esSENSE aspires to be the premier rationalist platform in India.We bring together rationalist speakers, writers, thinkers, activists, supporters, and well-wishers, with the goal of promoting rationalism and freethinking in Kerala and in the larger global environment. Through our publications, e-magazines, seminars, online media, and other collaborative platforms, we will endeavour to develop rationalist thought, share ideas, expand our intellectual horizons, facilitate learning, and foster collaboration.
We build a better tomorrow that embraces science and rationality, pursues freethinking and atheism, and elevates humanism and justice, while resisting superstition, quackery, ignorance, and hate.
We seek truth, science, and rationality as the essence of life.
esSENSE Global
ലിറ്റ്മസ് തുറക്കുന്ന മാധ്യമ സത്യങ്ങൾ!
Litmus Live Series | Episode 1
🎙️ Mohamed Nazeer × Sidhic PA
📺 YouTube Live
📅 02 October 2026 | രാത്രി 8 PM
നിലപാടുകൾ, മാധ്യമങ്ങൾ, മതം — ചർച്ചയാകുന്ന വിഷയങ്ങളുമായി ഒരു തുറന്ന സംവാദം.
🔴 Live @ neuronz & esSENSE Global
#LitmusLive #esSENSEGlobal #Neuronz #MohamedNazeer #SidhicPA #Media #Religion #LiveDiscussion
5 hours ago | [YT] | 24
View 0 replies
esSENSE Global
20 Days to Go! ⏳
LITMUS ’26 — #CURE_FOR_BLINDNESS
📅 20 October 2026
📍 Nishagandhi Auditorium, Thiruvananthapuram
essenseglobal.com/event/litmus26/
#Litmus26 #LetEvidenceLead #EssenseGlobal #Science #EvidenceBased #Blindness #Vision #Thiruvananthapuram
1 day ago | [YT] | 42
View 0 replies
esSENSE Global
New esSENSE Magazine Release
വിശ്വസിക്കാനായി ജനിച്ചവർ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു
essenseglobal.com/social/born-to-believe/
ഒരു മുതിർന്നയാൾ ഒരു കുട്ടിയോട് ഇങ്ങനെ പറയുന്നതായി കരുതുക: “ആ പുഴയുടെ ഭാഗത്തേക്ക് പോകരുത്. അവിടെ പുലിയുണ്ട്.”കുട്ടി ആ കാര്യം സ്വയം പരിശോധിക്കാൻ പോയാൽ, ആ പരീക്ഷണം കഴിഞ്ഞ് തിരിച്ചുവരണമെന്നില്ല. പക്ഷേ, മുതിർന്നയാൾ പറഞ്ഞത് വിശ്വസിച്ച് അവിടെ പോകാതിരുന്ന കുട്ടി അതിജീവിക്കും. പിന്നീട് അവന്റെ ജീനുകൾ അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യും. ഇങ്ങനെ എണ്ണമറ്റ തലമുറകളിലൂടെ, അനുഭവസമ്പത്തുള്ള മുതിർന്നവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും, ആദ്യം തന്നെ എല്ലാത്തിനും തെളിവ് ആവശ്യപ്പെടാതെ അവരുടെ മുന്നറിയിപ്പുകൾ സ്വീകരിക്കാനുമുള്ള ഒരു ശക്തമായ പ്രവണത നാച്ചുറൽ സെലക്ഷനിലൂടെ വളർന്നിരിക്കാം.
1 day ago | [YT] | 38
View 2 replies
esSENSE Global
New esSNESE Magazine Release
രാഷ്ട്രസങ്കൽപ്പങ്ങളുടെ സംഘർഷം: ഗാന്ധി മുതൽ തരൂർ വരെ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 9
essenseglobal.com/politics/clash-of-visions-of-nat…
“ഇടതുപക്ഷത്തിൻ്റെ ഉട്ടോപ്യൻ സോഷ്യലിസമോ വലതുപക്ഷത്തിൻ്റെ തീവ്ര ഹിന്ദുത്വമോ അല്ല പരിഹാരം; ശാസ്ത്രബോധവും ഭരണഘടനാ സമത്വവും സൈനിക റിയലിസവും സാമ്പത്തിക സ്വാതന്ത്ര്യവും ഒത്തുചേരുന്ന ‘പ്രായോഗിക ലിബറലിസ’മാണ് ഇന്ത്യയ്ക്ക് ഇനി ആവശ്യം.”
2 days ago | [YT] | 37
View 0 replies
esSENSE Global
🌙 നിശാഗന്ധിയിലെ പൂജ
🔴 Ravichandran C LIVE
📅 28.09.2026 | ⏰ രാത്രി 7 മണി
📍 Live @ Neuronz
#നിശാഗന്ധിയിലെപൂജ #RavichandranC #Neuronz #Live #esSENSEGlobal
3 days ago | [YT] | 79
View 2 replies
esSENSE Global
ബ്ലാസ്ഫെമി
ഒരു പൗരാണിക ഗ്രന്ഥത്തിലെ നിർദ്ദേശം ഇന്നത്തെ ലോകത്ത് അതേപടി പാലിക്കണമോ? അത് ചോദിക്കുന്നത് തന്നെ ഒരു കുറ്റമാണോ?
റിച്ചാർഡ് ഫെയ്ൻമാന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഒരു അനുഭവം ഈ ചോദ്യത്തെ രസകരമായി തുറന്നുകാട്ടുന്നു. ശാസ്ത്രത്തെക്കുറിച്ച് പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ച ചില യുവ റബ്ബിമാർ അദ്ദേഹത്തോട് ചോദിച്ചത് ശാസ്ത്രം എങ്ങനെ മനസ്സിലാക്കാം എന്നല്ല; ശാബത്ത് ദിനത്തിൽ വൈദ്യുതി ഉപയോഗിക്കാമോ എന്നായിരുന്നു.
താൽമൂദിൽ ശനിയാഴ്ച തീ കത്തിക്കുന്നത് വിലക്കിയിരിക്കുന്നതിനാൽ, വൈദ്യുതി ഉപയോഗിക്കുന്നത് തീ കത്തിക്കുന്നതിന് തുല്യമാണോ എന്നായിരുന്നു അവരുടെ സംശയം. ശാബത്ത് ദിനത്തിൽ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ലിഫ്റ്റിന്റെ ബട്ടൺ അമർത്താൻ കഴിയാത്ത യാഥാസ്ഥിതിക ജൂതർ, തങ്ങൾക്കുവേണ്ടി ബട്ടൺ അമർത്താൻ ഒരു ജൂതനല്ലാത്ത വ്യക്തിയെ ഉപയോഗിക്കുന്നതും ഫെയ്ൻമാൻ വിവരിക്കുന്നു.
മതവിശ്വാസങ്ങൾക്കും ഗ്രന്ഥങ്ങൾക്കും വിമർശനത്തിൽ നിന്ന് പ്രത്യേക ഇളവ് നൽകേണ്ടതുണ്ടോ? ഒരു ആശയം വിശുദ്ധമാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് മാത്രം അതിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സമൂഹത്തെ വിലക്കാമോ?
ഇന്ന് സ്വാഭാവികമായി തോന്നുന്ന പല സാമൂഹിക പരിഷ്കാരങ്ങളും ഒരിക്കൽ മതപരമായ പാരമ്പര്യങ്ങളെയും അധികാരങ്ങളെയും ചോദ്യം ചെയ്‌തു കൊണ്ടാണ് ആരംഭിച്ചത്.
സ്വതന്ത്ര ചിന്തയ്ക്ക് ഇത്തരം ചോദ്യങ്ങൾ അനിവാര്യമാണ്. മതപരമായ ആശയങ്ങളും മറ്റെല്ലാ ആശയങ്ങളെയും പോലെ വിമർശിക്കപ്പെടാനും പരിശോധിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനും കഴിയണം. കാരണം പുരാതനമായ ആശയങ്ങളെ സംരക്ഷിക്കുന്നതിലല്ല, അവയെ സ്വതന്ത്രമായി പരിശോധിക്കുന്നതിലൂടെയാണ് സമൂഹം പുരോഗതി നേടുന്നത്.
ഈ ചർച്ചയിൽ പങ്കെടുക്കുന്നത് പ്രൊഫ ടി ജെ ജോസഫ്, ഫഹീം വി പി, ജാഫർ ചളിക്കോട്, ഷാജിത അജീഷ്, പ്രസാദ് വേങ്ങര.
ചോദ്യം ചെയ്യാം. വിയോജിക്കാം. വിമർശിക്കാം. ചിന്തിക്കാം.
LITMUS ’26 — #CURE_FOR_BLINDNESS
📅 20 October 2026
📍 Nishagandhi Auditorium, Thiruvananthapuram
essenseglobal.com/event/litmus26/
#Litmus26 #LetEvidenceLead #EssenseGlobal #Science #EvidenceBased #LetevidenceLead #Thiruvananthapuram #cureforblindness
3 days ago | [YT] | 72
View 3 replies
esSENSE Global
New esSENSE Magazine Release
മുസ്ലിം അനന്തരാവകാശം: പൊളിച്ചെഴുതേണ്ട ഗോത്രനീതി - ബഷീർ പേങ്ങാട്ടിരി എഴുതുന്നു
essenseglobal.com/legal/muslim-inheritance-law/
ഒരു ജനാധിപത്യ, മതേതര രാജ്യത്ത് ജീവിക്കുമ്പോൾ പൗരന്റെ അവകാശങ്ങൾ നിർണ്ണയിക്കേണ്ടത് യുക്തിയും നീതിയും തുല്യതയുമായിരിക്കണം അല്ലാതെ, നൂറ്റാണ്ടുകൾക്ക് മുൻപുള്ള അറേബ്യൻ ഗോത്രസാഹചര്യങ്ങളിൽ രൂപപ്പെട്ട നിയമങ്ങളല്ല. ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്ന കാരണത്താൽ ഒരു സ്ത്രീക്കോ അനാഥനായ പേരക്കുട്ടിക്കോ നീതി നിഷേധിക്കപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നീതി എന്നത് ആരുടെയും ഔദാര്യമല്ല, അത് ഓരോ പൗരന്റെയും മൗലികമായ അവകാശമാണ്.
3 days ago | [YT] | 48
View 2 replies
esSENSE Global
OPEN CLINIC
ഒരു അവകാശവാദം സത്യമാകുന്നത് അത് ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നതുകൊണ്ടല്ല.
ഒരു ചികിത്സ ഫലപ്രദമാകുന്നത് അത് പുരാതനമാണെന്നതുകൊണ്ടുമല്ല.
രോഗവും ചികിത്സയും മനുഷ്യജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, ഒരു ചികിത്സാരീതിയുടെ ഫലപ്രാപ്തി തീരുമാനിക്കേണ്ടത് വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും ജനപ്രീതിയുടെയും അടിസ്ഥാനത്തിലല്ല; തെളിവുകളുടെയും ശാസ്ത്രീയമായ പരിശോധനയുടെയും അടിസ്ഥാനത്തിലാണ്.
ഒരാളുടെ അനുഭവം തെളിവല്ല. ഒരു ചികിത്സ തനിക്ക് ഫലം ചെയ്തുവെന്ന വ്യക്തിഗത അനുഭവസാക്ഷ്യം ഒരു അവകാശവാദത്തെ സത്യമാക്കുന്നില്ല. ശാസ്ത്രീയ തെളിവിന് ആവർത്തിച്ചുള്ള പരിശോധനകളിൽ സമാനമായ ഫലങ്ങൾ ലഭിക്കുകയും അത് സ്വതന്ത്രമായി പുനരാവർത്തിക്കപ്പെടുകയും വേണം.
ശാസ്ത്രത്തിന്റെ ഭാഷയും ഡോക്ടറുടെ വേഷവും ഉപയോഗിച്ച് അശാസ്ത്രീയമായ അവകാശവാദങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ, അവയെ എങ്ങനെ തിരിച്ചറിയാം? ചികിത്സയുടെ പേരിൽ നടക്കുന്ന അവകാശവാദങ്ങളിൽ നിന്ന് തെളിവിന്റെ അടിസ്ഥാനത്തിലുള്ള ചികിത്സയെ എങ്ങനെ വേർതിരിക്കാം?
ആരോഗ്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയല്ല, തെളിവിന്റെ കണ്ണുകളിലൂടെ പരിശോധിക്കാം....
ചർച്ചയിൽ പങ്കെടുക്കുന്നവർ ഡോ. യു. നന്ദകുമാർ, ഡോ. അനൂബ് ആർ സി, ശരത് കാരനാത്, ഡോ ബാദുഷ താഹിർ.
വിശ്വാസമല്ല, തെളിവാണ് ചികിത്സയുടെ അളവുകോൽ.
LITMUS ’26 — #CURE_FOR_BLINDNESS
📅 20 October 2026
📍 Nishagandhi Auditorium, Thiruvananthapuram
essenseglobal.com/event/litmus26/
#Litmus26 #LetEvidenceLead #EssenseGlobal #Science #EvidenceBased #LetevidenceLead #Thiruvananthapuram #cureforblindness
4 days ago | [YT] | 51
View 5 replies
esSENSE Global
GeneOn
നമ്മുടെ DNA നിർമ്മിച്ചിരിക്കുന്നത് A, G, C, T എന്ന നാല് അക്ഷരങ്ങളുടെ ക്രമത്തിലാണ്. ഈ ക്രമത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ അഥവാ മ്യൂട്ടേഷനുകൾ, ചിലപ്പോൾ ജനിതകരോഗങ്ങൾക്ക് കാരണമാകാം.
ഒരു കാലത്തു ഗുരുതരമായ ജനിതകരോഗങ്ങളെ കർമ്മഫലമെന്നോ ദൈവത്തിന്റെ പരീക്ഷണമെന്നോ ആയി കാണേണ്ടി വന്നിരുന്നെങ്കിൽ, ഇന്ന് അതിന്റെ കാരണങ്ങൾ DNA-യുടെ അക്ഷരങ്ങളിലെ ക്രമക്കേട് മനസ്സിലാക്കി കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയുന്നു.
അതിനും അപ്പുറം, തെറ്റായ ജനിതക വിവരങ്ങൾ തിരുത്താനുള്ള സാങ്കേതികവിദ്യകളും മനുഷ്യൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. CRISPR-Cas9 മുതൽ Base Editing, Prime Editing വരെ, ഒരിക്കൽ മാറ്റമില്ലാത്ത വിധിയായി കരുതിയിരുന്ന പല ജനിതക പ്രശ്നങ്ങളെ മനസ്സിലാക്കുകയും പരിഹരിക്കാൻ കഴിയുന്നതരത്തിലേക്ക് കുതിക്കുകയാണ് ശാസ്ത്രം.
ജനിതക രോഗങ്ങൾ വിധിയല്ല; മനസ്സിലാക്കേണ്ട ഒരു ജൈവപ്രക്രിയയാണ്.
മാറ്റാൻ കഴിയാത്തത് എന്ന ധാരണയെ മാറ്റുകയാണ് ശാസ്ത്രം.
പക്ഷേ, മനുഷ്യന്റെ DNA-യിൽ ഇടപെടാൻ കഴിയുമ്പോൾ ഉയരുന്ന ചോദ്യങ്ങളും ചെറുതല്ല. സുരക്ഷ, പരിധികൾ, ധാർമ്മികത എന്നിങ്ങനെ.
“ദൈവത്തിന്റെ കോപമായി കരുതിയിരുന്നിടത്ത്, മനുഷ്യൻ ജീനുകൾ തിരുത്തിത്തുടങ്ങുമ്പോൾ എന്താണ് സംഭവിക്കുന്നത്?”
ഈ ചോദ്യങ്ങളുമായി GeneOn-ലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
ഈ സെഷനിൽ പങ്കെടുക്കുന്നത്; നിഷാദ് കൈപ്പള്ളി, പ്രവീൺ ഗോപിനാഥ്, കൃഷ്ണ പ്രസാദ്, ആനന്ദ് ടി. ആർ.
ശാസ്ത്രം അറിവ് മാത്രമല്ല.
നമ്മുടെ പഴയ ധാരണകളെ തിരുത്താനുള്ള ധൈര്യം കൂടിയാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മുൻകൂട്ടി അയയ്ക്കാം.
Email: litmus@essenseglobal.com
Litmus ’26
LITMUS ’26 — #CURE_FOR_BLINDNESS
📅 20 October 2026
📍 Nishagandhi Auditorium, Thiruvananthapuram
essenseglobal.com/event/litmus26/
#Litmus26 #LetEvidenceLead #EssenseGlobal #Science #EvidenceBased #Blindness #Vision #Thiruvananthapuram
5 days ago | [YT] | 65
View 4 replies
esSENSE Global
ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ശാസ്ത്രത്തിന്റെ സഹായം തേടുമ്പോൾ, ശാസ്ത്രം എന്ത് പറയും?
പ്രപഞ്ചം എങ്ങനെ ആരംഭിച്ചു?
അതിന് പിന്നിൽ ഒരു സ്രഷ്ടാവുണ്ടോ?
പ്രപഞ്ചത്തിലെ ചില സ്ഥിരാങ്കങ്ങൾ ഇത്ര കൃത്യമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നത് യാദൃശ്ചികമാണോ അതോ ഏതെങ്കിലും ഡിസൈന്റെ സൂചനയോ?
ജീവന്റെ അതിസങ്കീർണ്ണത പ്രകൃതിനിർദ്ധാരണയിലൂടെ പടിപടിയായി രൂപപ്പെട്ടതാണോ, അതോ അതിന് പിന്നിൽ ഒരു ബുദ്ധിപരമായ ഇടപെടലുണ്ടോ?
നമ്മുടെ ബോധം എവിടെ നിന്നാണ് വരുന്നത്?
തലച്ചോറിനപ്പുറം ഒരു ‘ആത്മാവ്’ ആവശ്യമുണ്ടോ?
ദുരിതങ്ങളും രോഗങ്ങളും പ്രകൃതിദുരന്തങ്ങളും നിറഞ്ഞ ഈ ലോകത്ത്, ദൈവം, ധാർമ്മികത, മനുഷ്യന്റെ നിലനിൽപ്പ് എന്നിവയെ ശാസ്ത്രം എങ്ങനെ പരിശോധിക്കുന്നു?
വിശ്വാസത്തിന്റെ ചോദ്യങ്ങൾക്ക് ശാസ്ത്രത്തിന് എന്താണ് പറയാനുള്ളത്?
ഇവയ്ക്കുള്ള ഉത്തരങ്ങൾക്കായി ഇന്ന് തന്നെ LITMUS ’26 രജിസ്റ്റർ ചെയ്യൂ...
അത്ഭുതങ്ങളും ദൈവവും കെട്ടുകഥയോ? ശാസ്ത്രത്തിന്റെ വിചാരണ.
ചർച്ചയിൽ പങ്കെടുക്കുന്നത് ചന്ദ്രശേഖർ രമേഷ്, ദിലീപ് മമ്പള്ളിൽ, പൗലോസ് തോമസ്, യാസിൻ ഒമർ.
LITMUS ’26 — #CURE_FOR_BLINDNESS
📅 20 October 2026
📍 Nishagandhi Auditorium, Thiruvananthapuram
essenseglobal.com/event/litmus26/
#Litmus26 #LetEvidenceLead #EssenseGlobal #Science #EvidenceBased #LetevidenceLead #Thiruvananthapuram #cureforblindness
5 days ago | [YT] | 56
View 24 replies
Load more