ടീം എങ്ഗെജ്ഡ് ആയി പ്രവർത്തിക്കുന്ന ഒരു രീതിയിലേക്കാണ് നമ്മൾ ചാനലിനെ ഇനി എത്തിക്കാൻ പോകുന്നത്.
പക്ഷേ മുമ്പിൽ ഇനിയും കടമ്പകൾ ഉണ്ട്. വീട് മാത്രമേയുള്ളൂ. ഉള്ളിൽ സ്റ്റുഡിയോ ചെയ്യണം., എഡിറ്റിംഗ് ഡസ്ക് ചെയ്യണം., ലൈറ്റ്., ക്യാമറ., എഡിറ്റിംഗ് സിസ്റ്റം അങ്ങനെ ഓരോന്ന് സെറ്റ് ചെയ്യണം. ബേസിക് ആയി സ്റ്റുഡിയോ ചെയ്താൽ മതി. സൌണ്ട് പാനലിങ് ഒക്കെ ചെയ്യണം ഇല്ലെങ്കിൽ വീഡിയോ ക്വാളിറ്റി ഉണ്ടാവില്ല. സഹായം ചോദിക്കാൻ ഇപ്പോഴും നിങ്ങളന്നെ എനിക്കുള്ളൂ. പറ്റുന്നത് പോലെ എന്നെയൊന്ന് സഹായിക്കാമോ?
നേരത്തെ പോസ്റ്റിൽ പറഞ്ഞത് പോലെ ഞാൻ ഒന്ന് റെഡി ആയി വന്നപ്പോ ചാനൽ പാർട്ണർ ഫെജിന് ഒരു ഹെൽത്ത് പ്രശ്നം വന്നു സർജറി ഒക്കെ ചെയ്യേണ്ടി വന്നു രണ്ടാഴ്ച റസ്റ്റ് വേണ്ടിവന്നു.അതിനാൽ ഒറ്റയ്ക്ക് ഷൂട്ട് ചെയ്യുക എന്നത് പിന്നെയും ഒരു ബാലികേറാ മലയായി . എന്തായാലും ഇത്രേം ആയില്ലേ ഇനി സ്റ്റുഡിയോ ആക്കിയിട്ട് ഇനി വീഡിയോ ചെയ്യണം എന്നാണ് ആഗ്രഹം. ബാക്കി കൂടി ആവുമെന്ന് പ്രതീക്ഷയുമുണ്ട്.
പറ്റുന്നത് പോലെ ഒന്ന് സഹായിക്കണെ. ചാനൽ നല്ല രീതിയിൽ റണ്ണിംഗ് ആയാൽ നിങ്ങളെ സാമ്പത്തിക സഹായം ചോദിച്ച് ഞാൻ ബുദ്ധിമുട്ടിക്കില്ല., ഇപ്പോ എനിക്കൊരു 10 രൂപ കിട്ടിയാലും വാലൂബിൾ ആണ്. അതിലേക്കുള്ള സപ്പോർട്ട് ആണ് എനിക്കിപ്പോൾ വേണ്ടത്. ചാനലിന്റെ മുഖം മാറുക എന്ന് വെറുതെ പറയും പോലെയല്ല. വീണ്ടും വരുന്ന പ്രോഗ്രാമുകൾ നിങ്ങളെ അതിശയിപ്പിക്കും എന്ന് ഉറപ്പ് ഞാൻ തരാം.
എന്നെ നേരിൽ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ഒരുപാട് പ്രേക്ഷകരുണ്ട്. എന്റെ താമസം ലേഡീസ് ഒൺലി ഇടത്ത് ആയതിനാൽ പലപ്പോഴും ആരെയും മീറ്റ് ചെയ്യാൻ പറ്റാറില്ല. എന്നാൽ ന്യൂ ഓഫീസിൽ എല്ലാവർക്കും സ്വാഗതം ഉണ്ട്. പ്രേക്ഷകരെ ഉൾപ്പെടുത്തിയുള്ള പ്രോഗ്രാമുകൾ ഞാൻ കണ്ടക്റ്റ് ചെയ്യുന്നുണ്ട്. അകത്തെ മുറികൾ ഒരു ചാനൽ നടത്തിപ്പിനായി സജീകരിക്കുക എന്നൊരു കടമ്പയാണ് മുന്നിൽ. അത് കടന്നാൽ ekm വന്നാൽ നിങ്ങൾക്കെന്നെ കാണാം.
അപ്പോ കൂടെയുണ്ടാവില്ലേ?
Send your contribution to : Gpay/watsap- 9895072450 Account name : mareena daisy Account number: 50200112007242 Bank name : HDFC Bank Branch : pachalam IFSC : HDFC0001403
ഇന്ത്യൻ സ്വതന്ത്രസമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള പങ്ക് പലപ്പോഴും ചർച്ചയാകാറുണ്ട്. വലിയ വായിൽ സഖാക്കൾ പ്രസംഗിക്കുന്നത് സ്വതന്ത്ര സമരത്തിൽ അവരുടെ പാർട്ടി നിർണ്ണായക പങ്ക് വഹിച്ചു എന്ന നിലയിലാണ്. കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി എന്ന് സ്ഥാപിക്കാൻ വേണ്ടി ഇവർ പൊക്കിക്കൊണ്ടുവരുന്ന അഞ്ച് മഹാ വിപ്ലവങ്ങളുടെ യഥാർത്ഥ കഥ ഞാൻ പറയാം. അന്വേഷിച്ചു ചെല്ലുമ്പോൾ വേറെ കഥയായിരിക്കും.
ഒന്ന്: 1921-ലെ പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം.
1921-ൽ കോൺഗ്രസ് സമ്മേളനത്തിൽ ഹസ്രത് മോഹാനി ഈ പ്രമേയം അവതരിപ്പിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) എന്നൊരു സംഘടന ഇന്ത്യയിൽ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടിട്ടുപോലുമില്ല. 1925-ൽ കാണ്‍പൂരിൽ വെച്ചാണ് ഈ പാർട്ടി ഉണ്ടാകുന്നത്. അതായത്, പാർട്ടി ഉണ്ടാകുന്നതിന് 4 വർഷം മുൻപ്, കോൺഗ്രസ് വേദിയിൽ വെച്ച് ഒരു വ്യക്തി സ്വന്തം നിലയ്ക്ക് ഉയർത്തിയ ആവശ്യത്തെയാണ് കമ്മ്യൂണിസ്റ്റുകാർ പിന്നീട് തങ്ങളുടെ ഔദ്യോഗിക 'പാർട്ടി പ്രമേയം' ആയി ചരിത്രത്തിൽ മാറ്റിയെഴുതിയത്!
രണ്ട്: 1942-ലെ ക്വിറ്റ് ഇന്ത്യ സമരം.
1942-ൽ രാജ്യം മുഴുവൻ ഗാന്ധിജിയുടെ നേതൃത്വത്തിൽ 'ക്വിറ്റ് ഇന്ത്യ' എന്ന് വിളിച്ച് ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യുമ്പോൾ ഇവിടുത്തെ സഖാക്കൾ മാത്രം മാറിനിന്ന് ബ്രിട്ടീഷുകാർക്കൊപ്പം കൂടുകയായിരുന്നു. കാരണം ഇവരുടെ കാമുകിയായ റഷ്യ അന്ന് ബ്രിട്ടന്റെ കൂട്ടുകാരനായിരുന്നു. സ്വന്തം രാജ്യത്തെ സ്വാതന്ത്ര്യ സമരത്തേക്കാൾ ഇവർക്ക് വലുത് റഷ്യയുടെ സുരക്ഷയായിരുന്നു! അന്നത്തെ കമ്മ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി പി.സി. ജോഷി ബ്രിട്ടീഷ് ഹോം സെക്രട്ടറി മാക്സ്വെല്ലിന് 120 പേജുള്ള രഹസ്യ കത്തെഴുതി ഉറപ്പു നൽകി; 'കോൺഗ്രസിന്റെ സമരങ്ങളെല്ലാം ഞങ്ങൾ ഒതുക്കിക്കോളാം, ബ്രിട്ടീഷ് പോലീസിനേക്കാൾ നന്നായി ഞങ്ങൾ പണിയെടുത്തോളാം' എന്ന്! ഇതിനു പകരമായി ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കി, നേതാക്കളെ ജയിലിൽ നിന്ന് വിട്ടു, പത്രം തുടങ്ങാൻ കാശും പേപ്പറും നേരിട്ട് കൊടുത്തു സഹായിച്ചു. സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തേക്കാൾ വിദേശ ശക്തിയോട് കൂറ് കാണിച്ച് സ്വന്തം ജനങ്ങളെ ബ്രിട്ടീഷുകാർക്ക് ഒറ്റു കൊടുത്ത ചരിത്രമാണിത്!
മൂന്ന്: കയ്യൂർ സമരം.
ഇവിടുത്തെ സഖാക്കൾ പറഞ്ഞുനടക്കുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തോക്കും തൂത്തുവാരി വലിയ സായുധ വിപ്ലവം നടത്തി നാല് പേർ രക്തസാക്ഷികളായി എന്നാണ്. എന്നാൽ ഇതിന്റെ യഥാർത്ഥ കഥ നോക്കിയാൽ അതൊരു ക്രമസമാധാന പ്രശ്നം മാത്രമായിരുന്നു എന്ന് മനസ്സിലാകും. 1941 മാർച്ചിൽ കയ്യൂരിൽ കർഷക സംഘം ഒരു ജാഥ നടത്തുന്നതിനിടയിലേക്ക് 'സുബ്രായൻ' എന്ന പാവപ്പെട്ട ഒരു ലോക്കൽ പോലീസുകാരൻ വന്നുപെട്ടു. പ്രകോപിതരായ ജനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ ആ പോലീസുകാരൻ ജീവനും കൊണ്ട് കരിങ്കോട് പുഴയിലേക്ക് ചാടി. പിന്നാലെ ഓടിയെത്തിയ ആളുകൾ പുഴയിലേക്ക് കല്ലെറിയുകയും അദ്ദേഹം വെള്ളത്തിൽ മുങ്ങിമരിക്കുകയുമാണുണ്ടായത്. ഇത് ഒരു തരത്തിലും ആസൂത്രിതമായ സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നില്ല. എന്നാൽ ഈ അബദ്ധ മരണത്തിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാർ നാല് കമ്മ്യൂണിസ്റ്റ് യുവാക്കളെ തൂക്കിലേറ്റി. ഒരു ലോക്കൽ കോൺസ്റ്റബിൾ പുഴയിൽ വീണു മരിച്ച കേസിനെയാണ് പിന്നീട് വലിയൊരു സായുധ വിപ്ലവ ചരിത്രമാക്കി പാർട്ടി പുനർനിർമ്മിച്ചത്!
നാല്: പുന്നപ്ര വയലാർ സമരം.
ദിവാന്റെ പട്ടാളത്തിന്റെ കയ്യിൽ അത്യാധുനിക തോക്കുകളും മെഷീൻ ഗണ്ണുകളും ഉണ്ടെന്നറിഞ്ഞിട്ടും പാവം തൊഴിലാളികളെ വെറും വാരിക്കുന്തവുമായി മരണത്തിലേക്ക് തള്ളിവിട്ട വലിയൊരു മനുഷ്യബലിയുടെ കഥയാണത്. 'ദിവാന്റെ തോക്കിൽ നിന്ന് വരുന്നത് വെറും ഡമ്മി വെടിയുണ്ടകളാണ്, നിങ്ങളെ രക്ഷിക്കാൻ റഷ്യയിൽ നിന്ന് ചുവപ്പുസേന ആകാശത്തുനിന്ന് പാരച്യൂട്ടിൽ വരും' എന്നൊക്കെ പച്ചക്കള്ളം പറഞ്ഞ് പാവങ്ങളെ കബളിപ്പിച്ചു. വെടിവെപ്പ് തുടങ്ങി മനുഷ്യർ കൂട്ടത്തോടെ മരിച്ചുവീണപ്പോൾ നേതാക്കളെല്ലാം സുരക്ഷിതമായി ഒളിവിൽ പോവുകയാണ് ചെയ്തത്. ഇത് ഞാൻ പറയുന്നതല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന സൈദ്ധാന്തികനായിരുന്ന കെ ദാമോദരൻ തന്നെ പിൽക്കാലത്ത് തുറന്നുപറഞ്ഞിട്ടുണ്ട്; പുന്നപ്ര-വയലാർ സമരം നേതൃത്വത്തിന്റെ കടുത്ത തന്ത്രപരമായ പിഴവായിരുന്നുവെന്നും പാവപ്പെട്ട മനുഷ്യരെ അവിടെ വെറുതെ ബലി കൊടുക്കുകയായിരുന്നുവെന്നും! പാവങ്ങളുടെ ചോര വീഴ്ത്തി അതിനു മുകളിൽ രക്തസാക്ഷി സ്മാരകങ്ങൾ പണിത് പാർട്ടി വളർത്തുന്ന രീതി അന്നും ഇന്നും ഒന്നുതന്നെയാണ്.
അഞ്ച്: തെലങ്കാന സായുധ സമരം.
ഇവിടുത്തെ സഖാക്കൾ പറഞ്ഞുനടക്കുന്നത് നൈസാമിനെതിരെയും ജന്മിമാർക്കെതിരെയും ഞങ്ങൾ നടത്തിയ വീരപോരാട്ടം എന്നാണ്. എന്നാൽ ഇതിന്റെ യഥാർത്ഥ ട്വിസ്റ്റ് കേൾക്കണോ? 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും 1951 വരെ ഇവർ തോക്കുമായി കാട്ടിലും മേട്ടിലും ഒളിച്ചിരുന്ന് യുദ്ധം ചെയ്തത് ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യൻ ജനാധിപത്യ സർക്കാരിനോടും ഇന്ത്യൻ പട്ടാളത്തോടും ആയിരുന്നു! 1948-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക 'കൽക്കട്ട തീസിസ്' വഴി ഇവർ പ്രഖ്യാപിച്ചത് 'ഈ കിട്ടിയ സ്വാതന്ത്ര്യം വ്യാജമാണ്' എന്നാണ്. സോവിയറ്റ് യൂണിയന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഇന്ത്യൻ ഭരണകൂടത്തെ സായുധമായി അട്ടിമറിച്ച് റഷ്യൻ മോഡൽ ഭരണം സ്ഥാപിക്കാനായിരുന്നു ഈ സമരം. ഒടുവിൽ ഇന്ത്യൻ പട്ടാളം വന്ന് കടുത്ത നടപടികളിലൂടെയാണ് ഈ അക്രമം അടിച്ചമർത്തിയത്. അതുകൊണ്ട് ഇത് സ്വാതന്ത്ര്യസമരമല്ല, മറിച്ച് നമ്മുടെ രാജ്യത്തിനെതിരെയുള്ള പച്ചയായ ആഭ്യന്തര യുദ്ധമായിരുന്നു!
ഈ പറഞ്ഞതിനെല്ലാം ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിലെ ജോഷി മാക്സ്വെൽ കത്തുകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ കൽക്കട്ട തീസിസും അരുൺ ഷൂരിയുടെ പുസ്തകവും തെളിവായിട്ടുണ്ട്. ഇനിയും വിശദീകരണം ആവശ്യമെങ്കിൽ ഓരോ പോയിന്റും കൃത്യമായി വിശദീകരിച്ച് ഓരോ പോസ്റ്റായി ഇടാം കമന്റിൽ പറഞ്ഞാൽ മതി. മേല്പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് സംശയം തോന്നുന്നവർ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്തുകൊണ്ട് പോയി ai ഉപയോഗിച്ച് ഫാക്ട് ചെക്ക് ചെയ്യുക.
സഖാക്കൻമാരെ, 'രണ്ടാം ലോകമഹായുദ്ധത്തിൽ ഞങ്ങൾ ഹിറ്റ്‌ലറെ തോൽപ്പിച്ചു, ക്യൂബയിൽ വിപ്ലവം നടത്തി, വിയറ്റ്നാമിൽ അമേരിക്കയെ ഓടിച്ചു' എന്നൊക്കെ ഇനിയെങ്കിലും തള്ളരുത്. സ്വന്തം രാജ്യത്ത് ഒരു സമരം നടക്കുമ്പോൾ റഷ്യയിലും ചൈനയിലും അമേരിക്കയിലും എന്ത് നടക്കുന്നു എന്ന് നോക്കി നിലപാട് മാറ്റുന്ന നിങ്ങളാണോ ഇവിടുത്തെ സ്വാതന്ത്ര്യ സമര നായകന്മാർ? പറച്ചിൽ മുഴുവൻ പാവപ്പെട്ട തൊഴിലാളികൾക്ക് ഒപ്പമാണെന്ന്, പക്ഷെ പ്രവർത്തി മുഴുവൻ അവരെ വെടിയുണ്ടയ്ക്ക് മുന്നിലേക്ക് തള്ളിവിട്ട് രക്തസാക്ഷികളെ ഉണ്ടാക്കുക എന്നതും അവരുടെ പേരിൽ ബക്കറ്റ് പിരിവ് നടത്തുക എന്നതില്ലം ഊന്നിയാണ്! സ്വാതന്ത്ര്യസമരത്തിൽ നിങ്ങൾ പങ്കെടുത്തു എന്ന് സ്ഥാപിക്കാൻ വേണ്ടി ഇനിയും ഇങ്ങനെ ഓരോ തമാശക്കഥകളും കൊണ്ട് വരരുത്. ഇത് നിങ്ങളോടുള്ള അപേക്ഷയല്ല മുന്നറിയിപ്പാണ്.
അപർണ്ണ കുറുപ്പിനെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ പിന്തുണ തന്നില്ലത്രേ.,
അതിലെ വിയോജിപ്പുകൾ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ച് അപർണ്ണയും. മാധ്യമപ്രവർത്തകരുടെ സംഘടന അടക്കം അപർണ്ണയേ ഒറ്റപ്പെടുത്തി എങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ പ്രതീക്ഷിച്ച് പോലും?
എന്തർത്ഥത്തിൽ ആണ് നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് എതിരെ നിൽക്കുമെന്ന് പ്രതീക്ഷിച്ചത്? ഇറാനിലെ പേർഷ്യൻ ഭരണകൂടത്തെ വീഴ്ത്തി ഖോമെയ്നിമാർ ഭരണം കയ്യടക്കുന്ന കാലത്ത് തട്ടമിടാത്ത സ്ത്രീകളെ കൊന്ന് കളഞ്ഞ, വധശിക്ഷയ്ക്ക് മുൻപ് കന്യകത്വം പോലും നശിപ്പിക്കണമെന്ന പ്രാകൃതചിന്ത പ്രവർത്തിയിൽ വരുത്തിയിരുന്ന ഖോമനിക്കൊപ്പം നിന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. തിരിച്ച് കിട്ടിയത് കൊലക്കയറ് എന്നത് ചരിത്രം.
എല്ലാം കാലത്തും അവർ രക്തം ചൊരിഞ്ഞവരോട് ഒപ്പമാണ്.ചെക്വേര മുതൽ സദ്ദാം ഹുസൈൻ വരെ അവർക്ക് പോരാളികളാണ്.
കമ്മ്യൂണിസം തന്നെ മറ്റൊരു മതമാണ്. അതിലെ അംഗങ്ങൾക്ക് പൂർണമായ അനുസരണ അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. പാർട്ടി പത്രം, പാർട്ടി ഫണ്ട്, പാർട്ടി ലെവി, പാർട്ടി പരിപാടികൾ, പാർട്ടി സംഘടനകൾ എന്നിങ്ങനെ എല്ലാത്തിലും പങ്കാളിത്തം നിർബന്ധം. വേറെ ഓപ്ഷൻ ഇല്ല.ചോദ്യങ്ങൾ ചോദിച്ചാൽ വർഗ്ഗവഞ്ചകനായി മുദ്രകുത്തപ്പെടും. പാർട്ടിയിൽ നിന്ന് പുറത്താക്കും. വേണ്ടി വന്നാൽ അൻപതൊന്ന് വെട്ട് വെട്ടി കൊന്നു കളയും. കറന്റ് മുതൽ വെള്ളം വരെ കട്ട് ചെയ്യും. ജോലി കളയും സ്ഥലം മാറ്റും. പൊതുസ്ഥലത്ത് വെച്ച് അപമാനിക്കും എതിർത്ത് നിൽക്കുന്നവന് ജീവിതം അതിദുസഹമാക്കും. എന്റപ്പൻ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. CITU തൊഴിലാളി. അനുഭവം കുരു.
ലോകത്തിലെ എണ്ണം പറഞ്ഞ ഏകാധിപതികളായ ഭരണാധികാരികൾ എല്ലാം കമ്മ്യൂണിസ്റ്റ് ആണ്. നോർത്ത് കൊറിയയിലെ തക്കുടുമോൻ അടക്കം. ഇസ്ലാമും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. മുകളിലെ വരികളിലെ ചോദ്യം ചോദിക്കുക എന്നത് പാർട്ടിയെ മാറ്റി മതത്തെ എന്നാക്കൂ. ബാക്കി എല്ലാം സെയിം ആണ്. അനുഭവങ്ങൾ ഭയങ്കരമാണ്. കൈ വെട്ടി മാറ്റപ്പെട്ട, എല്ലാ അർത്ഥത്തിലും ജീവിതം തകർന്ന ജോസഫ് മാഷ് നമുക്ക് മുന്നിലുണ്ട്. ചേകന്നൂർ മൗലവി ഇന്നും കാണാമറയത്താണ്.
ആ ഇവരിൽ നിന്നുമാണോ നിങ്ങൾ സപ്പോർട്ട് പ്രതീക്ഷിച്ചത്. ഒരേ ഐഡിയോളജി ഉള്ളവരാണ് ഒന്ന് ചേരുക. അവരൊന്നാണ്.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെക്കൊണ്ട് ഇട്ട പോസ്റ്റ് പിൻവലിപ്പിക്കുക. ആഭ്യന്തര മന്ത്രിയെക്കൊണ്ട് എടുത്ത കേസ് നിർത്തി വെയ്പ്പിക്കുക, പരാതിക്കാരിക്കെതിരെ കേസെടിപ്പിക്കുക. അങ്ങനെ അനന്തമായ അധികാരങ്ങളിലേക്കാണ് അവരുടെ കടന്ന് കയറ്റം.
ലീഗാണ് ഭരിക്കുന്നത് എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അവരോട് അതിൽ ബഹുമാനവും തോന്നണം. കാരണം യൂണിറ്റി. അതൊന്നാണ് അവരുടെ ബലം. നമുക്ക് ഇല്ലാതെ പോയതും അതാണ്. ഒന്നിച്ച് നിന്നാൽ ലോകം കീഴടക്കമെന്നവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വായ് നോക്കി നിൽക്കാനാണ് ഞാനടക്കമുള്ള മനുഷ്യരുടെ വിധി.
എല്ലാവർക്കും സുഖമാണോ? casual ആയി ചോദിക്കുന്നതല്ല. അറിയാവുന്ന എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങളാണ്. ഓണം മിക്കവരുടെയും പനി കൊണ്ടുപോയി. പനിക്ക് ശേഷമുള്ള ശ്വാസസംബന്ധപ്രശ്നങ്ങൾ ആണെങ്കിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്നു. എന്തോ പകർച്ച ഫ്ലൂ ആണെന്ന് തോന്നുന്നു. അതിനാൽ വീണ്ടും ചോദിക്കുന്നു എല്ലാവർക്കും സുഖമാണോ?
എനിക്ക് ഓണത്തിന് പനി വന്നത് പോലെ ചാനൽ പാർട്ണർ ഫെജിനും പനി വന്നു. ചുമ കൂടി അതൊരു സീരിയസ് ആരോഗ്യപ്രശ്നമായി.അടിയന്തിരമായി ഒരു സർജറി ചെയ്യേണ്ടി വന്നു. ഇന്നലെയായിരുന്നു സർജറി ആജീവനാന്ത വേദന ഒഴിവാക്കാൻ 2 ദിവസം അതിവേദന തിന്നേണ്ടി വന്നു. തുടർച്ചായ ഈ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒട്ടും തന്നെ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മാനസികമായി അത്രതന്നെ സുഖമില്ല.
ഒറ്റയ്ക്ക് വീഡിയോ ചെയ്യാൻ ശ്രമിച്ചു പക്ഷേ ശീലമില്ലാത്തത് വഴങ്ങുന്നില്ല. ഒരുപാട് ഒരുപാട് തെറ്റുകൾ വരുകയാണ്. അതിനാൽ ഒന്ന് ശരിയാകുന്നത് വരെ ഇടവേള നൽകാതെ മാർഗമില്ലെന്നായി.
ഫിസിയോ തെറാപ്പി നിർത്തി വെക്കേണ്ടി വന്നു. പണത്തിന്റെ ബുദ്ധിമുട്ട് വന്നു. ഡെയിലി 1500 രൂപ എന്നുവെച്ചാൽ അതൊരു നിസാരതുകയല്ലല്ലോ. തുടർച്ചയായി വർക്ക് ചെയ്യാതെ മാസം 3 ആയല്ലോ. യൂട്യൂബിന്റ പുതുക്കിയ പോളിസി പ്രകാരം കൺസിസ്റ്റൻസി ഇല്ലാത്ത ചാനലുകളുടെ മാനിറ്റൈസേഷൻ കട്ടാകും. ഒരിക്കൽ മോണിറ്റൈസ് ആയെന്ന് കരുതി അങ്ങ് ഇട്ട് പോയിട്ട് പിന്നെ വന്നു നോക്കിയാൽ ഉണ്ടാവില്ലെന്ന് സാരം. പിന്നെ വീണ്ടും ക്രൈറ്റീരിയ മീറ്റ് ചെയ്യണം.
ആകെ മൊത്തം ബുദ്ധിമുട്ടിലാണ്. ഫേസ്ബുക്ക് മോണിറ്റൈസേഷൻ പിന്നെ പണ്ടേ ഇല്ലല്ലോ. എന്റെ നടുവ് ശരിയായെങ്കിലും അതിന്റെ അലൈൻമെന്റ് ചേഞ്ച് കൊണ്ട് ഉണ്ടായ കഴുത്തിലെ ഡിസ്ക് തള്ളൽ നല്ല വേദനയാണ്. അവസാന ബാച്ച് ചെയ്തു കൊണ്ടിരുന്നത് കഴുത്തിനായിരുന്നു. നല്ല കുറവ് നടുവിന്റെ വേദനയ്ക്ക് വന്നത് തെറാപ്പി കൊണ്ടാണ്. ഒരാഴ്ച കൂടി കഴുത്തിന്റെ ചെയ്തിരുന്നേൽ അതും മാറിയേനെ. തുമ്മൽ ശമനം ഉണ്ട്.
എല്ലാവരും അവസ്ഥയിൽ ആണെന്നറിയാം എങ്കിലും പറ്റുന്നവർ സഹായിക്കണെ., ആരോഗ്യപ്രശ്നം ഒന്ന് മാത്രമാണ് എന്റെ ലക്ഷ്യങ്ങളിലേക്ക് എത്താൻ എനിക്ക് ആകെയുള്ള ഒരു തടസ്സം. ആ കടമ്പ ഒന്ന് കടന്ന് കിട്ടിയാൽ ഇപ്പോ മിസ്സായതിന്റെ നൂറിരട്ടി ഞാൻ ചെയ്തിരിക്കും. ഫെജിനും കൂടി ഒന്ന് റെഡി ആയി വന്നാൽ പിന്നെ ഡബിൾ ഓക്കെ ആണ്.
ആ കോമ്പോ മനസിന്റെ ധൈര്യമാണ്. പ്രതിസന്ധികൾ തളർത്തുന്നവയാണ് പക്ഷേ തളരാൻ എനിക്ക് വയ്യല്ലോ. പോളിന്യൂസിനും പബ്ലിക് ഒപ്പീനിയനും പുതിയ മുഖങ്ങളുമായി ഞങ്ങൾ വരും. കൂടെയുണ്ടാവില്ലെ?
Send your contribution to : Gpay/watsap- 9895072450 Account name : mareena daisy Account number: 50200112007242 Bank name : HDFC Bank Branch : pachalam IFSC : HDFC0001403
സ്ത്രീവിരുദ്ധ സ്റ്റേറ്റ്മെന്റ് പറഞ്ഞ കാന്തപുരത്തോട് ക്ഷമിക്കാമോ?
പ്രായം.., വിവരക്കേട്.., തന്ത വൈബ്., അതുകൊണ്ട് ഉണ്ടാവുന്ന അന്ധമായ വിശ്വാസം ഇതൊക്കെ കൊണ്ട് ആ അപ്പൂപ്പൻ എന്തേലും പറഞ്ഞതാണ് എന്ന് വെയ്ക്കാമോ?
അങ്ങനത്തെ എത്ര അപ്പൂപ്പന്മാരെ നമ്മൾ മുൻപ് കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് മുൻ മുഖ്യമന്ത്രി. ഉച്ചിപ്രാന്ത് അല്ലായിരുന്നോ മനുഷ്യരെ കാണുമ്പോ. പ്രായത്തിന്റെ., അസുഖത്തിന്റെ അങ്ങനെ പലതിന്റെയും കാണും എന്ന് നമ്മൾ മലയാളികൾ മനസിലാക്കി. അതുകൊണ്ട് ആണല്ലോ തോല്പിച്ച് ജനങ്ങൾ വീട്ടിലിരുത്തിയത്.
വാർദ്ധക്യം പലപ്പോഴും ആൾക്കാർക്ക് ക്ഷമിക്കാനുള്ള ഒരു കാരണമാകാറുണ്ട്. അല്ലെങ്കിൽ ആക്കാറുണ്ട്. പ്രായമായതല്ലേ വിട്ട് കള എന്ന വാചകം കേൾക്കാത്തവർ നമ്മളിൽ കുറവായിരിക്കും. എന്നാൽ ഈ ന്യായീകരണം സത്യത്തിൽ വാലിഡ് ആണോ?
ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ ജീവിച്ചവരാണോ കുറവ് ജീവിച്ചവർ ആണോ കൂടുതൽ പക്വതയോടെ പെരുമാറേണ്ടത്? ആരാണ് മനസ്സിലാക്കേണ്ടത്? ആരാണ് വിട്ട് കൊടുക്കേണ്ടത്? ഇവിടെ ജീവിച്ച് തീരാറായവരുടെ ആഗ്രഹങ്ങൾക്കാണ് പലപ്പോഴും വില. മരിക്കാൻ കിടക്കുന്ന അപ്പൂപ്പന്റെ അവസാനത്തെ ആഗ്രഹമായി ആഗ്രഹിക്കാത്ത ജീവിതം തുടങ്ങേണ്ടി വരുന്ന എത്ര ചെറുപ്പക്കാരുണ്ട്?
ചിലരൊക്കെ മരിക്കുന്നെന്ന് മുന്നേ സത്യം വാങ്ങിക്കും., ചത്താലും സ്വസ്ഥത തരാത്ത ആഗ്രഹങ്ങൾ. അവർക്ക് വേണ്ടി ഹോമിക്കേണ്ടി വരുന്ന ജീവിതങ്ങൾ. ഇത് ശരിയാണോ? പാട്ട് പോലും വെയ്ക്കാൻ അനുവദിക്കാത്ത പട്ടാളം തോറ്റ് പോകുന്ന ചിട്ടയുള്ള വീടുകളുണ്ട്. ഇതുപോലെ എല്ലാം തീരുമാനിക്കുന്ന പ്രായമുള്ള കാർന്നോർ അവിടെയും ഉണ്ടാകും.
എപ്പോഴെങ്കിലും ഒക്കെ സഹികെട്ട് ആരെങ്കിലും പ്രതികരിക്കും. അതോടെ തീരുമോ എല്ലാം? ഇല്ല. പ്രതികരിക്കുന്ന ആളെ നിശബ്ദനാക്കാൻ ആ വീട്ടിൽ വേറെ ആൾക്കാർ ഉണ്ടാകും. കുടുംബത്തിലെ ടോക്സിക് വ്യക്തിയേ പ്രായത്തിന്റെ, ത്യാഗത്തിന്റെ ഒക്കെ കഥകൾ പറഞ്ഞു അവർ വെളുപ്പിക്കും. താഴ്ന്നു കൊടുക്കണം വിട്ട് കൊടുക്കണം അല്ലെങ്കിൽ നന്ദിയില്ലാത്തവർ ആയിപ്പോകും നമ്മളെന്ന് പറഞ്ഞു ഇമോഷണലി manipulate ചെയ്യാൻ ശ്രമിക്കും.
അവിടെ നമ്മൾ നിന്നില്ലെങ്കിൽ പിന്നെ ടോൺ ഭീഷണിയുടേത് ആയിരിക്കും. അനുസരിക്കാത്തവർക്ക് വീട് ഉണ്ടാവില്ല. ഇപ്പോ സ്വന്തമെന്ന് ഉള്ള എല്ലാം ഈ പ്രായമുള്ള ആള് ഉണ്ടാക്കിയതാണ്. അയാളെ അനുസരിക്കില്ല എന്നാണെങ്കിൽ ഇറങ്ങിക്കോ എന്ന മട്ടാവും.
പ്രതികരിക്കുന്ന ആൾക്കാരിൽ 50 ശതമാനം സത്യത്തിൽ ആദ്യത്തെ ഇമോഷണൽ മാനിപുലേഷനിൽ വീണു പോകാറാണ് പതിവ്. ടോക്സിക് കാർന്നൊരെ ത്യാഗത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നതിനാൽ പിള്ളേർ ചിലപ്പോ മാപ്പ് ചോദിച്ച് കാലിൽ വീണെന്നിരിക്കും അജ്ജാതി ആണെ വെളുപ്പിക്കുന്നവരുടെ പെർഫോമൻസ്.
അവിടെ വീഴാത്ത ബാക്കി 25 ശതമാനം വീട്ടിന്ന് ഇറങ്ങിക്കോ എന്ന് കേൾക്കുമ്പോ വീഴും. ധൈര്യമില്ല., ആത്മവിശ്വാസമില്ല ( അത് ഇത്തരം കാർന്നോമാരുടെ വളർത്തിന്റെ പ്രത്യേകതയാണ്. സ്വന്തം കാലിൽ നിൽക്കാൻ ഒരിക്കലും വിടില്ല എപ്പോഴും ബ്രാഞ്ചസ് കണക്ഷൻ ഉണ്ടാവും. ബിസിനസിൽ പോലും ഇൻഡിപെൻഡൻസി കുറവായിരിക്കും.) അങ്ങനെ വേറെ വഴിയില്ലാതെ കാർന്നൊരെ സഹിക്കാം എന്ന് തീരുമാനിക്കും.
ബാക്കിയൊരു 25 ശതമാനം ഇതിലൊന്നും വീഴില്ല. അപ്പൂപ്പന്റെ അവസാനത്തെ ആഗ്രഹം എന്ന് പറയുമ്പോ., ഇത്രേം കാലം ജീവിച്ചിട്ട് എത്ര ആഗ്രഹം നടന്നു കണ്ടുകാണും? ഇനി ഒന്നും നടന്നില്ലെങ്കിലും അതിന് ഞാനല്ലല്ലോ ഉത്തരവാദി? ഇനി എന്റെ ജീവിതം വെച്ച് വേണോ ആഗ്രഹം നടത്താൻ എന്ന് തിരിച്ചു ചോദിക്കും. കല്യാണം കാണാൻ ആണ് ആഗ്രഹമെങ്കിൽ അടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് വിട്ടോളാൻ പറയും.
ഇഷ്ടമുള്ളത് പഠിക്കാൻ പോകും ഇഷ്ടമുള്ള പ്രഫഷൻ തിരഞ്ഞെടുക്കും ഇഷ്ടമുള്ള ഡ്രസ് ധരിക്കും ഇഷ്ടമുള്ളിടത്ത് യാത്ര പോകും
ഉടനെ അടുത്ത നടപടി വരും. ഇറങ്ങിക്കോ വീട്ടിന്ന്. കേൾക്കാൻ കാത്തിരുന്നത് പോലെ റെഡിയാക്കി വെച്ചിരുന്ന ബാഗും എടുത്ത് അങ്ങ് വിടും. അവർക്കിഷ്ടമുള്ളത് പോലെ ജീവിക്കും. ഫാമിലി എന്നത് പിന്നെ ചിതറി തെറിച്ചൊക്കെ ആവും. ഇങ്ങനെ സംഭവിക്കുമ്പോ കുറ്റം ആർക്കാ? സമൂഹം ആരെയാണ് കുറ്റം പറയുന്നേ?
പ്രായമുള്ള കാർന്നോരുടെ മനസിലാക്കാനുള്ള കഴിവില്ലായ്മ വിഷയമല്ല., ജീവിതത്തിലെ അനുഭവപരിചയം കൊണ്ട് ഉണ്ടാക്കി എടുക്കേണ്ട ക്ഷമ., വിവേകം., സന്ദർഭോചിതമായ പെരുമാറ്റം എന്നിങ്ങനെ ഒന്നും ഉണ്ടാക്കി എടുക്കാത്തത് വിഷയമല്ല., എന്തിന് പത്തിരുപത് വർഷങ്ങൾ ഒരുമിച്ച് ജീവിക്കുന്നവരുടെ ഒരു ആഗ്രഹങ്ങളും പരിഗണിക്കാത്തത് വിഷയമല്ല., അയാളുടെ സ്വന്തം മക്കളെയും അവരുടെ ആഗ്രഹങ്ങളെയും അയാൾ മനസ്സിലാക്കാത്തത് വിഷയമല്ല, അയാളുടെ വാശി., അയാളുടെ അഹങ്കാരം അതൊന്നും വിഷയമല്ല.
കുറ്റം പ്രതികരിച്ച ആൾക്കാവും. എന്താണ് കാരണം? കാർണോർക്ക് പ്രായമായി.
ഇതൊക്കെ ഒരു റീസണ???
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർക്കും പ്രായമാകാറുണ്ട്. ചുമ്മാ പ്രായം നോക്കി ബഹുമാനം അർഹിക്കാത്ത അല്ലെങ്കിൽ അത് നേടിയെടുക്കും പോലെ പെരുമാറാത്ത ഒരാളെ എങ്ങിനെ ബഹുമാനിക്കാനാണ്.
ഈ സാമൂഹികവ്യവസ്ഥിതി ഉണ്ടാക്കിയത് ആരാണ്? അതിന് ഉത്തരവാദി കാർന്നൊരുമല്ല പ്രതികരിച്ച വ്യക്തിയുമല്ല. ഇടയ്ക്ക് നിന്ന് വെളുപ്പിക്കുന്ന ടീം ഇല്ലേ? അടി കൊടുക്കേണ്ടത് ആദ്യം അവർക്കാണ്. അവരാണ് കാര്യങ്ങൾ വഷളാക്കുന്നതിൽ മൂലകാരണം.
കാർന്നോരേക്കാൾ എനിക്ക് ഇവരെയാണ് വെറുപ്പ്. ഇവരും ജീവിക്കില്ല മറ്റുള്ളവരെ ജീവിക്കാനും സമ്മയ്ക്കില്ല. ഈ കാർന്നോർ ഒരിക്കൽ ചെറുപ്പം ആയിരിക്കുമല്ലോ അന്ന് ഇതൊക്കെയാണ് ശരി പ്രായമായവർക്ക് എന്തുമാവാം നീ ക്ഷമിക്കണം എന്ന് അദ്ദേഹത്തെ പഠിപ്പിച്ചത് ഇതുപോലെ ഏതെങ്കിലും വെളുപ്പിക്കൽ ബന്ധു ആയിരിക്കും. ഇതിങ്ങനെ തുടരും.
എന്നെങ്കിലും ഒരിക്കൽ വെളുപ്പിക്കാൻ നിൽക്കാതെ., പൊട്ടത്തരം പറഞ്ഞു വെറുതെ പണി മേടിക്കല്ലേ കാലം മാറി അനാവശ്യമായിട്ടുള്ള വാശി എന്തിനാണ് ഒന്നിലെല്ലും തനിക്ക് ഇത്രേം പ്രായം ആയില്ലേ അതിന്റെ പക്വത കാണിച്ചൂടെ എന്നൊന്ന് ചോദിച്ചാൽ കാർന്നോർ നന്നായ് പോകും. അത് ചെയ്യില്ല പകരം എരി കേറ്റി കേറ്റി കാർന്നോരെ മാക്സിമം മറ്റുള്ളവർ വെറുക്കുന്ന നിലയിൽ ആക്കും.
ഇപ്പോ കണ്ടില്ലേ 🧲 പുരം സപോട്ടേഴ്സ് മെഴുകുന്നത്. നടുക്ക് നിൽക്കുന്ന ആ ഉപദേശബന്ധു ഇവരാണ്. ആദ്യം അടി കൊടുക്കേണ്ടതും ഇവർക്കാണ്. പ്രതികരിക്കുന്നവരെ അടിച്ചമർത്താമെന്ന ധാരണ വെച്ച് പൊറുപ്പിക്കാൻ പാടില്ലല്ലോ.
നിനക്കൊക്കെ മതമാണ് വലുതെങ്കിൽ ഞങ്ങൾക്ക് മനുഷ്യനാണ് വലുത്. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഏത് തന്ത പറഞ്ഞാലും പോയി പണി നോക്കടാ എന്നെ പറയൂ. തന്തയെ വെളുപ്പിക്കാൻ വരുന്നവനെ മുഖം നോക്കാതെ ആട്ടും. മൂന്ന് തരം
ചോദ്യം ആവർത്തിക്കുന്നു : ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ ജീവിച്ചവരാണോ കുറവ് ജീവിച്ചവർ ആണോ കൂടുതൽ പക്വതയോടെ പെരുമാറേണ്ടത്? ആരാണ് മനസ്സിലാക്കേണ്ടത്? ആരാണ് വിട്ട് കൊടുക്കേണ്ടത്?
Poli News
തോൽവികൾ ഏറ്റുവാങ്ങാൻ രാഹുൽ ഗാന്ധിയുടെ ജന്മം ഇനിയും ബാക്കി . #rahulgandhi #uttarakhandmunicipalelection #congress #polinews
21 hours ago | [YT] | 1,754
View 152 replies
Poli News
കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെയൊരു സുഹൃത്ത് ആത്മഹത്യ ചെയ്തു.
ജഗദീഷ് മാടായി എന്നാണ് പേര്. മുംബൈയിൽ അദ്ദേഹത്തിന് ജോലിയുള്ള കാലത്ത് ആണ് ഫേസ്ബുക്കിലൂടെ ഞങ്ങൾ സുഹൃത്തുക്കൾ ആവുന്നത്. നർമ്മത്തിൽ ചാലിച്ച ആഴമുള്ള എഴുത്തുകൾ ആയിരുന്നു മാടായി മാമൻ എന്ന് ഞാൻ വിളിക്കുന്ന ജഗ്ഗുവിന്റെ പ്രത്യേകത.
നേരിട്ട് ഇതുവരെ കണ്ടിട്ടില്ല., വർഷങ്ങളോളം പക്ഷേ നീണ്ടു നിന്ന സൗഹൃദം ആയിരുന്നു. ഇടയ്ക്ക് എന്റമ്മയുടെ അസുഖം., പിന്നെ എന്റെ പഴയ ഫേസ്ബുക്ക് അക്കൗണ്ട് ടെർമിനേറ്റ് ആയി പോയത് ഒക്കെ കൊണ്ട് ഒരു ബ്രേക്ക് വന്നിരുന്നു.
പിന്നീട് ഓൺലൈൻ ആക്ടീവ് ആയപ്പോ കണ്ടാൽ മനസിലാവാത്ത ഒരു മാടായിയെ കണ്ടു. സ്ട്രോക്ക് വന്നു ക്ഷീണിച്ചു രൂപം മാറിയ ഒരാൾ. മുംബൈയിലെ ജോലി പോയി. കോയമ്പത്തൂരിൽ ഹോട്ടൽ തുടങ്ങുകയാണ് എന്ന ലെവലിൽ.
ഏതോ പാർട്ണർ ഉണ്ടായിരുന്നു കൂടെ. ഈ അവസ്ഥയിൽ നിന്നിരുന്ന മാടായിയേ പറ്റിച്ചു കച്ചവടത്തിനുള്ള കാശുമായി അയാൾ മുങ്ങി.
മാടായി തളർന്നൊന്നും പോയില്ല., അറിയാവുന്ന എല്ലാവരോടും തന്റെ അവസ്ഥ വിവരിച്ചു.., സഹായം ചോദിച്ചു. അങ്ങനെ ഹോട്ടൽ തുറന്നു. അപ്പോഴാണ് യുദ്ധവും അതുമൂലം ഉണ്ടായ ഗ്യാസ് ഷോർട്ടേജും ഉണ്ടായത്. ദിവസങ്ങളോളം ഹോട്ടൽ അടച്ചിടേണ്ടി വന്നു.
അവസാനമായി മാടായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് സ്വന്തമായി ഉണ്ടാക്കിയ ഓണസദ്യയാണ്. ഒറ്റയ്ക്ക് പാചകം ചെയ്തു ഒറ്റയ്ക്ക് ഡെലിവറി ചെയ്ത് ഒറ്റയ്ക്ക് ക്ലീനിംഗ് ചെയ്ത് ഒക്കെ വന്നപ്പോൾ 5 മണിയായിട്ടും കഴിക്കാൻ സാധിക്കാത്ത ഓണസദ്യ ഫോട്ടോ എടുത്ത് വെച്ചായിരുന്നു പോസ്റ്റ്.
പിന്നീട് കണ്ട് പരിചയമുള്ള ആൾക്കാരോട് പോലും സഹായം ചോദിച്ച് പുള്ളി കുറെ അലഞ്ഞു. എന്തോ… ഒന്നുമൊന്നും പിടിച്ച് നിൽക്കാൻ പര്യാപ്തമായില്ലായിരിക്കാം.
ഒരു വെളുപ്പിന് മാടായി സ്വയം എല്ലാം അവസാനിപ്പിച്ചു ഭൂമിയിൽ നിന്നും പോയി.
ഫേസ്ബുക്കിൽ എഴുതിയതിൽ ഭൂരിഭാഗവും ഭാര്യ അരിതയും കൗമാരക്കാരനായ മകനുമാണ്. രോഗാവസ്ഥയിൽ സാമ്പത്തീകമായും ശാരീരികമായും തകർന്നു കുടുംബത്തിൽ നിന്നും അകന്ന് താമസിച്ച് ഇത്രയും പോരാടിയിട്ടും പ്രിയപ്പെട്ടവരെ പോലും ഓർക്കാതെ മടങ്ങാൻ അദ്ദേഹം തീരുമാനിച്ചത് എത്ര വേദനിച്ചിട്ടാവും.
ചുറ്റും നോക്കിയാൽ ഒരുപാട് മാടായിമാരെ കാണാം. മിഡിൽ ക്ലാസ് എന്ന ആരാലും പരിഗണിക്കപ്പെടാത്ത ഒരു വിഭാഗത്തിലാണ് അവരുള്ളത്. അതി ദരിദ്രർ അല്ലെങ്കിൽ ദരിദ്രർ എന്നൊക്കെ പട്ടികപ്പെടുത്തിയിരിക്കുന്ന ആൾക്കാരെ പേരിനോ പ്രശസ്തിക്കോ ചാരിറ്റിക്കോ വേണ്ടി എങ്കിലും സഹായിക്കാൻ ആളുകളുണ്ട്.
എന്നാൽ മിഡിൽ ക്ലാസിന് അങ്ങനെയാരുമില്ല. പൈസയ്ക്ക് കുറവില്ലെന്ന് കണ്ടാൽ തോന്നാത്ത എന്നാൽ emi യിൽ മാത്രം സകല കാര്യങ്ങളും ഓടുന്ന., സമ്പാദിക്കുന്ന തുകയിൽ നൂറ് രൂപ പോലും സ്വന്തം ആവശ്യത്തിനായി മാറ്റി വെയ്ക്കാൻ പറ്റാത്ത., ഒരു രോഗം വന്നു മൂന്ന് മാസം കിടന്ന് പോയാൽ ലോകം തലകീഴായി മറിയുന്ന അവർക്ക് ഈ ലോകത്ത് ചോദിക്കാനും പറയാനും ആരുമില്ല.
സത്യത്തിൽ ഇന്ത്യയിലെ വലിയൊരു വിപണി അവരാണ്.നമ്മളെപ്പോഴും അഡ്രസ് ചെയ്യുന്ന സാധാരണക്കാരൻ. പക്ഷേ യാഥാർത്ഥ്യത്തിൽ മേൽപ്പറഞ്ഞതാണ് അവസ്ഥ. ജീവിതത്തിൽ, ചികിത്സയ്ക്ക്., മുന്നോട്ട് പഠിക്കാൻ ഒക്കെ പണമില്ലാതെ കഷ്ടപ്പെട്ടപ്പോൾ ഈ അവസ്ഥ ഞാൻ നേരിൽ അറിഞ്ഞതാണ്.
അമ്മയ്ക്കും അപ്പനും ജോലിയുണ്ടായിരുന്ന., ലോൺ എടുത്താണെങ്കിലും സ്ഥലം വാങ്ങി വീട് പണിത., പത്ത് പൈസ പിതൃസ്വത്തായി പോലും ഇല്ലാതിരുന്ന., ഉണ്ടായിരുന്ന താലിമാലയും കമ്മലും എപ്പോഴും പണയം ഇരിക്കാൻ വിധിക്കപ്പെട്ടിരുന്ന എന്റെ ഫാമിലി മിഡിൽ ക്ലാസ് ആയിരുന്നു.
ഒൻപതിൽ പഠിക്കുമ്പോ അപ്പയുടെ മരണം., പാചകം മാത്രം തൊഴിലായി അറിയാവുന്ന അമ്മ., മകളെ പഠിപ്പിക്കാൻ ഹെല്പ് ചെയ്യാമോ എന്ന് ജോലിയെടുക്കുന്ന വീട്ടിൽ ചോദിച്ചപ്പോ ആ സാർ പറഞ്ഞത്രേ നല്ല പാവപ്പെട്ട വീട് ആയിരുന്നെങ്കിൽ സ്പോൺസറെ കിട്ടിയേനെ ഇതിപ്പോ എന്ന്….
ഞങ്ങളുടെ റേഷൻ കാർഡ് എപിഎൽ ആയിരുന്നു. ഇരുപത് കൊല്ലം വാടകയ്ക്ക് കിടന്നാണെങ്കിലും സ്വന്തമായി ഒരു വീടുണ്ടാക്കിയല്ലോ അതുകൊണ്ട്. അതിനാൽ ഞാൻ ദാരിദ്രരേഖയ്ക്ക് താഴെയല്ല.. എന്ത് ചെയ്യാം.
കഷ്ടപ്പാടുകളിൽ കൈതാങ്ങ് ഏതൊരു മനുഷ്യനും അർഹിക്കുന്നതല്ലേ? പോരാടുന്ന മിഡിൽ ക്ലാസ് ഇടയ്ക്കൊന്ന് വീണ് പോകുമ്പോ എന്തുകൊണ്ട് സമൂഹം കൈകൊടുക്കുന്നില്ല., എന്തുകൊണ്ട് കാണാതെ പോകുന്നു?
സഹായിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ മാടായി ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ലേ? അരിത ചേച്ചിക്ക് ആ മകന് അദ്ദേഹമുണ്ടായിരുന്നിരിക്കില്ലേ?
ഞാനിവിടെ ചാനൽ കുറെപ്പേര് റിപ്പോർട്ട് അടിച്ച് പൂട്ടിക്കാൻ നോക്കുന്നു., അതിനിടയിൽ അസുഖവുമായി ., വീഡിയോ ചെയ്യാൻ സാധിക്കുന്നില്ല., സാധിക്കുന്നവർ സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചു പറയുമ്പോൾ കുറെ കമന്റുകൾ വരാറുണ്ട്.
ഇങ്ങനെ തെണ്ടുന്നത് എന്തിനാണ് എന്ന്.
ദേ ഇതുപോലെ തൂങ്ങി ചാവാതിരിക്കാൻ.
ഒരു മനുഷ്യൻ നിങ്ങളോട് സഹായിക്കാമോ എന്ന് ചോദിക്കുന്നത് ജീവിച്ചിരിക്കാനുള്ള കൊതി കൊണ്ടാണ്. ജീവിതത്തിൽ വീഴ്ചകൾ സംഭവിച്ച മനുഷ്യനും അതർഹിക്കുന്നില്ലേ? സഹായിച്ചില്ലെങ്കിലും കുത്താൻ ആളുകൾ മുന്നിലുണ്ട്. ലോകം അവരുടെയും പിന്നെ മാടായിയെ ചതിച്ച് പോയ പാർട്ണറെ പോലെയുള്ള ആളുകളുടെയും കൂടെയാണല്ലോ.
ഞാനെന്തായാലും എന്റെ സമയമെത്തും വരെ ജീവിച്ചിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴി. വാ കീറിയ ദൈവം ഇരയും കൽപ്പിച്ചിട്ടുണ്ടാകും. എന്നെപ്പോലെ, മാടായിയെപ്പോലെ മറ്റുള്ളവരുടെ സഹായം സ്വീകരിക്കേണ്ട അവസ്ഥയിലാണ് ഇത് വായിക്കുന്ന നിങ്ങളിപ്പോൾ ഉള്ളതെങ്കിൽ വിഷമിക്കേണ്ട.നിങ്ങൾ ഒറ്റയ്ക്കല്ല.
ഭൂമിയിലെ ഓരോ ജീവാണുവും ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ തന്നെയാണ്. പരസ്പരം കൈകൊടുത്ത് നമുക്കങ്ങ് മുന്നോട്ട് പോകാം. അവസാനിപ്പിക്കണം എന്ന ചിന്ത വരും മുൻപ് ദയവ് ചെയ്ത് ഇറങ്ങി ഓടി ആദ്യം കാണുന്ന മനുഷ്യന്റെ അടുത്തേക്ക് ചെന്ന് സഹായിക്കണമെന്ന് പറയുക. മേൽപ്പറഞ്ഞ സർപ്പബുദ്ധിയുള്ള ആളുകൾ ഉണ്ടെന്നത് ശരിയാണ് പക്ഷേ അതിനേക്കാൾ അധികം സഹമനുഷ്യരോടു സ്നേഹമുള്ള കരുതലുള്ള മനുഷ്യരുള്ള ഇടം കൂടിയാണ് ഭൂമി.
തളർന്ന് നിൽക്കുന്ന മനുഷ്യന് താങ്ങാവാൻ ഉറപ്പായും ഒരു മനുഷ്യൻ കാണും. പ്രതീക്ഷ കൈവിടാതിരിക്കുക. ജനിച്ചിട്ടുണ്ടെങ്കിൽ അത് മനുഷ്യനായി ജീവിച്ച് തീർക്കാനുള്ള യോഗമാണ്. അത് നിലനിർത്തണം ❤️
nb: ഫോട്ടോയിൽ ആദ്യമുള്ളത് ഞാനാണ്. swipe ചെയ്താൽ ഉള്ളത് മാടായി ആണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പഴയൊരു ചിത്രം.
Mareena Daisy George
1 week ago | [YT] | 1,344
View 67 replies
Poli News
എന്തിനാ കൊച്ചെ ഇംഗ്ലീഷിൽ കടുക് വറുക്കുന്നത്, മലയാളം പറഞ്ഞാൽ പോരെ.
പല നടിമാരും ലേഡി സൂപ്പർസ്റ്റാർ എന്ന് വാദിക്കുന്ന ഉർവശിയിൽ നിന്നും അനേകം ജനങ്ങളുള്ള വേദിയിൽ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്ന അവതാരികയ്ക്ക് കേൾക്കേണ്ടി വന്ന ഒരു കമന്റ് ആണിത്.
അന്ന് ആ വേദിയിൽ ഉള്ളവരും പിന്നീട് ഇന്റർനെറ്റിലൂടെ അത് കണ്ടവരും എല്ലാം ആർത്തു ചിരിച്ചു. മലയാളികൾ മാത്രമുള്ള വേദി അല്ലേ മലയാളം പറഞ്ഞാൽ പോരെ അതിനാൽ അവതാരികയ്ക്ക് അത് വേണ്ടതാണ് എന്ന് അഭിപ്രായം പറഞ്ഞു.
അനേകം ആളുകൾ ഉള്ള വേദിയിൽ അപമാനിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യന്റെ വിഷമം ആരും കണ്ടില്ല.
എന്തുകൊണ്ടാണത്?
ഉർവശി അവരുടെ മേഖലയിൽ മികച്ചത് ആയിരിക്കാം എന്ന് കരുതി പൊതുവേദിയിൽ മറ്റൊരാളെ അപമാനിക്കാമോ?
നാല് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന സിനിമയാണ് ആശ. അതിന്റെ പരിപാടിയാണ് വേദിയിൽ നടന്നിരുന്നതും. മലയാളം മാത്രം പോരെ എന്ന് ചോദിക്കുന്നവർ ബിസിനസ് ചെയ്യുമ്പോ എന്താണ് അത് പോലെ ചിന്തിക്കാത്തത്? മലയാളത്തിൽ മാത്രം റിലീസ് ചെയ്താൽ പോരെ. പണം കിട്ടുമ്പോ വേറെ ഭാഷകളോട് അയിത്തമില്ലേ? നാല് ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയുടെ പരിപാടിക്ക് പൊതുഭാഷ ആയ ഇംഗ്ലീഷ് അല്ലാതെ ഉറുദു പറയണോ?
ഇനി ആങ്കറിന്റെ പ്രസന്റേഷനിൽ എന്തൊക്കെ ഉൾപ്പെടുത്തണം, ഏത് ഭാഷയിൽ സംസാരിക്കണം ഇതൊക്കെ തീരുമാനിക്കുന്നത് സംഘാടകർ ആണ്. അല്ലാതെ എംസി അല്ല. മലയാളത്തിൽ പറയൂ എന്നുള്ളത് സംഘാടകരെ അടുത്ത് വിളിച്ച് പറയാനുള്ള പക്വത അല്ലെങ്കിൽ ആ ആങ്കറിനെ തന്നെ അടുത്തേക്ക് വിളിച്ച് ചെവിയിൽ പറയാനുള്ള മാന്യത ഉർവശിക്ക് ഇല്ലാതായി പോയത് വിമർശിക്കപ്പെടേണ്ട എന്നാണോ?
വേദിയിൽ ഇരിക്കുന്ന അമ്മയോ ആര് ആവശ്യപ്പെട്ടിട്ട് ആയാലും അവർ അർഹിക്കുന്ന അതേ പരിഗണന തന്നെ ജോലി ചെയ്യാൻ വന്ന ആങ്കറും അർഹിക്കുന്നുണ്ട്.
പൊതുവേദിയിൽ മറ്റൊരു മനുഷ്യനെ അപമാനിക്കുക എന്നത് എപ്പോഴും എതിർക്കപ്പെടേണ്ടതാണ്. കാരണം എന്ത് തന്നെയായാലും റിസൾട്ട് നന്നാകും എന്നൊക്കെ ന്യായം പറഞ്ഞാലും അത് ക്രൂരമായ പ്രവർത്തിയാണ്.
കാരണം അപമാനിക്കപ്പെടുന്ന ആളുടെ മാനസിക നില നിങ്ങൾ ഊഹിക്കുന്നതിന് അപ്പുറമാണ്. എത്രപേർ ജീവിതമവസാനിപ്പിച്ചിരിക്കുന്നു. എത്രപേർ മനസ്സ് കൊണ്ട് മരിച്ചിരിക്കുന്നു. ഇനിയും ഇത് തുടരണം എന്നാണോ?
ഇനിയും സംസാരിക്കരുത് എന്നാണോ?
ഇത്തരം,മറ്റ് മനുഷ്യരുടെ വികാരങ്ങളെ ഒട്ടും മാനിക്കാതെ തനിക്ക് കയ്യടി നേടാനായി കമന്റുകൾ പാസ്സാക്കാൻ മടിയില്ലാത്ത ആളുകളുടെ മനോനില പരിശോധിക്കപ്പെടേണ്ടതാണ്.
കയ്യടികളാണ് ഇവർക്കുള്ള ഊർജം.
എന്ത് നിലവാരമില്ലായ്മയാടോ എന്നൊന്ന് മുഖത്ത് നോക്കി ചോദിച്ചു നോക്കൂ. പുച്ഛത്തോടെ നോക്കി ഒന്ന് നന്നായ്ക്കൂടെ തനിക്ക് എന്നൊന്ന് ചോദിച്ചു നോക്കൂ പിന്നീട് ആവർത്തിക്കില്ല അവരത്.
എന്തുകൊണ്ടാണെന്നോ? അവർ പൊതുവേദിയിൽ മറ്റുള്ളവരെ അപമാനിച്ചു കയ്യടി നേടിയത് എത്ര ക്രൂരമായിരുന്നു എന്ന് അപ്പോൾ മുതൽ അവർക്ക് മനസിലായി തുടങ്ങും. കാരണം അവരിപ്പോൾ മറ്റൊരാളെ പരിഹസിച്ചതിന് പൊതുവേദിയിൽ അപമാനിക്കപ്പെട്ടു കഴിഞ്ഞു. ആ വേദന അനുഭവിക്കുമ്പോ മാത്രമേ അത് മനസ്സിലാകൂ.
നന്നാകാൻ എന്ന പേരിൽ നല്ലത് വരാൻ എന്ന പേരിൽ ഒന്നും അപമാനിക്കുന്നത് ന്യായീകരിക്കപ്പെടരുത്. ഞാൻ അന്ന് നിന്നെ പട്ടിയെ പോലെ തല്ലിയത് കൊണ്ട് നീ ഈ നിലയിൽ എത്തി എന്ന് പറയുന്ന മഹാൻമാർ മനസ്സിലാക്കണം ഒറ്റ അടിക്ക് അന്ന് തന്നെ തട്ടി കളയാഞ്ഞത് അടികൊണ്ട മനുഷ്യന്റെ വലിയ മനസ്സാണ്. ജീവിതം ജീവിച്ച് ജയിച്ച് തന്നെ നേരിടണം എന്നത് അവൻ ചൂസ് ചെയ്തു. തന്നോട് പ്രതികാരം ചെയ്ത് തന്റെ ദുഷ്ചെയ്തിക്ക് പകരം ചോദിച്ചു സ്വന്തം ജീവിതം നശിപ്പിക്കാഞ്ഞത് അവന്റെ ബുദ്ധി. എന്നിട്ട് ക്രെഡിറ്റ് ആർക്കാണ് ഈ സമൂഹം കൊടുക്കുന്നത്?
നിങ്ങൾ കയ്യടിക്ക് വേണ്ടി കാലാകാലങ്ങളായി മനുഷ്യരുടെ മനസ്സിൽ ഉണ്ടാക്കുന്ന ട്രോമ അവരുടെ എത്ര രാത്രികളെ കണ്ണീരിൽ മുക്കുമെന്ന് അറിയാമോ? എത്ര പകലുകളെ കരിച്ചു കളയുമെന്ന് അറിയാമോ? നമ്മളെപ്പോലെ വികാരങ്ങളുള്ള മറ്റൊരു മനുഷ്യനെ അപമാനിക്കാൻ മനുഷ്യരായിരിക്കെ നമുക്കെങ്ങിനെ കഴിയും?
അവസാനമായി ഉർവശിയോട് :
ആശ സിനിമയുടെ പ്രമോഷൻ പരിപാടിക്ക് ആശ എന്ന ക്യാരക്ടറിനെ പോലെ തന്നെ പെരുമാറിയത് അസ്സലായിട്ടുണ്ട്. തരിമ്പും കുറ്റബോധം ഇല്ലാതെ താൻ മാത്രമാണ് ശരിയെന്ന് ഭാവിച്ച് മറ്റുള്ളവരെ വേദനിപ്പിക്കുന്നതും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാലും ശരിയാണെന്ന് വരുത്തി തീർക്കാൻ ന്യായങ്ങൾ കണ്ടെത്തുന്നതും ഒരു രോഗാവസ്ഥ ആണെന്നാണ് ആ സിനിമ പറയുന്നത്. മെനപോസ് പലപ്പോഴും ചികിത്സിക്കപെടേണ്ട അവസ്ഥയാണ്. ദയവായി ശാരീരികവും മാനസികവും ആയ ആരോഗ്യം ശ്രദ്ധിക്കുക. നമുക്ക് രോഗം വരുന്നത് നമ്മുടെ പിഴവല്ല എന്നത് പോലെ മറ്റുള്ളവരുടെയും പിഴവല്ല. അതുകൊണ്ട് തന്നെ അവരെ അനുഭവിപ്പിക്കുന്നതിന് പരിധിയുണ്ട്.
അന്ന് അപമാനിക്കപ്പെട്ട ആങ്കർ അവരുടെ ഇൻസ്റ്റയിൽ ഇതേക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ മാനസിക നിലയ്ക്കും വിലയുണ്ട്. നിരുപാധികം അവരോടൊപ്പം ❤️
ഒരാളുടെ കണ്ണുനീരിൽ കയ്യടിക്കുന്നവരുടെ കൂട്ടത്തിൽ ഞാനില്ല സാർ
NB: ഫോട്ടോയിൽ ഉള്ളതെന്റെ അമ്മൂമ്മ ആണ് 😬
Mareena Daisy George
1 week ago | [YT] | 1,351
View 64 replies
Poli News
ആന്റോ അഗസ്റ്റിനെ വെളുപ്പിച്ചെടുക്കാനുള്ള തോമസ് ഐസക് എന്ന കയറുപിരിയുടെ വാദങ്ങൾ സൈക്കാട്രിക്ക് നിയമങ്ങളെ മുഴുവൻ കാറ്റിൽ പരത്തുന്നവയാണ്.
ക്യാപ്സൂൾ ഇറക്കി ഇറക്കി ഏതാണ്ട് തലച്ചോറ് ബൈ പറഞ്ഞു പുള്ളിടെ തലയിൽ നിന്നും ഇറങ്ങിപ്പോയ മട്ടാണ്. അല്ലെങ്കിൽ നട്ടപാതിര നട്ടുച്ചയാണ് എന്ന രീതിയുള്ള ഹാർപ്പിക് കഴുകൾ ഒന്നും ഈ വിഷയത്തിൽ ബുദ്ധിയുള്ള ആരും ഇറക്കില്ല. കമ്മികളുടെ കാര്യമായത് കൊണ്ട് പിന്നെ ബുദ്ധി പ്രതീക്ഷിക്കേണ്ട അപ്പോ കാര്യത്തിലേക്ക് വരാം.
ഇഡി ആന്റപ്പനെയും ടീമിനെയും സൂക്കേട് മുത്ത് ആക്രമിക്കുക ആണെന്നാണ് ഐസക് അച്ചായന് പറയുന്നത്. ചാനലിലെ റെയ്ഡ് പിന്നെ വയനാട്ടിലെ വീട്ടിലെ കുപ്പി പിടുത്തം ഒക്കെ അതിന്റെ ഭാഗം ആണത്രെ.
ആന്റപ്പന്റെ കേസ് അന്വേഷിക്കുന്നത് SIT ആണ് അല്ലാതെ ഇഡി ഒന്നും രംഗത്തെ ഇതുവരെ ഇല്ല. അതുപോലും അറിയാതെയാണ് വെളുപ്പിക്കാനുള്ള കൊട്ടേഷനും ആയിട്ട് കയറുപിരി ഇറങ്ങിയിരിക്കുന്നത്. ഞാൻ പറഞ്ഞില്ലേ ഇയാൾക്ക് വയ്യ 😢
അല്ലെങ്കിൽ പിന്നെ ഇതുവരെ വരാത്ത ഇഡി യേ ഇതിൽ കുറ്റം പറയുന്ന ഇയാൾ പറയുന്നതിന് എന്ത് ആധികാരികതയുണ്ട്? എല്ലാരും പെടുമെന്ന് ഉറപ്പായപ്പോൾ മുൻകൂർ ജാമ്യം എടുത്ത് വെയ്ക്കുന്നത് പോലെ “ ഇത് എതിർകച്ചിക്കാരൻ സതി” എന്ന് പറയാൻ ആണോ ഈ അടവ്?
നടക്കാത്ത പ്രോഗ്രാമിന് എന്ത് ജിഎസ്ടി എന്നും പൊട്ടത്തരം വിളിച്ചു പറയുന്നു. പ്രോഗ്രാം നടന്നാലും ഇല്ലെങ്കിലും വിദേശത്ത് നിന്ന് ഒരു
പ്രോഗ്രാം കണ്ടക്ട് ചെയ്യുമ്പോ പാലിക്കേണ്ട നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട് അതിലൊന്നാണ് റിവേഴ്സ് ചാർജ് നികുതി RCM. ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു സ്ഥാപനത്തിൽ നിന്ന് സേവനം ഇറക്കുമതി ചെയ്യുമ്പോൾ (Import of Services), ആ സേവനം സ്വീകരിക്കുന്ന ഇന്ത്യൻ കമ്പനി തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്ക് മുൻകൂറായി നികുതി അടയ്ക്കണം (RCM വ്യവസ്ഥ പ്രകാരം). ഈ ഇനത്തിൽ 22.68 കോടി രൂപയുടെ ഐ.ജി.എസ്.ടി (IGST) ചാനൽ ഒടുക്കിയില്ല എന്നാണ് ധനവകുപ്പിന്റെ റിപ്പോർട്ട്. മൊത്തം പിഴയടക്കം ഇത് 25.78 കോടിയോളം വരുമെന്ന് അധികൃതർ കണക്കാക്കുന്നു.
പ്രോഗ്രാം നടന്നില്ലെങ്കിൽ റീഫണ്ട് എന്നത് പിന്നത്തെ കാര്യമാണ്. പക്ഷേ അടക്കാതിരിക്കുന്നത് നിയമലംഘനമാണ്. ഇനി ഇടത് കക്ഷക്കാർക്ക് ഇതൊന്നും ബാധകം അല്ലെന്നാണോ കയറുപിരി പറയുന്നത്? റീഫണ്ട് കിട്ടുന്ന അവസരങ്ങളിൽ അടക്കുന്നതിന് മുൻപ് റീഫണ്ട് ആയി കണക്കാക്കുക എന്നതാണോ കമ്മി പോളിസി? നിങ്ങൾ നിങ്ങൾക്ക് തന്നെ റീഫണ്ട് കൊടുക്കൽ പാർട്ടി ഓഫീസിൽ നടക്കും ഇന്ത്യയിൽ ജിഎസ്ടി വകുപ്പിൽ നടക്കില്ല.
ഇനിയും പണം നഷ്ടമായെങ്കിൽ സർക്കാരിന് എന്താ സ്പോൺസറുടെ പണമല്ല എന്നൊക്കെ ചോദിക്കുന്ന ഇയാൾ ശരിക്കും സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ടോ.. എനിക്കറിയില്ല ആ
126 കോടി രൂപ ഏത് വഴിക്ക് അർജന്റീനക്ക് നൽകി? ഏത് ബാങ്ക് വഴി? എന്താണ് രേഖകൾ? ഒന്നുമില്ല പക്ഷേ പൈസ പോയിട്ടുണ്ട്? ഇതിനെയാണ് ഹവാല എന്ന് പറയുന്നത് ചാമ്പത്തിക ഛാത്രജ്ഞനു അറിയില്ലേ? ഫെമ നിയമങ്ങൾ കാണാൻ വെച്ചേക്കുവാണോ? തന്റെ മൊയ്ലാളി കോടികൾ ഗവൺമെന്റ് അറിയാതെ വിദേശത്തേക്ക് കടത്തും ഗവൺമെന്റ് നോക്കി നിൽക്കണോ?
ചാനൽ റെയ്ഡ് ചെയ്തപ്പോൾ കിട്ടിയ ഡോളർ.,
വിദേശ ബാങ്ക് കാർഡുകൾ എല്ലാം കൃത്യമായി ഹവാല ഇടപാടിന്റെ സൂചനകൾ ആണ് കാണിക്കുന്നത്. ഈ ബാങ്ക് കാർഡുകൾ വഴി ട്രാൻസാക്ഷൻ കുറെ നടന്നിട്ടുണ്ട്. 126 കോടിയുടെ വലിയ ട്രാൻസാക്ഷൻ ഇന്ത്യൻ ബാങ്ക് വഴി ആയിരുന്നു എങ്കിൽ അത് ഉടൻ ഇന്ത്യൻ ബാങ്കുകൾ FIU നു റിപ്പോർട്ട് ചെയ്യണം എന്നാണ് ചട്ടം. ഇവിടെ അങ്ങനെയൊന്ന് നടന്നിട്ടേ ഇല്ല എന്താണ് അതിനർത്ഥം? പണം പോയിരിക്കുന്നത് പ്രോപ്പർ ചാനൽ വഴിയല്ല.
പണം എന്റേതാണ് എന്ന് പറയുമ്പോ അത് എത്ര ആയാലും സോഴ്സ് കാണിക്കണം എന്നൊരു നിയമം ഉള്ളത് പോലും മിനിമം ഈ ഐസകിന് അറിയില്ലേ? എത്ര ഈസി ആയിട്ടാണ് ഇയാൾ ഇരുന്ന് താളത്തിൽ മണ്ടത്തരം പറയുന്നത്? വീടും പറമ്പും പണയം വെച്ച് ലോൺ എടുത്ത് തിരിച്ചടക്കാതെ പാപ്പരാണെന്ന് കാണിച്ച് ജപ്തിയാക്കി ആ വീട് സ്വന്തം അമ്മായിയമ്മയെ കൊണ്ട് ബിനാമി പേരിൽ വാങ്ങിപ്പിച്ചതിന് കേസ് വേറെ ഇനി വരും.
മദ്യം പിടിച്ച കേസിൽ കേസെടുത്തിരിക്കുന്നത് എക്സൈസ് വകുപ്പാണ്. അല്ലാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ അല്ല. അവരൊന്നും ഇതുവരെ ചിത്രത്തിൽ ഇല്ല പക്ഷേ പോകുന്ന പോക്ക് കണ്ടിട്ട് NIA വരെ എത്താൻ സാധ്യതയുണ്ട്.
ഡാക്ടർ അരുണ്കുമാർ പ്രസംഗിക്കുന്നത് കേട്ടു അവസാന റിപ്പോർട്ടറും ബാക്കി ഉള്ളിടത്ത് റിപ്പോർട്ടർ പ്രക്ഷേപണം ചെയ്യുമെന്ന്. വേണ്ടി വരില്ല. മിക്കവാറും എല്ലാ കള്ളത്തരത്തിലും മെയിൻ പാർട്ട് ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സീൽ അടിച്ചു കിട്ടും. കുപ്പി വിത് അരുൺ ചെയ്യാൻ വേറെ ചാനലിൽ ഇപ്പോഴേ അപ്ലൈ ചെയ്തോ.
സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ എടുക്കുന്ന നിലപാടും പ്രകടിപ്പിക്കുന്ന ധൈര്യവും പ്രശംസനാർഹമാണ്. എനിക്കും മുന്നിൽ ഒരുത്തനുമില്ല എന്ന ഭാവത്തിൽ ഒരു ഏകാധിപതിയും അയാളുടെ സിമ്പതന്തികളും വിലസി നടന്നിരുന്നതാണ്. നിയമം ഉപയോഗിച്ച് ന്യായമായ രീതിയിൽ കൊടുക്കേണ്ട അടി തന്നെയാണ് നിങ്ങൾ കൊടുക്കുന്നത്.
41 കേസുള്ള ഒരുത്തൻ ചാനൽ നടത്തി നാട്ടുകാരെ വിധിക്കുന്ന വെള്ളരിക്കപ്പട്ടണമാണ് ഈ നാടെങ്കിൽ കേരളപോലീസ് വേറെ വല്ല ജോലിക്കും പോകേണ്ടി വരും. ജനങ്ങളുടെ കണ്ണിൽ സർക്കാരിനെ പോലും അത്രയെ വിലയുണ്ടാകു. ഐസക്കിനെപ്പോലെ ജല്പനങ്ങൾ പറയുന്ന ആൾക്കാരാണ് ഇപ്പോൾ സിപിഎം മുഴുവൻ.
കാലിൽ നിന്ന് മണ്ണൊലിച്ച് പോകുമ്പോഴുള്ള ആ വെപ്രാളം നന്നായ് അറിയാൻ പറ്റുന്നുണ്ട്. ഉപദേശസമിതിയുടെ റിപ്പോർട്ട് യെസ് എന്നാണെങ്കിൽ മുൻമുഖ്യമന്ത്രി അകത്താകും
ഹാ കേൾക്കുമ്പോ തന്നെ രോമാഞ്ചം 😍
നീതി പുലരട്ടെ
സൂര്യൻ ഉദിക്കട്ടെ
കേരളം അരാജകത്വത്തിൽ നിന്നും പ്രൗഢിയിലേക്ക് വരട്ടെ ❤️
Mareena Daisy george
1 week ago | [YT] | 1,806
View 43 replies
Poli News
#makeinindia #madeinindia #narendramodi #pmmodi
1 week ago | [YT] | 966
View 28 replies
Poli News
പ്രിയപ്പെട്ടവരെ,
ഞാനെവിടെ പോയി., വീഡിയോ ഒന്നും കാണുന്നില്ലല്ലോ., പിന്നേം വയ്യാതായോ?
എന്നൊക്കെ ആലോചിക്കുവാണോ?
എനിക്ക് ആരോഗ്യപരമായി ഇപ്പോൾ നല്ല ഭേദമുണ്ട് കേട്ടോ., വേദനകൾ പൂർണമായി മാറിയില്ല എങ്കിലും കാല് നിലത്ത് കുത്താൻ പറ്റാത്ത., നടുവ് കഴുത്ത് ഡിസ്ക് ഇഷ്യൂ കൊണ്ട് കിടക്കാൻ പോലും പറ്റാത്ത അത്ര അവസ്ഥയിലല്ല.
എനിക്കിപ്പോൾ അല്പം നടക്കാം.,
പടി കയറാൻ സാധിക്കില്ല
എങ്കിലും അല്പം ഇരിക്കാം.., 10 മിനിറ്റ് കൂടുമ്പോ പൊസിഷൻ മാറ്റണം എന്നേയുള്ളൂ.
ഫിസിയോതെറാപ്പി പൈസ ഉള്ളതുപോലെ ആണ് ചെയ്യുന്നത്. ചിലപ്പോൾ ചിലർ കുറച്ച് ദിവസത്തേക്ക് ഉള്ള ഫീ തന്നു സഹായിച്ചിട്ടുണ്ട് അപ്പോ തുടർച്ചയായി ചെയ്യാൻ പറ്റും. ചിലപ്പോ ഒന്നും ഉണ്ടാവില്ല അപ്പോ മുടങ്ങും. 1500 രൂപ നിസ്സാരമല്ല🥲
എന്തായാലും തെറാപ്പി., മരുന്ന്., വ്യായാമം ഇതൊക്കെ കൊണ്ട് ലൈഫെലോങ് കിടപ്പിലാകാതെ വലിയ വേദനകൾ ഇല്ലാതെ പോകാം. ഞാനായിരുന്ന അവസ്ഥ വെച്ച് നോക്കുമ്പോ ഇതൊക്കെ എനിക്ക് ധാരാളമാണ്. ചെറിയ വേദനകളല്ലേ ഇപ്പോ ഉള്ളു 🥹
ഞാൻ അന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ., ഞാൻ ചാനൽ ഒരു ബിഗ് സ്കെയിലിൽ കൊണ്ട് പോകാൻ പ്ലാൻ ആക്കുന്നുണ്ട് അസുഖം മാറി വരുമ്പോൾ എന്ന്. വീടോ പറമ്പോ സ്വർണമോ പണയപ്പെടുത്താൻ ഇല്ലാത്ത., ആൾജാമ്യത്തിന് ഒരാളും ഇല്ലാത്ത എനിക്കൊക്കെ മറ്റ് മനുഷ്യരോട് സഹായം ചോദിക്കാനെ പറ്റൂ. അന്നങ്ങനെ ചോദിച്ചതിന്റെ ഫലമായി എനിക്ക് വലിയൊരു വാതിൽ തുറന്നു കിട്ടി.
ഇൻവെസ്റ്റ് ചെയ്യാൻ ആരും വന്നില്ലെങ്കിലും ഒരു വലിയ മനുഷ്യൻ അദ്ദേഹത്തിന്റെ പൂട്ടിയിട്ടിരിക്കുന്ന വീട് എനിക്ക് ഓഫീസ് പ്രവർത്തിപ്പിക്കാൻ തന്നു. അത്യാവശ്യം മെയ്ന്റനൈസൺസ് പണികൾ ഉണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. ചെറിയ വാടകയ്ക്ക് എന്ന് പറഞ്ഞാൽ വളരെ ചെറിയ തുകയ്ക്കാണ് അദ്ദേഹം ഇത് നൽകിയത്. അഡ്വാൻസ് പോലും വാങ്ങാതെ കരാർ പോലും ഒപ്പിട്ട് തന്നു. “പണമായി സഹായിക്കുന്നവർ അങ്ങനെ ആവട്ടെ എനിക്ക് സാധിക്കുന്നത് ഇതാണ് അത് ഞാൻ ചെയ്തു” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇനി എനിക്കിവിടെ ഓഫീസ് പ്രവർത്തിപ്പിക്കാം., ഇപ്പോൾ ഞാൻ ചെയ്യുന്ന റിയാക്ഷൻ വീഡിയോ മാത്രമായി ഒതുങ്ങാതെ ന്യൂസ് വീഡിയോകളും., പോഡ്കാസ്റ്റും, ചരിത്രവും നിയമങ്ങളും, ഔട്ട് ഡോർ സ്റ്റോറീസ്, പബ്ലിക് ഒപ്പീനിയനുകൾ., പൊളിറ്റിക്കൽ ഡ്രാമകളും അങ്ങനെ ഫുൾ ടീം എങ്ഗെജ്ഡ് ആയി പ്രവർത്തിക്കുന്ന ഒരു രീതിയിലേക്കാണ് നമ്മൾ ചാനലിനെ ഇനി എത്തിക്കാൻ പോകുന്നത്.
പക്ഷേ മുമ്പിൽ ഇനിയും കടമ്പകൾ ഉണ്ട്. വീട് മാത്രമേയുള്ളൂ. ഉള്ളിൽ സ്റ്റുഡിയോ ചെയ്യണം., എഡിറ്റിംഗ് ഡസ്ക് ചെയ്യണം., ലൈറ്റ്., ക്യാമറ., എഡിറ്റിംഗ് സിസ്റ്റം അങ്ങനെ ഓരോന്ന് സെറ്റ് ചെയ്യണം. ബേസിക് ആയി സ്റ്റുഡിയോ ചെയ്താൽ മതി. സൌണ്ട് പാനലിങ് ഒക്കെ ചെയ്യണം ഇല്ലെങ്കിൽ വീഡിയോ ക്വാളിറ്റി ഉണ്ടാവില്ല. സഹായം ചോദിക്കാൻ ഇപ്പോഴും നിങ്ങളന്നെ എനിക്കുള്ളൂ. പറ്റുന്നത് പോലെ എന്നെയൊന്ന് സഹായിക്കാമോ?
നേരത്തെ പോസ്റ്റിൽ പറഞ്ഞത് പോലെ ഞാൻ ഒന്ന് റെഡി ആയി വന്നപ്പോ ചാനൽ പാർട്ണർ ഫെജിന് ഒരു ഹെൽത്ത് പ്രശ്നം വന്നു സർജറി ഒക്കെ ചെയ്യേണ്ടി വന്നു രണ്ടാഴ്ച റസ്റ്റ് വേണ്ടിവന്നു.അതിനാൽ ഒറ്റയ്ക്ക് ഷൂട്ട് ചെയ്യുക എന്നത് പിന്നെയും ഒരു ബാലികേറാ മലയായി . എന്തായാലും ഇത്രേം ആയില്ലേ ഇനി സ്റ്റുഡിയോ ആക്കിയിട്ട് ഇനി വീഡിയോ ചെയ്യണം എന്നാണ് ആഗ്രഹം. ബാക്കി കൂടി ആവുമെന്ന് പ്രതീക്ഷയുമുണ്ട്.
പറ്റുന്നത് പോലെ ഒന്ന് സഹായിക്കണെ.
ചാനൽ നല്ല രീതിയിൽ റണ്ണിംഗ് ആയാൽ നിങ്ങളെ സാമ്പത്തിക സഹായം ചോദിച്ച് ഞാൻ ബുദ്ധിമുട്ടിക്കില്ല., ഇപ്പോ എനിക്കൊരു 10 രൂപ കിട്ടിയാലും വാലൂബിൾ ആണ്. അതിലേക്കുള്ള സപ്പോർട്ട് ആണ് എനിക്കിപ്പോൾ വേണ്ടത്. ചാനലിന്റെ മുഖം മാറുക എന്ന് വെറുതെ പറയും പോലെയല്ല. വീണ്ടും വരുന്ന പ്രോഗ്രാമുകൾ നിങ്ങളെ അതിശയിപ്പിക്കും എന്ന് ഉറപ്പ് ഞാൻ തരാം.
എന്നെ നേരിൽ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ഒരുപാട് പ്രേക്ഷകരുണ്ട്. എന്റെ താമസം ലേഡീസ് ഒൺലി ഇടത്ത് ആയതിനാൽ പലപ്പോഴും ആരെയും മീറ്റ് ചെയ്യാൻ പറ്റാറില്ല. എന്നാൽ ന്യൂ ഓഫീസിൽ എല്ലാവർക്കും സ്വാഗതം ഉണ്ട്. പ്രേക്ഷകരെ ഉൾപ്പെടുത്തിയുള്ള പ്രോഗ്രാമുകൾ ഞാൻ കണ്ടക്റ്റ് ചെയ്യുന്നുണ്ട്. അകത്തെ മുറികൾ ഒരു ചാനൽ നടത്തിപ്പിനായി സജീകരിക്കുക എന്നൊരു കടമ്പയാണ് മുന്നിൽ. അത് കടന്നാൽ ekm വന്നാൽ നിങ്ങൾക്കെന്നെ കാണാം.
അപ്പോ കൂടെയുണ്ടാവില്ലേ?
Send your contribution to
: Gpay/watsap- 9895072450
Account name :
mareena daisy
Account number: 50200112007242
Bank name : HDFC Bank
Branch : pachalam
IFSC : HDFC0001403
✍🏻mareena Daisy george
1 week ago | [YT] | 1,657
View 29 replies
Poli News
ഇന്ത്യൻ സ്വതന്ത്രസമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള പങ്ക് പലപ്പോഴും ചർച്ചയാകാറുണ്ട്. വലിയ വായിൽ സഖാക്കൾ പ്രസംഗിക്കുന്നത് സ്വതന്ത്ര സമരത്തിൽ അവരുടെ പാർട്ടി നിർണ്ണായക പങ്ക് വഹിച്ചു എന്ന നിലയിലാണ്.
കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി എന്ന് സ്ഥാപിക്കാൻ വേണ്ടി ഇവർ പൊക്കിക്കൊണ്ടുവരുന്ന അഞ്ച് മഹാ വിപ്ലവങ്ങളുടെ യഥാർത്ഥ കഥ ഞാൻ പറയാം. അന്വേഷിച്ചു ചെല്ലുമ്പോൾ വേറെ കഥയായിരിക്കും.
ഒന്ന്: 1921-ലെ പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം.
1921-ൽ കോൺഗ്രസ് സമ്മേളനത്തിൽ ഹസ്രത് മോഹാനി ഈ പ്രമേയം അവതരിപ്പിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) എന്നൊരു സംഘടന ഇന്ത്യയിൽ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടിട്ടുപോലുമില്ല. 1925-ൽ കാണ്‍പൂരിൽ വെച്ചാണ് ഈ പാർട്ടി ഉണ്ടാകുന്നത്. അതായത്, പാർട്ടി ഉണ്ടാകുന്നതിന് 4 വർഷം മുൻപ്, കോൺഗ്രസ് വേദിയിൽ വെച്ച് ഒരു വ്യക്തി സ്വന്തം നിലയ്ക്ക് ഉയർത്തിയ ആവശ്യത്തെയാണ് കമ്മ്യൂണിസ്റ്റുകാർ പിന്നീട് തങ്ങളുടെ ഔദ്യോഗിക 'പാർട്ടി പ്രമേയം' ആയി ചരിത്രത്തിൽ മാറ്റിയെഴുതിയത്!
രണ്ട്: 1942-ലെ ക്വിറ്റ് ഇന്ത്യ സമരം.
1942-ൽ രാജ്യം മുഴുവൻ ഗാന്ധിജിയുടെ നേതൃത്വത്തിൽ 'ക്വിറ്റ് ഇന്ത്യ' എന്ന് വിളിച്ച് ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യുമ്പോൾ ഇവിടുത്തെ സഖാക്കൾ മാത്രം മാറിനിന്ന് ബ്രിട്ടീഷുകാർക്കൊപ്പം കൂടുകയായിരുന്നു. കാരണം ഇവരുടെ കാമുകിയായ റഷ്യ അന്ന് ബ്രിട്ടന്റെ കൂട്ടുകാരനായിരുന്നു. സ്വന്തം രാജ്യത്തെ സ്വാതന്ത്ര്യ സമരത്തേക്കാൾ ഇവർക്ക് വലുത് റഷ്യയുടെ സുരക്ഷയായിരുന്നു! അന്നത്തെ കമ്മ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി പി.സി. ജോഷി ബ്രിട്ടീഷ് ഹോം സെക്രട്ടറി മാക്സ്വെല്ലിന് 120 പേജുള്ള രഹസ്യ കത്തെഴുതി ഉറപ്പു നൽകി; 'കോൺഗ്രസിന്റെ സമരങ്ങളെല്ലാം ഞങ്ങൾ ഒതുക്കിക്കോളാം, ബ്രിട്ടീഷ് പോലീസിനേക്കാൾ നന്നായി ഞങ്ങൾ പണിയെടുത്തോളാം' എന്ന്! ഇതിനു പകരമായി ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കി, നേതാക്കളെ ജയിലിൽ നിന്ന് വിട്ടു, പത്രം തുടങ്ങാൻ കാശും പേപ്പറും നേരിട്ട് കൊടുത്തു സഹായിച്ചു. സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തേക്കാൾ വിദേശ ശക്തിയോട് കൂറ് കാണിച്ച് സ്വന്തം ജനങ്ങളെ ബ്രിട്ടീഷുകാർക്ക് ഒറ്റു കൊടുത്ത ചരിത്രമാണിത്!
മൂന്ന്: കയ്യൂർ സമരം.
ഇവിടുത്തെ സഖാക്കൾ പറഞ്ഞുനടക്കുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തോക്കും തൂത്തുവാരി വലിയ സായുധ വിപ്ലവം നടത്തി നാല് പേർ രക്തസാക്ഷികളായി എന്നാണ്. എന്നാൽ ഇതിന്റെ യഥാർത്ഥ കഥ നോക്കിയാൽ അതൊരു ക്രമസമാധാന പ്രശ്നം മാത്രമായിരുന്നു എന്ന് മനസ്സിലാകും. 1941 മാർച്ചിൽ കയ്യൂരിൽ കർഷക സംഘം ഒരു ജാഥ നടത്തുന്നതിനിടയിലേക്ക് 'സുബ്രായൻ' എന്ന പാവപ്പെട്ട ഒരു ലോക്കൽ പോലീസുകാരൻ വന്നുപെട്ടു. പ്രകോപിതരായ ജനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ ആ പോലീസുകാരൻ ജീവനും കൊണ്ട് കരിങ്കോട് പുഴയിലേക്ക് ചാടി. പിന്നാലെ ഓടിയെത്തിയ ആളുകൾ പുഴയിലേക്ക് കല്ലെറിയുകയും അദ്ദേഹം വെള്ളത്തിൽ മുങ്ങിമരിക്കുകയുമാണുണ്ടായത്. ഇത് ഒരു തരത്തിലും ആസൂത്രിതമായ സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നില്ല. എന്നാൽ ഈ അബദ്ധ മരണത്തിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാർ നാല് കമ്മ്യൂണിസ്റ്റ് യുവാക്കളെ തൂക്കിലേറ്റി. ഒരു ലോക്കൽ കോൺസ്റ്റബിൾ പുഴയിൽ വീണു മരിച്ച കേസിനെയാണ് പിന്നീട് വലിയൊരു സായുധ വിപ്ലവ ചരിത്രമാക്കി പാർട്ടി പുനർനിർമ്മിച്ചത്!
നാല്: പുന്നപ്ര വയലാർ സമരം.
ദിവാന്റെ പട്ടാളത്തിന്റെ കയ്യിൽ അത്യാധുനിക തോക്കുകളും മെഷീൻ ഗണ്ണുകളും ഉണ്ടെന്നറിഞ്ഞിട്ടും പാവം തൊഴിലാളികളെ വെറും വാരിക്കുന്തവുമായി മരണത്തിലേക്ക് തള്ളിവിട്ട വലിയൊരു മനുഷ്യബലിയുടെ കഥയാണത്. 'ദിവാന്റെ തോക്കിൽ നിന്ന് വരുന്നത് വെറും ഡമ്മി വെടിയുണ്ടകളാണ്, നിങ്ങളെ രക്ഷിക്കാൻ റഷ്യയിൽ നിന്ന് ചുവപ്പുസേന ആകാശത്തുനിന്ന് പാരച്യൂട്ടിൽ വരും' എന്നൊക്കെ പച്ചക്കള്ളം പറഞ്ഞ് പാവങ്ങളെ കബളിപ്പിച്ചു. വെടിവെപ്പ് തുടങ്ങി മനുഷ്യർ കൂട്ടത്തോടെ മരിച്ചുവീണപ്പോൾ നേതാക്കളെല്ലാം സുരക്ഷിതമായി ഒളിവിൽ പോവുകയാണ് ചെയ്തത്. ഇത് ഞാൻ പറയുന്നതല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന സൈദ്ധാന്തികനായിരുന്ന കെ ദാമോദരൻ തന്നെ പിൽക്കാലത്ത് തുറന്നുപറഞ്ഞിട്ടുണ്ട്; പുന്നപ്ര-വയലാർ സമരം നേതൃത്വത്തിന്റെ കടുത്ത തന്ത്രപരമായ പിഴവായിരുന്നുവെന്നും പാവപ്പെട്ട മനുഷ്യരെ അവിടെ വെറുതെ ബലി കൊടുക്കുകയായിരുന്നുവെന്നും! പാവങ്ങളുടെ ചോര വീഴ്ത്തി അതിനു മുകളിൽ രക്തസാക്ഷി സ്മാരകങ്ങൾ പണിത് പാർട്ടി വളർത്തുന്ന രീതി അന്നും ഇന്നും ഒന്നുതന്നെയാണ്.
അഞ്ച്: തെലങ്കാന സായുധ സമരം.
ഇവിടുത്തെ സഖാക്കൾ പറഞ്ഞുനടക്കുന്നത് നൈസാമിനെതിരെയും ജന്മിമാർക്കെതിരെയും ഞങ്ങൾ നടത്തിയ വീരപോരാട്ടം എന്നാണ്. എന്നാൽ ഇതിന്റെ യഥാർത്ഥ ട്വിസ്റ്റ് കേൾക്കണോ? 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും 1951 വരെ ഇവർ തോക്കുമായി കാട്ടിലും മേട്ടിലും ഒളിച്ചിരുന്ന് യുദ്ധം ചെയ്തത് ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യൻ ജനാധിപത്യ സർക്കാരിനോടും ഇന്ത്യൻ പട്ടാളത്തോടും ആയിരുന്നു! 1948-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക 'കൽക്കട്ട തീസിസ്' വഴി ഇവർ പ്രഖ്യാപിച്ചത് 'ഈ കിട്ടിയ സ്വാതന്ത്ര്യം വ്യാജമാണ്' എന്നാണ്. സോവിയറ്റ് യൂണിയന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഇന്ത്യൻ ഭരണകൂടത്തെ സായുധമായി അട്ടിമറിച്ച് റഷ്യൻ മോഡൽ ഭരണം സ്ഥാപിക്കാനായിരുന്നു ഈ സമരം. ഒടുവിൽ ഇന്ത്യൻ പട്ടാളം വന്ന് കടുത്ത നടപടികളിലൂടെയാണ് ഈ അക്രമം അടിച്ചമർത്തിയത്. അതുകൊണ്ട് ഇത് സ്വാതന്ത്ര്യസമരമല്ല, മറിച്ച് നമ്മുടെ രാജ്യത്തിനെതിരെയുള്ള പച്ചയായ ആഭ്യന്തര യുദ്ധമായിരുന്നു!
ഈ പറഞ്ഞതിനെല്ലാം ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിലെ ജോഷി മാക്സ്വെൽ കത്തുകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ കൽക്കട്ട തീസിസും അരുൺ ഷൂരിയുടെ പുസ്തകവും തെളിവായിട്ടുണ്ട്. ഇനിയും വിശദീകരണം ആവശ്യമെങ്കിൽ ഓരോ പോയിന്റും കൃത്യമായി വിശദീകരിച്ച് ഓരോ പോസ്റ്റായി ഇടാം കമന്റിൽ പറഞ്ഞാൽ മതി. മേല്പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് സംശയം തോന്നുന്നവർ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്തുകൊണ്ട് പോയി ai ഉപയോഗിച്ച് ഫാക്ട് ചെക്ക് ചെയ്യുക.
സഖാക്കൻമാരെ,
'രണ്ടാം ലോകമഹായുദ്ധത്തിൽ ഞങ്ങൾ ഹിറ്റ്‌ലറെ തോൽപ്പിച്ചു, ക്യൂബയിൽ വിപ്ലവം നടത്തി, വിയറ്റ്നാമിൽ അമേരിക്കയെ ഓടിച്ചു' എന്നൊക്കെ ഇനിയെങ്കിലും തള്ളരുത്.
സ്വന്തം രാജ്യത്ത് ഒരു സമരം നടക്കുമ്പോൾ റഷ്യയിലും ചൈനയിലും അമേരിക്കയിലും എന്ത് നടക്കുന്നു എന്ന് നോക്കി നിലപാട് മാറ്റുന്ന നിങ്ങളാണോ ഇവിടുത്തെ സ്വാതന്ത്ര്യ സമര നായകന്മാർ? പറച്ചിൽ മുഴുവൻ പാവപ്പെട്ട തൊഴിലാളികൾക്ക് ഒപ്പമാണെന്ന്, പക്ഷെ പ്രവർത്തി മുഴുവൻ അവരെ വെടിയുണ്ടയ്ക്ക് മുന്നിലേക്ക് തള്ളിവിട്ട് രക്തസാക്ഷികളെ ഉണ്ടാക്കുക എന്നതും അവരുടെ പേരിൽ ബക്കറ്റ് പിരിവ് നടത്തുക എന്നതില്ലം ഊന്നിയാണ്! സ്വാതന്ത്ര്യസമരത്തിൽ നിങ്ങൾ പങ്കെടുത്തു എന്ന് സ്ഥാപിക്കാൻ വേണ്ടി ഇനിയും ഇങ്ങനെ ഓരോ തമാശക്കഥകളും കൊണ്ട് വരരുത്. ഇത് നിങ്ങളോടുള്ള അപേക്ഷയല്ല മുന്നറിയിപ്പാണ്.
✍🏻Mareena Daisy George
2 weeks ago | [YT] | 1,850
View 63 replies
Poli News
അപർണ്ണ കുറുപ്പിനെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ പിന്തുണ തന്നില്ലത്രേ.,
അതിലെ വിയോജിപ്പുകൾ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ച് അപർണ്ണയും. മാധ്യമപ്രവർത്തകരുടെ സംഘടന അടക്കം അപർണ്ണയേ ഒറ്റപ്പെടുത്തി എങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ പ്രതീക്ഷിച്ച് പോലും?
എന്തർത്ഥത്തിൽ ആണ് നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് എതിരെ നിൽക്കുമെന്ന് പ്രതീക്ഷിച്ചത്? ഇറാനിലെ പേർഷ്യൻ ഭരണകൂടത്തെ വീഴ്ത്തി ഖോമെയ്നിമാർ ഭരണം കയ്യടക്കുന്ന കാലത്ത് തട്ടമിടാത്ത സ്ത്രീകളെ കൊന്ന് കളഞ്ഞ, വധശിക്ഷയ്ക്ക് മുൻപ് കന്യകത്വം പോലും നശിപ്പിക്കണമെന്ന പ്രാകൃതചിന്ത പ്രവർത്തിയിൽ വരുത്തിയിരുന്ന ഖോമനിക്കൊപ്പം നിന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. തിരിച്ച് കിട്ടിയത് കൊലക്കയറ് എന്നത് ചരിത്രം.
എല്ലാം കാലത്തും അവർ രക്തം ചൊരിഞ്ഞവരോട് ഒപ്പമാണ്.ചെക്വേര മുതൽ സദ്ദാം ഹുസൈൻ വരെ അവർക്ക് പോരാളികളാണ്.
കമ്മ്യൂണിസം തന്നെ മറ്റൊരു മതമാണ്. അതിലെ അംഗങ്ങൾക്ക് പൂർണമായ അനുസരണ അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. പാർട്ടി പത്രം, പാർട്ടി ഫണ്ട്, പാർട്ടി ലെവി, പാർട്ടി പരിപാടികൾ, പാർട്ടി സംഘടനകൾ എന്നിങ്ങനെ എല്ലാത്തിലും പങ്കാളിത്തം നിർബന്ധം. വേറെ ഓപ്ഷൻ ഇല്ല.ചോദ്യങ്ങൾ ചോദിച്ചാൽ വർഗ്ഗവഞ്ചകനായി മുദ്രകുത്തപ്പെടും. പാർട്ടിയിൽ നിന്ന് പുറത്താക്കും. വേണ്ടി വന്നാൽ അൻപതൊന്ന് വെട്ട് വെട്ടി കൊന്നു കളയും. കറന്റ് മുതൽ വെള്ളം വരെ കട്ട് ചെയ്യും. ജോലി കളയും സ്ഥലം മാറ്റും. പൊതുസ്ഥലത്ത് വെച്ച് അപമാനിക്കും എതിർത്ത് നിൽക്കുന്നവന് ജീവിതം അതിദുസഹമാക്കും. എന്റപ്പൻ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. CITU തൊഴിലാളി. അനുഭവം കുരു.
ലോകത്തിലെ എണ്ണം പറഞ്ഞ ഏകാധിപതികളായ ഭരണാധികാരികൾ എല്ലാം കമ്മ്യൂണിസ്റ്റ് ആണ്. നോർത്ത് കൊറിയയിലെ തക്കുടുമോൻ അടക്കം. ഇസ്ലാമും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. മുകളിലെ വരികളിലെ ചോദ്യം ചോദിക്കുക എന്നത് പാർട്ടിയെ മാറ്റി മതത്തെ എന്നാക്കൂ. ബാക്കി എല്ലാം സെയിം ആണ്. അനുഭവങ്ങൾ ഭയങ്കരമാണ്. കൈ വെട്ടി മാറ്റപ്പെട്ട, എല്ലാ അർത്ഥത്തിലും ജീവിതം തകർന്ന ജോസഫ് മാഷ് നമുക്ക് മുന്നിലുണ്ട്. ചേകന്നൂർ മൗലവി ഇന്നും കാണാമറയത്താണ്.
ആ ഇവരിൽ നിന്നുമാണോ നിങ്ങൾ സപ്പോർട്ട് പ്രതീക്ഷിച്ചത്. ഒരേ ഐഡിയോളജി ഉള്ളവരാണ് ഒന്ന് ചേരുക. അവരൊന്നാണ്.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെക്കൊണ്ട് ഇട്ട പോസ്റ്റ് പിൻവലിപ്പിക്കുക. ആഭ്യന്തര മന്ത്രിയെക്കൊണ്ട് എടുത്ത കേസ് നിർത്തി വെയ്പ്പിക്കുക, പരാതിക്കാരിക്കെതിരെ കേസെടിപ്പിക്കുക. അങ്ങനെ അനന്തമായ അധികാരങ്ങളിലേക്കാണ് അവരുടെ കടന്ന് കയറ്റം.
ലീഗാണ് ഭരിക്കുന്നത് എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അവരോട് അതിൽ ബഹുമാനവും തോന്നണം. കാരണം യൂണിറ്റി. അതൊന്നാണ് അവരുടെ ബലം. നമുക്ക് ഇല്ലാതെ പോയതും അതാണ്. ഒന്നിച്ച് നിന്നാൽ ലോകം കീഴടക്കമെന്നവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വായ് നോക്കി നിൽക്കാനാണ് ഞാനടക്കമുള്ള മനുഷ്യരുടെ വിധി.
നമ്മളിതിൽ ഇല്ല
കണ്ടാൽ മതി
Mareena Daisy George
2 weeks ago | [YT] | 2,321
View 80 replies
Poli News
പ്രിയപ്പെട്ടവരേ.,
എല്ലാവർക്കും സുഖമാണോ? casual ആയി ചോദിക്കുന്നതല്ല. അറിയാവുന്ന എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങളാണ്. ഓണം മിക്കവരുടെയും പനി കൊണ്ടുപോയി. പനിക്ക് ശേഷമുള്ള ശ്വാസസംബന്ധപ്രശ്നങ്ങൾ ആണെങ്കിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്നു. എന്തോ പകർച്ച ഫ്ലൂ ആണെന്ന് തോന്നുന്നു. അതിനാൽ വീണ്ടും ചോദിക്കുന്നു എല്ലാവർക്കും സുഖമാണോ?
എനിക്ക് ഓണത്തിന് പനി വന്നത് പോലെ ചാനൽ പാർട്ണർ ഫെജിനും പനി വന്നു. ചുമ കൂടി അതൊരു സീരിയസ് ആരോഗ്യപ്രശ്നമായി.അടിയന്തിരമായി ഒരു സർജറി ചെയ്യേണ്ടി വന്നു.
ഇന്നലെയായിരുന്നു സർജറി ആജീവനാന്ത വേദന ഒഴിവാക്കാൻ 2 ദിവസം അതിവേദന തിന്നേണ്ടി വന്നു. തുടർച്ചായ ഈ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒട്ടും തന്നെ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മാനസികമായി അത്രതന്നെ സുഖമില്ല.
ഒറ്റയ്ക്ക് വീഡിയോ ചെയ്യാൻ ശ്രമിച്ചു പക്ഷേ ശീലമില്ലാത്തത് വഴങ്ങുന്നില്ല. ഒരുപാട് ഒരുപാട് തെറ്റുകൾ വരുകയാണ്. അതിനാൽ ഒന്ന് ശരിയാകുന്നത് വരെ ഇടവേള നൽകാതെ മാർഗമില്ലെന്നായി.
ഫിസിയോ തെറാപ്പി നിർത്തി വെക്കേണ്ടി വന്നു. പണത്തിന്റെ ബുദ്ധിമുട്ട് വന്നു. ഡെയിലി 1500 രൂപ എന്നുവെച്ചാൽ അതൊരു നിസാരതുകയല്ലല്ലോ. തുടർച്ചയായി വർക്ക് ചെയ്യാതെ മാസം 3 ആയല്ലോ. യൂട്യൂബിന്റ പുതുക്കിയ പോളിസി പ്രകാരം കൺസിസ്റ്റൻസി ഇല്ലാത്ത ചാനലുകളുടെ മാനിറ്റൈസേഷൻ കട്ടാകും. ഒരിക്കൽ മോണിറ്റൈസ് ആയെന്ന് കരുതി അങ്ങ് ഇട്ട് പോയിട്ട് പിന്നെ വന്നു നോക്കിയാൽ ഉണ്ടാവില്ലെന്ന് സാരം. പിന്നെ വീണ്ടും ക്രൈറ്റീരിയ മീറ്റ് ചെയ്യണം.
ആകെ മൊത്തം ബുദ്ധിമുട്ടിലാണ്. ഫേസ്ബുക്ക് മോണിറ്റൈസേഷൻ പിന്നെ പണ്ടേ ഇല്ലല്ലോ. എന്റെ നടുവ് ശരിയായെങ്കിലും അതിന്റെ അലൈൻമെന്റ് ചേഞ്ച് കൊണ്ട് ഉണ്ടായ കഴുത്തിലെ ഡിസ്ക് തള്ളൽ നല്ല വേദനയാണ്. അവസാന ബാച്ച് ചെയ്തു കൊണ്ടിരുന്നത് കഴുത്തിനായിരുന്നു. നല്ല കുറവ് നടുവിന്റെ വേദനയ്ക്ക് വന്നത് തെറാപ്പി കൊണ്ടാണ്. ഒരാഴ്ച കൂടി കഴുത്തിന്റെ ചെയ്തിരുന്നേൽ അതും മാറിയേനെ. തുമ്മൽ ശമനം ഉണ്ട്.
എല്ലാവരും അവസ്ഥയിൽ ആണെന്നറിയാം എങ്കിലും പറ്റുന്നവർ സഹായിക്കണെ., ആരോഗ്യപ്രശ്നം ഒന്ന് മാത്രമാണ് എന്റെ ലക്ഷ്യങ്ങളിലേക്ക് എത്താൻ എനിക്ക് ആകെയുള്ള ഒരു തടസ്സം. ആ കടമ്പ ഒന്ന് കടന്ന് കിട്ടിയാൽ ഇപ്പോ മിസ്സായതിന്റെ നൂറിരട്ടി ഞാൻ ചെയ്തിരിക്കും. ഫെജിനും കൂടി ഒന്ന് റെഡി ആയി വന്നാൽ പിന്നെ ഡബിൾ ഓക്കെ ആണ്.
ആ കോമ്പോ മനസിന്റെ ധൈര്യമാണ്. പ്രതിസന്ധികൾ തളർത്തുന്നവയാണ് പക്ഷേ തളരാൻ എനിക്ക് വയ്യല്ലോ. പോളിന്യൂസിനും പബ്ലിക് ഒപ്പീനിയനും പുതിയ മുഖങ്ങളുമായി ഞങ്ങൾ വരും. കൂടെയുണ്ടാവില്ലെ?
Send your contribution to
: Gpay/watsap- 9895072450
Account name :
mareena daisy
Account number: 50200112007242
Bank name : HDFC Bank
Branch : pachalam
IFSC : HDFC0001403
Nb: ഫോട്ടോ,ഫെജിനും മെറിനും
✍🏻Mareena Daisy george
3 weeks ago | [YT] | 1,703
View 25 replies
Poli News
സ്ത്രീവിരുദ്ധ സ്റ്റേറ്റ്മെന്റ് പറഞ്ഞ കാന്തപുരത്തോട് ക്ഷമിക്കാമോ?
പ്രായം.., വിവരക്കേട്.., തന്ത വൈബ്., അതുകൊണ്ട് ഉണ്ടാവുന്ന അന്ധമായ വിശ്വാസം ഇതൊക്കെ കൊണ്ട് ആ അപ്പൂപ്പൻ എന്തേലും
പറഞ്ഞതാണ് എന്ന് വെയ്ക്കാമോ?
അങ്ങനത്തെ എത്ര അപ്പൂപ്പന്മാരെ നമ്മൾ മുൻപ് കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് മുൻ മുഖ്യമന്ത്രി. ഉച്ചിപ്രാന്ത് അല്ലായിരുന്നോ മനുഷ്യരെ കാണുമ്പോ. പ്രായത്തിന്റെ., അസുഖത്തിന്റെ അങ്ങനെ പലതിന്റെയും കാണും എന്ന് നമ്മൾ മലയാളികൾ മനസിലാക്കി. അതുകൊണ്ട് ആണല്ലോ തോല്പിച്ച് ജനങ്ങൾ വീട്ടിലിരുത്തിയത്.
വാർദ്ധക്യം പലപ്പോഴും ആൾക്കാർക്ക് ക്ഷമിക്കാനുള്ള ഒരു കാരണമാകാറുണ്ട്. അല്ലെങ്കിൽ ആക്കാറുണ്ട്.
പ്രായമായതല്ലേ വിട്ട് കള എന്ന വാചകം കേൾക്കാത്തവർ നമ്മളിൽ കുറവായിരിക്കും. എന്നാൽ ഈ ന്യായീകരണം സത്യത്തിൽ വാലിഡ് ആണോ?
ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ ജീവിച്ചവരാണോ കുറവ് ജീവിച്ചവർ ആണോ കൂടുതൽ പക്വതയോടെ പെരുമാറേണ്ടത്? ആരാണ് മനസ്സിലാക്കേണ്ടത്? ആരാണ് വിട്ട് കൊടുക്കേണ്ടത്? ഇവിടെ ജീവിച്ച് തീരാറായവരുടെ ആഗ്രഹങ്ങൾക്കാണ് പലപ്പോഴും വില. മരിക്കാൻ കിടക്കുന്ന അപ്പൂപ്പന്റെ അവസാനത്തെ ആഗ്രഹമായി ആഗ്രഹിക്കാത്ത ജീവിതം തുടങ്ങേണ്ടി വരുന്ന എത്ര ചെറുപ്പക്കാരുണ്ട്?
ചിലരൊക്കെ മരിക്കുന്നെന്ന് മുന്നേ സത്യം വാങ്ങിക്കും., ചത്താലും സ്വസ്ഥത തരാത്ത ആഗ്രഹങ്ങൾ. അവർക്ക് വേണ്ടി ഹോമിക്കേണ്ടി വരുന്ന ജീവിതങ്ങൾ. ഇത് ശരിയാണോ?
പാട്ട് പോലും വെയ്ക്കാൻ അനുവദിക്കാത്ത പട്ടാളം തോറ്റ് പോകുന്ന ചിട്ടയുള്ള വീടുകളുണ്ട്. ഇതുപോലെ എല്ലാം തീരുമാനിക്കുന്ന പ്രായമുള്ള കാർന്നോർ അവിടെയും ഉണ്ടാകും.
എപ്പോഴെങ്കിലും ഒക്കെ സഹികെട്ട് ആരെങ്കിലും പ്രതികരിക്കും. അതോടെ തീരുമോ എല്ലാം? ഇല്ല. പ്രതികരിക്കുന്ന ആളെ നിശബ്ദനാക്കാൻ ആ വീട്ടിൽ വേറെ ആൾക്കാർ ഉണ്ടാകും. കുടുംബത്തിലെ ടോക്സിക് വ്യക്തിയേ പ്രായത്തിന്റെ, ത്യാഗത്തിന്റെ ഒക്കെ കഥകൾ പറഞ്ഞു അവർ വെളുപ്പിക്കും. താഴ്ന്നു കൊടുക്കണം വിട്ട് കൊടുക്കണം അല്ലെങ്കിൽ നന്ദിയില്ലാത്തവർ ആയിപ്പോകും നമ്മളെന്ന് പറഞ്ഞു ഇമോഷണലി manipulate ചെയ്യാൻ ശ്രമിക്കും.
അവിടെ നമ്മൾ നിന്നില്ലെങ്കിൽ പിന്നെ ടോൺ ഭീഷണിയുടേത് ആയിരിക്കും. അനുസരിക്കാത്തവർക്ക് വീട് ഉണ്ടാവില്ല. ഇപ്പോ സ്വന്തമെന്ന് ഉള്ള എല്ലാം ഈ പ്രായമുള്ള ആള് ഉണ്ടാക്കിയതാണ്. അയാളെ അനുസരിക്കില്ല എന്നാണെങ്കിൽ ഇറങ്ങിക്കോ എന്ന മട്ടാവും.
പ്രതികരിക്കുന്ന ആൾക്കാരിൽ 50 ശതമാനം സത്യത്തിൽ ആദ്യത്തെ ഇമോഷണൽ മാനിപുലേഷനിൽ വീണു പോകാറാണ് പതിവ്. ടോക്സിക് കാർന്നൊരെ ത്യാഗത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നതിനാൽ പിള്ളേർ ചിലപ്പോ മാപ്പ് ചോദിച്ച് കാലിൽ വീണെന്നിരിക്കും അജ്ജാതി ആണെ വെളുപ്പിക്കുന്നവരുടെ പെർഫോമൻസ്.
അവിടെ വീഴാത്ത ബാക്കി 25 ശതമാനം വീട്ടിന്ന് ഇറങ്ങിക്കോ എന്ന് കേൾക്കുമ്പോ വീഴും. ധൈര്യമില്ല., ആത്മവിശ്വാസമില്ല ( അത് ഇത്തരം കാർന്നോമാരുടെ വളർത്തിന്റെ പ്രത്യേകതയാണ്. സ്വന്തം കാലിൽ നിൽക്കാൻ ഒരിക്കലും വിടില്ല എപ്പോഴും ബ്രാഞ്ചസ് കണക്ഷൻ ഉണ്ടാവും. ബിസിനസിൽ പോലും ഇൻഡിപെൻഡൻസി കുറവായിരിക്കും.) അങ്ങനെ വേറെ വഴിയില്ലാതെ കാർന്നൊരെ സഹിക്കാം എന്ന് തീരുമാനിക്കും.
ബാക്കിയൊരു 25 ശതമാനം ഇതിലൊന്നും വീഴില്ല. അപ്പൂപ്പന്റെ അവസാനത്തെ ആഗ്രഹം എന്ന് പറയുമ്പോ., ഇത്രേം കാലം ജീവിച്ചിട്ട് എത്ര ആഗ്രഹം നടന്നു കണ്ടുകാണും? ഇനി ഒന്നും നടന്നില്ലെങ്കിലും അതിന് ഞാനല്ലല്ലോ ഉത്തരവാദി? ഇനി എന്റെ ജീവിതം വെച്ച് വേണോ ആഗ്രഹം നടത്താൻ എന്ന് തിരിച്ചു ചോദിക്കും. കല്യാണം കാണാൻ ആണ് ആഗ്രഹമെങ്കിൽ അടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് വിട്ടോളാൻ പറയും.
ഇഷ്ടമുള്ളത് പഠിക്കാൻ പോകും
ഇഷ്ടമുള്ള പ്രഫഷൻ തിരഞ്ഞെടുക്കും
ഇഷ്ടമുള്ള ഡ്രസ് ധരിക്കും
ഇഷ്ടമുള്ളിടത്ത് യാത്ര പോകും
ഉടനെ അടുത്ത നടപടി വരും. ഇറങ്ങിക്കോ വീട്ടിന്ന്. കേൾക്കാൻ കാത്തിരുന്നത് പോലെ റെഡിയാക്കി വെച്ചിരുന്ന ബാഗും എടുത്ത് അങ്ങ് വിടും. അവർക്കിഷ്ടമുള്ളത് പോലെ ജീവിക്കും. ഫാമിലി എന്നത് പിന്നെ ചിതറി തെറിച്ചൊക്കെ ആവും. ഇങ്ങനെ സംഭവിക്കുമ്പോ കുറ്റം ആർക്കാ? സമൂഹം ആരെയാണ് കുറ്റം പറയുന്നേ?
പ്രായമുള്ള കാർന്നോരുടെ മനസിലാക്കാനുള്ള കഴിവില്ലായ്മ വിഷയമല്ല., ജീവിതത്തിലെ അനുഭവപരിചയം കൊണ്ട് ഉണ്ടാക്കി എടുക്കേണ്ട ക്ഷമ., വിവേകം., സന്ദർഭോചിതമായ പെരുമാറ്റം എന്നിങ്ങനെ ഒന്നും ഉണ്ടാക്കി എടുക്കാത്തത് വിഷയമല്ല., എന്തിന് പത്തിരുപത് വർഷങ്ങൾ ഒരുമിച്ച് ജീവിക്കുന്നവരുടെ ഒരു ആഗ്രഹങ്ങളും പരിഗണിക്കാത്തത് വിഷയമല്ല., അയാളുടെ സ്വന്തം മക്കളെയും അവരുടെ ആഗ്രഹങ്ങളെയും അയാൾ മനസ്സിലാക്കാത്തത് വിഷയമല്ല, അയാളുടെ വാശി., അയാളുടെ അഹങ്കാരം അതൊന്നും വിഷയമല്ല.
കുറ്റം പ്രതികരിച്ച ആൾക്കാവും.
എന്താണ് കാരണം? കാർണോർക്ക് പ്രായമായി.
ഇതൊക്കെ ഒരു റീസണ???
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർക്കും പ്രായമാകാറുണ്ട്. ചുമ്മാ പ്രായം നോക്കി ബഹുമാനം അർഹിക്കാത്ത അല്ലെങ്കിൽ അത് നേടിയെടുക്കും പോലെ പെരുമാറാത്ത ഒരാളെ എങ്ങിനെ ബഹുമാനിക്കാനാണ്.
ഈ സാമൂഹികവ്യവസ്ഥിതി ഉണ്ടാക്കിയത് ആരാണ്? അതിന് ഉത്തരവാദി കാർന്നൊരുമല്ല പ്രതികരിച്ച വ്യക്തിയുമല്ല. ഇടയ്ക്ക് നിന്ന് വെളുപ്പിക്കുന്ന ടീം ഇല്ലേ? അടി കൊടുക്കേണ്ടത് ആദ്യം അവർക്കാണ്. അവരാണ് കാര്യങ്ങൾ വഷളാക്കുന്നതിൽ മൂലകാരണം.
കാർന്നോരേക്കാൾ എനിക്ക് ഇവരെയാണ് വെറുപ്പ്. ഇവരും ജീവിക്കില്ല മറ്റുള്ളവരെ ജീവിക്കാനും സമ്മയ്ക്കില്ല. ഈ കാർന്നോർ ഒരിക്കൽ ചെറുപ്പം ആയിരിക്കുമല്ലോ അന്ന് ഇതൊക്കെയാണ് ശരി പ്രായമായവർക്ക് എന്തുമാവാം നീ ക്ഷമിക്കണം എന്ന് അദ്ദേഹത്തെ പഠിപ്പിച്ചത് ഇതുപോലെ ഏതെങ്കിലും വെളുപ്പിക്കൽ ബന്ധു ആയിരിക്കും. ഇതിങ്ങനെ തുടരും.
എന്നെങ്കിലും ഒരിക്കൽ വെളുപ്പിക്കാൻ നിൽക്കാതെ., പൊട്ടത്തരം പറഞ്ഞു വെറുതെ പണി മേടിക്കല്ലേ കാലം മാറി അനാവശ്യമായിട്ടുള്ള വാശി എന്തിനാണ് ഒന്നിലെല്ലും തനിക്ക് ഇത്രേം പ്രായം ആയില്ലേ അതിന്റെ പക്വത കാണിച്ചൂടെ എന്നൊന്ന് ചോദിച്ചാൽ കാർന്നോർ നന്നായ് പോകും. അത് ചെയ്യില്ല പകരം എരി കേറ്റി കേറ്റി കാർന്നോരെ മാക്സിമം മറ്റുള്ളവർ വെറുക്കുന്ന നിലയിൽ ആക്കും.
ഇപ്പോ കണ്ടില്ലേ 🧲 പുരം സപോട്ടേഴ്സ് മെഴുകുന്നത്. നടുക്ക് നിൽക്കുന്ന ആ ഉപദേശബന്ധു ഇവരാണ്. ആദ്യം അടി കൊടുക്കേണ്ടതും ഇവർക്കാണ്. പ്രതികരിക്കുന്നവരെ അടിച്ചമർത്താമെന്ന ധാരണ വെച്ച് പൊറുപ്പിക്കാൻ പാടില്ലല്ലോ.
നിനക്കൊക്കെ മതമാണ് വലുതെങ്കിൽ ഞങ്ങൾക്ക് മനുഷ്യനാണ് വലുത്. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഏത് തന്ത പറഞ്ഞാലും പോയി പണി നോക്കടാ എന്നെ പറയൂ. തന്തയെ വെളുപ്പിക്കാൻ വരുന്നവനെ മുഖം നോക്കാതെ ആട്ടും. മൂന്ന് തരം
ചോദ്യം ആവർത്തിക്കുന്നു :
ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ ജീവിച്ചവരാണോ കുറവ് ജീവിച്ചവർ ആണോ കൂടുതൽ പക്വതയോടെ പെരുമാറേണ്ടത്? ആരാണ് മനസ്സിലാക്കേണ്ടത്? ആരാണ് വിട്ട് കൊടുക്കേണ്ടത്?
Mareena Daisy george
3 weeks ago | [YT] | 2,069
View 56 replies
Load more