യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.



Yukthivaadi

ഇസ്രായേൽ അറിഞ്ഞില്ല,അതുകൊണ്ട് ഇന്ത്യയും അറിഞ്ഞില്ല..15 ദിവസം, അത് തന്നെ പാകിസ്ഥാൻ കാണിച്ച മണ്ടത്തരം. ഒരു 10 മാസം കഴിഞ്ഞു പരീക്ഷണം നടത്തിയാൽ വിശ്വസിക്കാമായിരുന്നു. അല്ലെങ്കിൽ തന്നെ ഇവർക്ക് ആര് സമ്പുഷ്ട യൂറേനിയം കൊടുത്തു ?... തുടർന്ന് വായിക്കാം... www.yukthivaadi.com/articles/view/Does-Pakistan-ha…

1 year ago | [YT] | 1

Yukthivaadi

ലോകത്തെ ഏറ്റവും മികച്ച ജനതയെന്ന് മറ്റുള്ളവർ വാഴ്ത്തുന്ന യഹൂദന്മാരുടെ സ്വന്തം നാടിൻറെ പ്രധാനമന്ത്രി. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നു നീങ്ങിയെന്ന പ്രസ്താവനയുമായി വരുന്ന ഇരട്ട ചങ്കന്റെ തള്ളി മറിക്കലിനപ്പുറം ആ ആലങ്കാരിക പദങ്ങൾ അക്ഷരാർത്ഥത്തിൽ യോജിക്കുന്ന ലോകത്തിലെ രാഷ്ട്രീയ നേതാക്കളിൽ പ്രധാനി. യുദ്ധഭൂമിയിൽ ശത്രുസംഹാരം നടത്തി രക്തസ്നാനം ചെയ്ത് ഇസ്രായേലിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ നേതാവായ ബെഞ്ചമിൻ നെതന്യാഹു. ഇന്ന് ലോകരാജ്യങ്ങളുടെ തലവന്മാരെ താരതമ്യം ചെയ്താൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ തലപ്പൊക്കത്തിനൊപ്പവും നെഞ്ചുറപ്പിനൊപ്പവും നിൽക്കാൻ കഴിയുന്ന മറ്റൊരു നേതാവില്ല എന്ന് തന്നെ പറയേണ്ടിവരും.

2 years ago | [YT] | 2

Yukthivaadi

സ്ത്രീകളെ ഒരു കൃഷിഭൂമിയായി കാണുന്നവർ ആ പാടത്ത് കൊയ്തുണ്ടാക്കിയ വോട്ട് ബാങ്ക് സമ്പന്നതയിൽ മതിമറന്ന് പുരോഗമനം അവകാശപ്പെടുന്ന വിപ്ലവ വായാടികൾ തുടങ്ങി ആധുനിക മനുഷ്യർ എന്ന ക്ലെയിം നടത്തുന്നവർ വരെ വത്തക്ക സമരവുമായി കളത്തിലുണ്ട്. ചരിത്രത്തെ വളച്ചൊടിച്ച് വ്യാജ ഇരവാദം ഉയർത്തി, പച്ചനുണകൾ പറഞ്ഞ് ഒരു മഹാ കളവായിട്ടാണ് ഇസ്രായേൽ ഹമാസ് വിഷയം നമ്മുടെ മുന്നിലേക്ക് എത്തുന്നത്. "നിങ്ങളൊക്കെ എന്ത് മലര് പറഞ്ഞാലും ഹമാസും പലസ്തീനും ആണ് ശരി" എന്നൊക്കെ ഇക്കൂട്ടർ വാദിച്ച് പ്രീണനത്തിന്റെ കൊടുമുടി കയറിനിൽക്കും ഈ വിപ്ലവ വായാടികൾ. "വളച്ചൊടിക്കൽ ഒരു ക്രൈം ആണ്" എന്ന വീഡിയോയിലൂടെ ഇസ്രായേൽ പലസ്തീൻ വിഷയം എന്താണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് നോക്കി വരാം. VIDEO LINK : https://youtu.be/H3QSMckHroA മറ്റൊരു വീഡിയോ കൂടി കാണാം, ആരൊക്കെ എന്തൊക്കെ ചെയ്താലും ഞമ്മൻ്റെ ആൾക്കാർ ചെയ്യുന്നത് മാത്രമാണ് ശരി, സംഘപരിവാർ രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടി എതിർക്കണം. പക്ഷെ അത് ഇസ്ലാമിസ്റ്റുകളുടെ മടിയിൽ കിടന്നാവരുത്. ആ ഒരു മനോഭാവം മാറ്റി വസ്തുത ചികയാൻ തുടങ്ങിയാൽ സി പി എം ന് ഇസ്രായേൽ വിഷയത്തിൽ അഭിപ്രായം മാറ്റേണ്ടി വരും. അതുണ്ടായില്ലെങ്കിൽ 'ഇസ്‌ലാം' കേരളത്തിന്റെ വലതു കരം വിപരീത ദിശയിൽ അരിഞ്ഞിടുന്ന കാലം വിദൂരമല്ല.. VIDEO LINK : https://youtu.be/RdRca4dvXis?si=38gPr...

2 years ago | [YT] | 14

Yukthivaadi

സൗദി അറേബ്യയെ പിന്തള്ളി ലോകമുസ്ലീമിന്റെ എകരക്ഷകനും സംരക്ഷകനും ഷിയാ ഇറാനാണെന്ന് വരുത്തിത്തീർത്ത് ആഗോള ഇസ്‌ലാമിന്റെ അധീശത്വം നേടാനുള്ള കുതന്ത്രവും കൂടിയാണ് മിഡിൽ ഈസ്റ്റിനെ വീണ്ടും ചോരക്കളമാക്കിയത്. മതത്തിനേക്കാൾ വാണിജ്യത്തിനും ബിസിനസിനുമാണ് സൗദി ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളും ഇന്ന് മുൻതൂക്കം നല്കുന്നത്. അമേരിക്ക, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ ജനാധിപത്യ ചേരികളുമായി ഉറ്റബന്ധം പുലർത്തുന്ന GCC, കാലത്തിനനുസരിച്ച് സ്വയം മാറാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. സൽമാൻ രാജകുമാരൻ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ച് ലോകത്തിന്റെ കയ്യടി നേടുമ്പോൾ ഖൊമൈനിയുടെ ഭീകരരാഷ്ട്രം മഹസാ അമിനിയെ പോലെയുള്ള നൂറുകണക്കിന് പെൺകുട്ടികളെ കൊലപ്പെടുത്തുന്നു. വനിതാ വിമോചന നേതാവും നോബേൽ ജേതാവുമായ ഷിറിൻ ഇബാദി ഇപ്പോഴും ഇറാനിയൻ ഇരുട്ടറയ്ക്കുള്ളിലാണ്. 'ഉത്തരകൊറിയയല്ല ഇറാനാണ് യഥാർത്ഥ തെമ്മാടിരാഷ്ട്രം" വീഡിയോ കാണാം.. https://youtu.be/gP4ipeCPc7E

2 years ago | [YT] | 14

Yukthivaadi

കോടികണക്കിന് ആളുകള്‍ ഒരു ദുഷിച്ച അനാചാരം കാരണം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ ഗാന്ധിക്ക് ഒരു പ്രശ്‌നമേ അല്ല. ഗാന്ധിയുടെ അഭിപ്രായത്തില്‍ പ്രശ്‌നങ്ങള്‍ എല്ലാം ചുരുക്കം ചില വ്യക്തികളുടെ ദുഷ്പ്രവൃത്തികള്‍. മതത്തിന് യാതൊരു പങ്കുമില്ല.സത്യത്തിന് നേരെ മുഖം തിരിച്ച്, ന്യായ വൈകല്യങ്ങളുമായി ഗാന്ധി വട്ടം തിരിയുന്നു. എന്നാല്‍ ‘മഹാത്മക്കുള്ള മറുപടി’ എന്ന ലേഖനത്തില്‍ അംബേദ്ക്കര്‍ ശാസ്ത്രീയമായ ചിന്താരീതിയിലൂടെ ഗാന്ധിയുടെ വാദങ്ങളെ വീണ്ടും അവലോകനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ് ‘ഹേ ഹിന്ദുക്കളെ, നിങ്ങളുടെ നേതാക്കള്‍ ഇങ്ങനെ ആയി പോയല്ലാ!!’ "ഗാന്ധിക്കില്ലാത്തതും അംബേദ്കറിന് ഉള്ളതും" എന്ന വീഡിയോ കാണാം.. https://youtu.be/kbX0U7Ft9O4

ലേഖനമായി വായിക്കുവാൻ.. www.yukthivaadi.com/articles/view/ratinalism/41



#history #malayalam #freedomfighters #rationalism #gandhiji #gandhiquotes #ambedker #ambedkarwhatsappstatus #castesystem #indianreligion #indianreligions #religion

2 years ago | [YT] | 8

Yukthivaadi

സത്യത്തിൽ ഇപ്പോൾ ഈ മരണവാർത്ത നമുക്ക് മുന്നിലേക്ക് വരുമ്പോൾ "ധീര രക്തസാക്ഷിക്ക് ആദരാഞ്ജലികൾ " എന്നാരെങ്കിലും പറഞ്ഞാൽ അത് സഖാവ് പുഷ്പ്പന് നേർന്നതാണോ ? അതോ ഹിസ്‌ബുള്ള ഭീകരവാദി സഖാവ് നസറുള്ളക്ക് നേർന്നതാണോ ? എന്ന് പുഷ്പ്പന് വരെ സംശയം ഉണ്ടായേക്കാം. എന്തോ... ഈ കാലഘട്ടത്തിന്റെ കമ്മ്യൂണിസം സുന്നത്തിന്റെ രാഷ്ട്രീയമാണ്. "വിപ്ലവസൂര്യന്മാർക്ക് വിട" എന്ന വീഡിയോ കാണാം.. https://youtu.be/C05SijUTfmM?si=C5zMi... ഈ വിഷയം ലേഖനമായി വായിക്കുവാൻ.. www.yukthivaadi.com/articles/view/pushpan-nazarull…

2 years ago | [YT] | 9

Yukthivaadi

1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ. സോഷ്യലിസ്റ്റ് ബാനറിനുള്ളില്‍ അറുപഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊളിഞ്ഞ റോഡുകള്‍ നിറം കെട്ട സ്‌ക്കൂളുകള്‍ ഹോസ്പിറ്റലുകള്‍ 1950 മോഡല്‍ വാഹനങ്ങള്‍ നല്ല വസ്ത്രമോ ആഹാരമോ ഒന്നും ലഭിക്കാതെ നിറം കെട്ട റേഷനിംഗ് ലൈഫ്‌ലെസ്സ് ലൈഫ് അങ്ങനെയങ്ങനെ അരനൂറ്റാണ്ട് പിന്നിലേക്ക് ക്യൂബന്‍ ജനതയെ ഫിഡല്‍ കാസ്‌ട്രോ എന്ന പട്ടാളസേച്ഛാധിപതി തള്ളിയിട്ടു കളഞ്ഞു."1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ' എന്ന വീഡിയോ കാണാം ഒപ്പമുള്ള ലിങ്കിലൂടെ.. https://youtu.be/ZYBnT6dsVco?si=v1rMc...

2 years ago | [YT] | 5

Yukthivaadi

വെറും ഒൻപതു വർഷം മാത്രം അനുയായികൾ വിശേഷിപ്പിക്കുന്ന "സന്യാസജീവിതം" നയിച്ച നരേന്ദ്രനാഥ് ദത്ത എന്ന വിവേകാനന്ദൻ ഇന്ത്യയിൽ ബിംബവൽക്കപ്പെട്ട ആത്മീയ ആചാര്യൻ മാത്രമാണ്. വിവേകാനന്ദ പാറയിലും, ചിക്കാഗോ പ്രസംഗത്തിലും മിത്തുകളും, യുക്തിയ്ക്ക് നിരക്കാത്ത കെട്ടുകഥകളും വച്ച് കെട്ടിയാണ് ഇന്ത്യയിലെ വിപ്ലവ പാർട്ടികൾ മുതൽ, വർഗ്ഗീയ പ്രസ്ഥാനങ്ങൾ വരെ വിവേകാനന്ദനെ കൊണ്ടാടുന്നത്. വേൾഡ് കൊളമ്പിയൻ എക്സ്പൊസിഷൻ എന്ന പരിപാടിയായിരുന്നു. കൊളമ്പസ് വന്നതിൻ്റെ 400-ാം വാർഷികം.അതിൽ നടന്ന ഒരു സെമിനാറിനെപ്പറ്റിയാണ് ഈ ലോക മത സമ്മേളനം എന്നൊക്കെ പറയുന്നത്. വാലിൽ പൂടയുണ്ടെന്നു കരുതി എല്ലാം ആട്ടിൻകൂട്ടം ആവണമെന്നില്ല എന്നതുപോലെയാണ് കേരളം ഒരു ഭ്രാന്താലയം എന്ന വിവേകാനന്ദ വചനവും, ലോകാസമസ്താ സുഖിനോ ഭവന്തു എന്ന ഹിന്ദു കാറ്റലോഗും. "വിവേകാനന്ദൻ വൈറലാണ്" എന്ന വീഡിയോ കാണാം ഒപ്പമുള്ള ലിങ്കിൽ നിന്നും.. https://youtu.be/8RxXq0CJX1o

2 years ago | [YT] | 10

Yukthivaadi

ഭീതിവ്യാപാരികളുടെ ഒരു ബോംബ് തള്ളിൽ നിന്നും ഉടലെടുത്തതാണ് മുല്ലപെരിയാർ തകരും എന്നത്. ഇന്ന് ഇന്ത്യയിലുള്ളതിൽ ഏറ്റവും സുരക്ഷിതമായ ഡാമാണ് മുല്ലപ്പെരിയാർ എന്നിരിക്കെ, നിങ്ങൾ നടത്തുന്ന ഭീതിവ്യാപാരത്തിന്റെ ഫലം ആയിരക്കണക്കിന് മനുഷ്യരുടെ മാനസിക നിലയെയാണ് ബാധിക്കുന്നത്. കുറച്ച് ശർക്കരയും വിസർജ്യവും അധികം അകലത്തിലല്ലാതെ വെച്ചാൽ ശർക്കരയെ അവഗണിച്ച് വിസർജ്യത്തെ പൊതിയുന്ന ഈച്ചയുടെ ബാഹുല്യം കണക്കാണ്, സ്വാർത്ഥ താത്പര്യങ്ങളോടെ ഭീതിവ്യാപാരം നടത്തുന്നവർക്ക് കിട്ടുന്ന കയ്യടി. ആ സമിതി, ഈ സമിതി, അങ്ങേ സമിതി, ഇങ്ങേ സമിതി, എന്നൊക്കെ പറഞ്ഞ് പിരിവും നടത്തി ചിലർ നടത്തുന്ന ഭീതിവ്യാപാരത്തിനു വളമാകുന്നത് സമൂഹത്തിന്റെ ശാസ്ത്രാവബോധത്തിലൂന്നിയ അന്വേഷണത്വരയില്ലായ്മ തന്നെയാണ്. മുല്ലപെരിയാർ വിഷയത്തിൽ വ്യക്തമായ കാര്യങ്ങളാണ് ചുവടെയുള്ള ലിങ്കിലെ വീഡിയോ പങ്കിടുന്നത്. "ഡാം തകരുമോ ?", "വസ്തുതകളും വിവാദങ്ങളും", എന്നിങ്ങനെ ഒരു വീഡിയോക്കുള്ളിൽ തന്നെ രണ്ടു ഭാഗങ്ങളായി തയ്യാറാക്കിയ ഈ അവലോകനം പൂർണമായി കണ്ട ശേഷവും നിങ്ങൾ ഈച്ചയായി തന്നെ തുടരുകയാണെങ്കിൽ നിരാശ തന്നെ ഫലം.. വീഡിയോ കാണാം.. https://youtu.be/rK2L66-XXyI

2 years ago | [YT] | 3