Madrasa vlog skimvb(EK)

EK, syllabus,SKIMVB, SUNI SAMSTHA BROAD


Madrasa vlog skimvb(EK)

എല്ലാം അല്ലാഹുവിൽ അർപ്പിക്കുക
അവൻ ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാക്കി തരും

നമ്മൾ എത്ര നല്ലതായിപെരുമാറിയാലും... എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെടണമെന്നില്ല.

ചിലർ നമ്മൾ ചെയ്ത നല്ല കാര്യങ്ങൾ പോലും മറക്കും... പക്ഷേ ചെയ്‌ത ചെറിയൊരു തെറ്റ് മാത്രം ഓർത്തിരിക്കും.

അവരെ മാറ്റാൻ ശ്രമിച്ച് നമ്മൾ തന്നെ തളരേണ്ട ആവശ്യമില്ല.

നമ്മളെ മനസ്സിലാക്കുന്നവർ നമ്മളോടൊപ്പം തന്നെ ഉണ്ടാകും.

ബാക്കിയുള്ളവരെ ബോധ്യപ്പെടുത്താൻ ജീവിതം മുഴുവൻ ചെലവഴിക്കേണ്ടതില്ല

39 minutes ago | [YT] | 3

Madrasa vlog skimvb(EK)

പ്രായമാകുന്നതിൻ്റെ ഏറ്റവും വലിയ വേദന, സമയം കൈവിട്ടുപോകുന്നത് പെട്ടെന്നൊരു നാൾ നമ്മൾ തിരിച്ചറിയുന്ന നിമിഷമാണ്.

മുന്നിൽ ഉമ്മ ഉപ്പമാർ വാർദ്ധക്യത്തിലേക്ക് നടന്നു നീങ്ങുന്നു; പിന്നിൽ നമ്മുടെ കുട്ടികൾ വളരുന്നു. എക്കാലവും ചെറുതായിരിക്കില്ലാത്ത ചെറിയ കൈകൾ കോർത്തുപിടിച്ചും, നമ്മെ കൈപിടിച്ചുയർത്തിയ വലിയ കൈകൾ എന്നേക്കുമായി വിട്ടുപോകുമെന്ന് ഭയന്നും... നാമൊരു നടുവിലകപ്പെട്ടിരിക്കുന്നു.

ജീവിക്കാൻ വേണ്ടി ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന് ഒരു ദിവസം മനസിലാകും കാരണം, ഇതുതന്നെയാണ് ജീവിതം-ഈ ചെറിയ പുലരികളും, അലങ്കോലമായ പകലുകളും, നാം നെഞ്ചിലേറ്റിയ മനുഷ്യരും...!

തിരിഞ്ഞുനോക്കുമ്പോൾ മാത്രമാകും നമ്മൾ തിരിച്ചറിയുക; നമ്മൾ ഇത്രയും കാലം ജീവിച്ചുതീർത്ത സാധാരണ ദിവസങ്ങളായിരുന്നു നമ്മുടെ ഏറ്റവും മനോഹരമായ 'പഴയകാലം' എന്ന്

ഏറ്റവും വിങ്ങലുണ്ടാക്കുന്നത് മറ്റൊന്നാണ്; എന്നെങ്കിലും തിരികെ ലഭിക്കാൻ വേണ്ടി സർവ്വസ്വവും നൽകാൻ നമ്മൾ കൊതിക്കുന്ന അസുലഭ നിമിഷങ്ങളെയാണ്, തിരിച്ചറിയാതെ നമ്മൾ വെറുതെ കളഞ്ഞുകൊണ്ടിരിക്കുന്നത്...

അല്ലെ 😍🥺🥺

10 hours ago | [YT] | 0

Madrasa vlog skimvb(EK)

സോഷ്യൽ മീഡിയ തുറന്നാൽ മുഴുവൻ life ൽ നമ്മൾ ഒറ്റയ്ക്കാവും, സ്വന്തം കാര്യം നോക്കാൻ പഠിക്കണം, നമുക്ക് നമ്മളല്ലാതെ ആരും ഉണ്ടാവില്ല എന്ന ആശയങ്ങൾ നിറഞ്ഞ റീലുകൾ ആണ്.

എൻ്റെ വ്യക്തിപരമായ അനുഭവം നേരെ മറിച്ചാണ്. Life നമുക്ക് അങ്ങനെ ഒറ്റയ്ക്ക് ഒലത്താൻ പറ്റുന്ന സാധനം അല്ല. നമുക്ക് എല്ലാരും വേണം. എല്ലാരും കൂടെ ഉണ്ടാവുകയും ചെയ്യും. നമ്മൾ ചെയ്യേണ്ട പണി നമ്മൾ ചെയ്യണമെന്നേ ഉള്ളൂ.

എനിക്ക് ഒരുപാട് ആളുകൾ പണം കടം തരാറുണ്ട്. ഞാൻ കടം കൊടുക്കാറുണ്ട്. ഒരാവശ്യത്തിന് വിളിച്ചാൽ വരുന്ന സുഹൃത്തുക്കൾ ഉണ്ട്. എവിടെയെങ്കിലും ഞാൻ ഒറ്റപ്പെടുന്നുണ്ടെങ്കിൽ അതെൻ്റെ ആ വിഷയത്തിലെ സാമൂഹികമായ ഇടപെടൽ ശരിയായിരുന്നില്ല എന്നത് കൊണ്ടാണ് എന്ന ബോധ്യവും എനിക്ക് ഉണ്ടാവാറുണ്ട്.

നമുക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണം എന്നതിനെക്കാൾ, മറ്റുള്ളവരോടൊപ്പം ജീവിക്കാൻ പഠിക്കണം എന്നല്ലേ കൂടുതൽ ശരി. ജനിച്ചുവീഴുന്നതു മുതൽ മരിക്കുന്നതുവരെ എത്രയോ മനുഷ്യരുടെ സഹായവും സ്നേഹവും പരിചരണവും നമുക്ക് ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ട് മറ്റുള്ളവരെ ആവശ്യമുണ്ട് എന്നത് ഒരു ബലഹീനതയല്ല. അതൊരു മനുഷ്യസഹജമായ കാര്യമാണ്.

നമ്മൾക്ക് ഒരു ആവശ്യം വരുമ്പോൾ ഓടിവരാൻ ആളുകളുണ്ടാകുന്നത് പെട്ടെന്നൊരു ദിവസം സംഭവിക്കുന്ന കാര്യമല്ല. വർഷങ്ങളായി നമ്മൾ മനുഷ്യരോട് എങ്ങനെ പെരുമാറി, അവരുടെ ആവശ്യങ്ങളിൽ എത്രത്തോളം കൂടെ നിന്നു, അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും എത്രത്തോളം പങ്കുചേർന്നു എന്നതൊക്കെ അതിൽ പങ്കുവഹിക്കുന്നുണ്ട്.

എല്ലാ കാര്യങ്ങളും മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിക്കരുത്. എന്നാൽ ഒന്നും ആരിൽനിന്നും പ്രതീക്ഷിക്കരുത് എന്നതും ജീവിതത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടല്ല.

ജീവിതം ഒരു ഒറ്റയാൾ പോരാട്ടമല്ല. ചില കാര്യങ്ങൾ നമ്മൾ ഒറ്റയ്ക്ക് ചെയ്യണം. ചിലത് മറ്റുള്ളവരുടെ സഹായത്തോടെ ചെയ്യണം. ചിലത് മറ്റുള്ളവർക്ക് വേണ്ടി നമ്മളും ചെയ്യണം.

കോപ്പി

😍😍😍

6 days ago | [YT] | 11

Madrasa vlog skimvb(EK)

✨✨✨✨✨✨✨✨✨✨✨✨✨✨

​🏡 *മതിലുകൾക്കപ്പുറം തളിർക്കുന്ന ഹൃദയബന്ധങ്ങൾ...* 🤍

​തൊട്ടതിനും പിടിച്ചതിനുമൊക്കെ പരിഭവം പറയുന്നവരല്ല യഥാർത്ഥ അയൽവാസികൾ. പ്രയാസങ്ങളുടെ കനൽവഴികളിൽ വാതിൽക്കൽ വന്ന് മുട്ടാതെ തന്നെ നമ്മുടെ ഹൃദയം തൊട്ടറിഞ്ഞ് അകത്തേക്ക് കടന്നുവരുന്നവരാണ്. 🌷

​കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ എന്നെ അലട്ടുന്നുണ്ട്. ഈ ജീവിതപ്പാച്ചിലിൽ ചിലപ്പോൾ ദിവസങ്ങളോളം ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല ഒരു പെരുന്നാൾ വന്നിട്ട് പോലും തിരക്കുകൾക്കിടയിൽ ആശംസകൾ കൈമാറാൻ മറന്നുപോയേക്കാം.

പക്ഷേ അതൊരിക്കലും ഉള്ളിലെ സ്നേഹം കുറഞ്ഞതുകൊണ്ടല്ലെന്ന് ഞങ്ങൾക്കറിയാം.

"എന്തുകൊണ്ട് വിളിച്ചില്ല എന്തുകൊണ്ട് വന്ന് കണ്ടില്ല"

എന്ന് കണക്കുപറയുന്നതല്ല മറിച്ച് "അവൾക്ക് എന്തെങ്കിലും പ്രയാസമുണ്ടായിരിക്കാം" എന്ന് മനസ്സുകൊണ്ട് കരുതുന്നതാണ് യഥാർത്ഥ സ്നേഹം. ✨

​ഇന്ന് നടക്കാൻ പോലും പ്രയാസമുള്ള ഒരവസ്ഥയിൽ "എനിക്ക് കുറച്ച് നേന്ത്രപ്പഴം വാങ്ങിത്തരുമോ" എന്ന് മാത്രമാണ് ഞാൻ അവരോട് ചോദിച്ചത്.

എന്നാൽ രാത്രിയായപ്പോൾ എന്റെ വീട്ടുവാതിൽക്കൽ എത്തിയത് നേന്ത്രപ്പഴമല്ലായിരുന്നു... ഒരു വലിയ ആയുസ്സിന്റെ സ്നേഹമായിരുന്നു!

​ചൂടുചോറും നല്ല തേങ്ങാച്ചമ്മന്തിയും കൊതിപ്പിക്കുന്ന മീൻകറിയും കൂടെ ചക്ക ഉപ്പേരിയും... 🍚🥥🐟 അവിടെയും തീർന്നില്ല ഇന്ന് രാവിലെ വീണ്ടും എനിക്ക് വേണ്ട പ്രഭാതഭക്ഷണവുമായി അവർ എന്റെ മുന്നിലെത്തി. الحمد لله 🤲🏻🥰

നമ്മുടെ സന്തോഷത്തിൽ നമ്മളേക്കാൾ സന്തോഷിക്കുകയും പ്രയാസങ്ങളിൽ നമ്മളേക്കാൾ മുൻപേ മനസ്സുനൊന്ത് ഓടിയെത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ അയൽവാസികൾ.

അങ്ങനെയുള്ളവർ കൂടെയുള്ളപ്പോൾ ഒരു വീട് വെറും നാലു ചുവരുകളല്ല അതൊരു വലിയ കുടുംബമാണ്. ❤️

*എന്റെ പ്രിയപ്പെട്ട ഷെറിത്താത്തയ്ക്കും കുടുംബത്തിനും ഇത്തരത്തിലുള്ള ശുദ്ധമായ സ്നേഹം കാത്തുസൂക്ഷിക്കുന്ന ലോകത്തിലെ എല്ലാ നല്ല അയൽവാസികൾക്കുമായി ഈ വരികൾ ഞാൻ സമർപ്പിക്കുന്നു...* 🌹

ഒരു ചെറിയ പ്രാർത്ഥനയോടെ... 🤲🏻
പരമോന്നതനായ الله വേ... 🥹
എന്റെ പ്രിയപ്പെട്ട ഷെറിത്താത്തയ്ക്കും കുടുംബത്തിനും നീ ആഫിയത്തുള്ള ദീർഘായുസ്സും സന്തോഷവും നൽകേണമേ. അവർ എന്നോട് കാണിച്ച ഈ സ്നേഹത്തിനും നൽകിയ ഭക്ഷണത്തിനും ഏറ്റവും ഉത്തമമായ പ്രതിഫലം ദുനിയാവിലും ആഖിറത്തിലും നീ തന്നെ നൽകി അനുഗ്രഹിക്കേണമേ. എല്ലാവിധ പ്രയാസങ്ങളിൽ നിന്നും അവരെ നീ കാത്തുരക്ഷിക്കേണമേ.
✨🤍 امين امين يا رب العالمين 🤍✨

(നിങ്ങൾ പറയുന്ന ആമീന്റെ ബർക്കത്ത് കൊണ്ട് الله ഈ ദുആ സ്വീകരിക്കുമാറാകട്ടെ.. 🥹🤲🏻)


_UmmuArif_ ✍🏻
_Thalayad_

1 week ago | [YT] | 4

Madrasa vlog skimvb(EK)

*قَلْبٌ لا يَعْرِفُ أَحَدٌ أَلَمَهُ*

*ആരും അറിയാതെ വേദന പേറുന്ന ഹൃദയം*

كَانَ رَجُلٌ فَقِيرٌ يَعِيشُ وَحْدَهُ، وَكَانَ النَّاسُ يَمُرُّونَ بِهِ دُونَ أَنْ يَسْأَلُوا عَنْهُ.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യൻ ഉണ്ടായിരുന്നു. ആളുകൾ അദ്ദേഹത്തിന്റെ അരികിലൂടെ അദ്ദേഹത്തോട് യാതൊരു ക്ഷേമാന്വേഷണങ്ങളും നടത്താതെ കടന്നുപോകുമായിരുന്നു.

وَفِي لَيْلَةٍ بَارِدَةٍ، رَآهُ رَجُلٌ غَنِيٌّ يَرْتَجِفُ مِنَ الْبَرْدِ، فَأَعْطَاهُ ثَوْبًا ثَوْبًا دَافِئًا وَطَعَامًا ، ثُمَّ مَضَى

തണുപ്പുള്ള ഒരു രാത്രിയിൽ, തണുത്തു വിറയ്ക്കുന്ന അദ്ദേഹത്തെ ഒരു ധനികൻ കണ്ടു; അദ്ദേഹം ആ പാവപ്പെട്ടവന് വസ്ത്രവും കുറച്ച് ഭക്ഷണവും നൽകി കടന്നു പോയി

فِي الْيَوْمِ التَّالِي، عَلِمَ أَنَّ الْفَقِيرَ قَدْ مَاتَ.
فَذَهَبَ إِلَى بَيْتِهِ، فَوَجَدَ الثَّوْبَ الَّذِي أَعْطَاهُ لَهُ، وَبِجَانِبِهِ وَرَقَةٌ كُتِبَ فِيها:
جَزَاكَ اللَّهُ خَيْرًا، لَمْ أَكُنْ أَحْتَاجُ إِلَى الثَّوْبِ وَحْدَهُ، بَلْ كُنْتُ أَحْتَاجُ إِلَى أَنْ يَشْعُرَ أَحَدٌ أَنَّنِي لَسْتُ وَحْدِي».

പിറ്റേദിവസം, ആ പാവപ്പെട്ട മനുഷ്യൻ മരിച്ചുവെന്ന് അദ്ദേഹം അറിഞ്ഞു.
അദ്ദേഹം ആ മനുഷ്യന്റെ വീട്ടിലെത്തി; താൻ നൽകിയ വസ്ത്രം അവിടെ ഇരിക്കുന്നതും അതിനരികിലായി ഒരു കുറിപ്പും കണ്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:

"അല്ലാഹു അങ്ങേയ്ക്ക് നന്മ ചെയ്യട്ടെ. എനിക്ക് ആ വസ്ത്രം മാത്രമായിരുന്നില്ല ആവശ്യം; ഞാൻ ഒറ്റയ്ക്കല്ലെന്ന് ആരെങ്കിലും ഒന്ന് തിരിച്ചറിയുക എന്നതും കൂടി ആയിരുന്നു എന്റെ ആവശ്യം."


فَبَكَى الرَّجُلُ وَقَالَ:
كُمْ مِنْ قَلْبِ مَكْسُورٍ نَمُرُّ بِهِ، وَلَا نَعْلَمُ مَا يُخْفِيهِ عَنَّا!»

ആ മനുഷ്യൻ കണ്ണീരണിഞ്ഞുകൊണ്ട് പറഞ്ഞു:

നമ്മളിൽ നിന്ന് അവർ എന്താണ് മറച്ചുവെക്കുന്നതെന്ന് അറിയാതെ, എത്രയെത്ര തകർന്ന ഹൃദയങ്ങൾക്കരികിലൂടെ ആണ് നാം കടന്നുപോകുന്നത്

فَلَا تَحْتَقِرْ أَلَمَ أَحَدٍ، وَلَا تَسْتَصْغِرْ كَلِمَةً طَيِّبَةً؛ فَرُبَّ كَلِمَةٍ مِنْكَ تَجْبُرُ قَلْبًا لَا يَعْلَمُ بِكَسْرِهِ إِلَّا اللَّهُ.

اللَّهُمَّ اجْعَلْنَا سَبَبًا فِي جَبْرِ الْقُلُوبِ، وَفَرِّجْ بِأَيْدِينَا كُرَبَ المكْرُوبِينَ.

അതുകൊണ്ട്, ആരുടെയും വേദനയെ നിസ്സാരമായി കാണരുത്; അതുപോലെതന്നെ, ഒരു നല്ല വാക്കിന്റെ മൂല്യത്തെയും കുറച്ചുകാണരുത്. കാരണം,തകർന്ന ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവുകൾ സുഖപ്പെടുത്താൻ നിങ്ങളുടെ ഒരു നല്ല വാക്കിന് സാധിച്ചേക്കാം.

*അല്ലാഹുവേ, ഹൃദയങ്ങളെ സുഖപ്പെടുത്തുന്നവരായി ഞങ്ങളെ മാറ്റേണമേ; ഞങ്ങളുടെ കൈകളിലൂടെ പ്രയാസമനുഭവിക്കുന്നവരുടെ ദുരിതങ്ങൾ നീക്കിത്തരികയും ചെയ്യേണമേ.*🤲🤲🤲❤️

1 week ago | [YT] | 24